(മാധ്യമം 2001)
ചിറകിന്നുള്ളിൽ മോഹം
എന്തിനെന്നറിയാതെ
ഞാൻ നടന്നിതുവരെ
ന്നാഞ്ഞു, ഹാ! വിഹായസ്സിൻ
സ്വച്ഛനീലിമയിൽ ഞാൻ
കുതിച്ചൂ ശരം പോലെ.
ശൈത്യമായ്, സ്വനാദിയിൽ
തടഞ്ഞൂ ഗതകാല-
ശബ്ദപേടകങ്ങളിൽ.
നേരിലായോരോ വാക്കും
പൊൻ നിറം പോയീ, ചോര-
ക്കാപ്പുകളണിഞ്ഞവ.
ജപിച്ചു മന്ദോഷ്മളം,
തപിച്ചു ചെന്തീയായി,
പതിച്ചു താരാഗണ-
ഗംഗയിൽ പരൽ മീനായ്.
വഴിനീളെയെൻ കിത-
പ്പേറിടും തോറും [1] വയൽ-
ക്കാറ്റിലേക്കതു സ്ഫുടം
ചെയ്യുവാൻ കഴിയാതെ
ഇരുളിൽ വെളിച്ചത്തി-
നാദിദംശനത്തിന്റെ
പ്രപഞ്ചത്തുടിപ്പോർത്തു [2]
ധ്യാന നിർഭരം നിന്നു…
പ്പിന്നുകളൂരി മിന്നൽ-
പ്പിണരായെറിയുന്ന
വജ്രവേഗങ്ങൾ കണ്ടു
യുണർന്നു കുതിർ മണ്ണിൻ
മെത്തയിലുരുളുന്ന
നാഗശാപങ്ങൾ കേട്ടു
ഭൂമിതന്നകമാകെ
പൂത്തു വാസനിക്കുമ്പോൾ
കേസരങ്ങളായ് മിന്നാ-
മിന്നുകളുലഞ്ഞതും
കണ്ടു ഞാൻ
എരിയും [3] സ്ത്രൈണാരുണ-
ജ്വാലയിൽ കാലം വാരി
മൂടിയ ചാരം നീങ്ങി
കൂണുകൾ പിറന്നതും.
മുത്തുകൾ, ആകാശങ്ങൾ
എത്രമേൽ തീക്ഷ്ണാദ്ഭുത-
വർണങ്ങൾ, മൃദുത്വങ്ങൾ,
കവിളിൽ കോപം, താപം
ശീത, മുദ്വേഗം, വിഷം
കുനിഞ്ഞും നിവർന്നുമു-
ണ്ടസംഖ്യം നിന്നീടുന്നു!
പക്ഷിയായു് പറന്നു ഞാൻ?
രാത്രി തന്നവസാന-
യാമമായ്, അറിഞ്ഞീല,
എന്തൊരു വേവെൻ നെഞ്ചു
വാടുന്നൂ കിളിയുടെ,
കാറ്റിന്റെ, പുൽനാമ്പിന്റെ
കിന്നരമൊടിയുന്നു
വെട്ടുകൾ, വെളിച്ചങ്ങൾ
പുഴയോളത്തിൽ കൊച്ചു
മൺചെരാതുകൾ മാത്രം
ഒറ്റക്കു സ്വന്തം കുട-
ക്കാഴ്ചയായു് നിവർന്നൊരെൻ
കൂണുകൾ വഴിനീളെ
പിഴുതേ കിടക്കുന്നു!
യറിഞ്ഞു മൺകൂണുകൾ-
ക്കൊന്നിനും വേരില്ലൊറ്റ
വാക്കില്ല, കുടയില്ല.
കുടയായു് ചുമക്കുന്ന
ജീവിതം വേർപൊട്ടുന്ന
വേദനയറിയാത്ത
വേഗമാണിവർക്കെന്നും.