എല്ലാ മനുഷ്യരുടേയും ഉള്ളിൽ ജന്മസിദ്ധമായ കഴിവുകൾ ഒളിഞ്ഞുകിടപ്പുണ്ടു്. ആ കഴിവുകൾ തിരിച്ചറിഞ്ഞു് അവയെ വളർത്തുവാൻ ശ്രമിക്കുന്നവർക്കായി ഒരു വേദി/മാധ്യമം ആവുകയാണു് സായാഹ്ന. ഡോ. മേരി ആശ ആന്റണി തന്റെ ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി ചെയ്തുവരുന്ന എംബ്രോയിഡെറിയുടെ ഏതാനും ചിത്രങ്ങളാണു് ഇന്നു് സായാഹ്ന റിലീസിനു് ഉൾപ്പെടുത്തിയിരിക്കുന്നതു്. —സായാഹ്ന പ്രവർത്തകർ






















ഡോ. മേരി ആശ ആന്റണി, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐ. സി. എ. ആർ.) കീഴിലുള്ള മുംബൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷനിൽ (സി. ഐ. എഫ്. ഇ.) നിന്നു് ഫിഷ് ആൻഡ് ഫിഷറീസ് സയൻസിൽ പിഎച്ച്. ഡി. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സി. എം. എഫ്. ആർ. ഐ.) ഗവേഷണം നടത്തി. ഇപ്പോൾ എസ്. ടി. എം. ഡോക്സ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡിൽ ഭാഷാ എഡിറ്ററായി ജോലി ചെയ്യുന്നു. ഭർത്താവു് കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ സീനിയർ ഡെപ്യൂട്ടി ട്രാഫിക് മാനേജർ മിസ്റ്റർ ജിമ്മി ജോർജ്. കൊച്ചിയിൽ താമസിക്കുന്നു. ഒരു പ്രകൃതി സ്നേഹിയെന്നതിനോടൊപ്പം സംഗീതം, ചിത്രത്തുന്നൽ, പുഷ്പാലങ്കാരം എന്നിവയും അഭിരുചിയിൽ ഉൾപ്പെടുന്നു.