ഓണാഘോഷത്തിനു് അവതരിപ്പിച്ചതു്.)
പ്രണയിക്കയാണെന്റെ
സ്നേഹദാരിദ്ര്യ-
മെത്രയാണെങ്കിലും
ഓണമെന്നെ-
ച്ചിരിപ്പിക്കയാണെന്റെ
ദുഃഖഭീതികൾ-
ക്കന്തമില്ലെങ്കിലും
ലൂഞ്ഞാലിലാട്ടുവാൻ
ഹർഷ സുസ്മിത-
സ്വപ്നങ്ങളെങ്കിലും
പട്ടുനൂലിൻ
ഇഴയിൽ പിടിച്ചുനാം
തൊട്ടറിയും
കിടാങ്ങളായു് മാറിടാം.
ചിരിപ്പതിൻ മാറ്റൊലി,
വ്രണിതമല്ലാ-
സ്വരമെന്നറിയുകിൽ
ജീവിതത്തിൻ
വസന്തം കുലുക്കുവാൻ
ഇരുകരംനീട്ടി
നില്ക്കുന്നു ഞാനിതാ!
മണമെങ്ങു്? ഭൂമിക്കു്
നെഞ്ചിലോണ-
ക്കളിമ്പമി,ല്ലഗ്നിയാ-
ണതുപഴുപ്പിച്ച
കണ്ണുനീരുതിരുമ്പോ-
ഴെന്തൊരുത്സവം,
എന്തൊരു മത്സരം!
ഇടറിനില്പൂ മനസ്സിൽ
ചെറുതിരിച്ചിരിയുമായു്
പൂർവതാരയാം മുക്കുറ്റി
പാടവക്കിലെ
കൊറ്റിയും കാറ്റാടി
മൈനയും ചിങ്ങ
വെയിലൊളിത്തിരകളും.
പാൽച്ചോപ്പു ചോരുന്ന
ഹൃദയഭാവത്തിൽ
അമൃതം നിറക്കുന്നു
പഴയരിച്ചോ-
റുരുട്ടുമ്പൊഴും പാതി
പങ്കുവെക്കുവാൻ
വെമ്പുന്ന സൗഹൃദം.
രുചിക്കുമോ കൂട്ടരേ,
ഇതുചൊരിഞ്ഞാൽ
ഭയന്നകന്നീടുമോ,
പുതുയുഗത്തിൻ
ദിഗന്ത താളങ്ങളിൽ
ചടുല നൃത്തം
ചവിട്ടും യുവത്വമേ?
ഒക്കെ മറന്നു നാം,
തേൻ മണക്കുന്ന
വാക്കും പ്രിയങ്ങളും
എവിടെ വാരി-
ക്കളഞ്ഞൂ? തിരഞ്ഞിടാം
തിരികൊളുത്തിയീ
പൂക്കളം സാക്ഷിയായ്.