(കലാകൗമുദി, 2001)
മ്മയ്ക്കോമനേ, നിറച്ചുണ്ട
മധുരം കിനിയുന്നു
രോമകൂപങ്ങൾ തോറും.
രാഗമല്ലിതു്, സ്നേഹം
നിറഞ്ഞ നീലക്കണ്ണിൽ-
ക്കണ്ട വാങ്മയമത്രെ!
രണ്ടു താരകൾ മാത്രം
ചിരിച്ചെൻ മുഖം നോക്കി,
ഞാനതിലലിഞ്ഞുപോയു്!
വിസ്മയം മാത്രം, വിരി-
ഞ്ഞേതു കൽഹാരം നിറ-
നെഞ്ചിലെന്നറിവീല!
ണ്ടൊരു കന്ദുകമായി
കളിക്കാൻ കൊതിയാർന്നു
കുഞ്ഞിളം വിരൽത്തുമ്പിൽ!
ഒച്ചകേൾപ്പിക്കാതേറ്റം
മൃദുലം പദമൂന്നി
കൊടുങ്കാറ്റുകൾപോലും!
കങ്കാളനിഴലുകൾ
കൊടിയാട്ടങ്ങൾ നിർത്തി
രാവിനെ പുണരുന്ന
നീലിമ വാരിത്തൂവി!
വൊന്നു ചുംബിക്കാൻ വന്നു
സ്നേഹഗദ്ഗദംകൊണ്ടു
തുളുമ്പീ പാലാഴിയായു്!
വെൺകപോതവും തളിർ-
സ്പർശവും പുഷ്പോദാര-
കേസരസ്വപ്നങ്ങളും!
കണ്ണീരിനെന്തേ പൂന്തേൻ
മുഖമെന്നാവാം നിശാ-
ശലഭം നിലതെറ്റി!
തൊക്കെയും കടഞ്ഞോട-
ക്കുഴലിൽ വിതുമ്പുന്ന
പ്രേമമായു് വിറകൊണ്ടു!
തരിച്ചുനിന്നൂ, നീയും
ഞാനുമായു് കണ്ണിൽക്കണ്ട
നിമിഷം കുറിക്കുമ്പോൾ!
നിമിഷം? കാലത്തിന്റെ
ശലഭസ്പന്ദത്തിലൂ-
ടെവിടെ ഒളിച്ചുവോ!