വിശ്വാമിത്രപുത്രൻ മധുച്ഛന്ദസ്സ് ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.
തീർച്ചയായ,ധ്വരമതു ചെന്നുചേരുന്നു ദേവരിൽ! 4
[1] ഋത്വിക്ക്–യജമാനനാല്‍ വരിയ്ക്കപ്പെട്ടു യാഗകർമ്മങ്ങൾ ചെയ്യുന്ന ആൾ. ദേവകളുടെ യാഗങ്ങളില്‍ അഗ്നിയത്രേ, ഹോതാവെന്ന ഋത്വിക്ക്. സുതരാം = ഏററവും. രത്നധാരി = രത്നങ്ങൾ കയ്യിലുള്ളവൻ; അല്ലെങ്കിൽ രത്നപോഷകന്‍.
[2] പുരാണര്‍ഷിമാര്‍ = പണ്ടേത്തെ ഋഷിമാർ. ആവാഹിയ്ക്ക = മന്ത്രം കൊണ്ടു വരുത്തുക. നേർക്ക് = നേരെ.
[3] വീരജനപ്പരപ്പ് = വളരെ വീരജനങ്ങൾ. ധനമുണ്ടായാൽ, വീരരായ ആൾക്കാരെ നിയമിയ്ക്കാം; സല്‍ക്കര്‍മ്മംകൊണ്ടു വീരസന്താനങ്ങളെ ജനിപ്പിയ്ക്കാം. നേടുന്നു എന്ന ക്രിയയ്ക്കു കർത്തൃപദമായി യജമാനന്‍ (യാഗംചെയ്യുന്ന ആൾ) എന്ന പദം അധ്യാഹരിയ്ക്കണം.
[5] അതിതരാം = ഏറ്റവും. ചിത്രകീർത്തി = വിവിധയശസ്സുകളുള്ളവൻ. കവിക്രതു = കടന്ന ബുദ്ധി, അല്ലെങ്കില്‍ കർമ്മം, ഉള്ളവന്‍.
[6] പ്രദാതാവ്–ഹവിസ്സിനെ നല്കിയ യജമാനന്‍. അംഗിരസ്സ് = അംഗാര(കനൽ)രൂപൻ; അംഗിരസ്സ് എന്ന ഋഷിയുടെ വംശത്തില്‍ ജനിച്ചവന്‍. അതവിടുത്തെയ്ക്കുതന്നെയാം–നന്മ (സമ്പത്ത്) ഉണ്ടായാല്‍ പ്രദാതാവു പിന്നെയും യജ്ഞം ചെയ്ത് അങ്ങയെ സുഖിതനാക്കുമല്ലോ. നിയതം = തീർച്ചയായും.
[7] ഹൃത്ത് = മനസ്സ്.
[8] അധ്വരങ്ങൾ യാഗങ്ങൾ. മുകളിലെ പദ്യത്തിലുള്ള അങ്ങയെ എന്ന പദത്തിന്റെ വിശേഷണങ്ങളാണ്, ഈ പദ്യത്തിലെ ദ്വിതീയാന്തപദങ്ങളൊക്കെ. സ്വസ്ഥാനേ–യാഗശാലയിൽ. വർദ്ധമാനൻ = വളരുന്നവൻ.
[9] സുപ്രാപൻ = സുഖേന പ്രാപിയ്ക്കപ്പെടാവുന്നവന്‍. അച്ഛന്റെ അടുക്കല്‍ മകന്ന് എപ്പോഴും എങ്ങിനെയും ചെല്ലാമല്ലോ; അച്ഛൻ മകനൊന്നിച്ചു വസിക്കുകയും ചെയ്ക്കും. നല്ല് = നന്മ.