(ആകാശവാണി)
ന്നേറ്റുവാങ്ങീടുന്നമ്മ,
മടിയിൽകിടത്തുവാൻ
ആവില്ല, നുറുങ്ങിപ്പോയ്!
ഉറങ്ങിക്കിടക്കുന്ന
മുഖ,മല്ലേതോ തേറ്റ
അമർന്നുകലങ്ങിയ
ഭയമാണംഗങ്ങളിൽ.
പിടഞ്ഞുപിടിവിട്ട
പ്രാണനും പ്രണയവും
വ്യർഥമാം വിഭ്രാന്തികൾ
എന്നറിഞ്ഞുവോ മകൾ?
ചിരിച്ചു തിമിർത്തൊരാ
ചുണ്ടുകൾ കൗമാരത്തിൻ
വരണ്ട ചളിക്കുണ്ടായ്,
തിളങ്ങുമാകാശങ്ങൾ
താണിറങ്ങിടും ശുഭ്ര-
നയനം മരണത്തിൻ
തണുത്ത കുപ്പിച്ചില്ലായ്…
* * *
കൈയിട്ടു നടന്നു ഞാൻ
നാട്ടുപാതയിൽ, കാട്ടു-
പൊന്തയിൽ ചെറുപ്പത്തിൽ.
കുടിച്ചു കൂത്താടുന്ന
കുന്നുകൾ, മഞ്ഞത്തുമ്പി
മത്സരിച്ചോളം വെട്ടും
നട്ടുച്ച വെയിൽപ്പാടം,
മാമ്പഴം പിഴിയുന്ന
സന്ധ്യകൾ, മഴക്കുത്തി-
ലിരുട്ടിൽ പേടിക്കാതെ
നടന്നോരല്ലോ ഞങ്ങൾ.
മെന്നൊരദ്ഭുതം വാടാ-
മലരായ് അകക്കാമ്പി-
ലൊളിച്ചു വെച്ചോർ ഞങ്ങൾ,
കന്യമാർ കടക്കണ്ണിൽ
ചിറകേറ്റുമാ നീല-
വണ്ടുകൾക്കൊപ്പം
കഥയറിയാതലഞ്ഞിവർ.
പിറകിൽ പതുങ്ങുന്ന
വ്യാഘ്രങ്ങളില്ലാ, നിറ-
നിദ്രയിൽ, ദിവാ സ്വപ്ന-
ച്ചെരുവിൽ ചതിയില്ല,
മഞ്ഞണി നിലാവിന്റെ
ഗന്ധർവസ്പർശങ്ങളെ
അപ്സരോത്സുകം ദിവ്യ-
പ്രേമമായ് നുകർന്നിവർ.
കൂടെയാക്കിനാക്കളും
പ്രേമമെങ്ങനെയെന്ന
ചോദ്യവും മറന്നുപോയ്.
***
ലിരുത്തിക്കൊഞ്ചിക്കുവാൻ
പുണർന്നു നെഞ്ചിൽച്ചേർത്തു
കിടത്തിക്കഥ ചൊല്ലാൻ,
ഓർമയിലിളം വിര-
ലോടിച്ചു പിന്നിപ്പോയ
പ്രേമസംഗീതം തുന്നി-
ച്ചേർക്കുവാൻ കൊതിക്കുമ്പോൾ
മകളെ കുരിശിൽ നി-
ന്നേറ്റുവാങ്ങുവാൻ നിങ്ങ-
ളമ്മയെ വിളിക്കുന്നു,
ദൈവപുത്രിയോ ഇവൾ?
മുഖമില്ലെനിക്കിപ്പോൾ
കണ്ണനെ പാൽവെണ്ണക-
ളൂട്ടുന്ന താരാട്ടില്ല,
മൊഴിയാൻ വാക്കില്ലാതെ
മുട്ടിനില്പവൾക്കേതു
വഴിയീ കുരുന്നില-
പ്രാണനെ തളിർപ്പിക്കാൻ?
ബാക്കിയി,ല്ലിവൾക്കമ്മ
ഞാ,നെനിക്കിവളമ്മ
ഇടയിൽ മകളാരു്?
കടുകിനിരന്നോരോ
വീട്ടിലും മൃതിസത്യ-
മറിയാനുഴന്നു നാം
പോകേണ്ട,യിതേ സത്യം!