മധുച്ഛന്ദസ്സ് ഋഷി; ഗായത്രി ഛന്ദസ്സ്; വായുവും ഇന്ദ്രവായുക്കളും മിത്രാവരുണന്മാരും ദേവതകൾ.
വിളിയ്ക്കുന്നേൻ, മഴ പൊഴിപ്പോരാമിയ്യിരുപേരെ ഞാന്‍. 7
[1] സോമം–സോമലത പിഴിഞ്ഞെടുത്ത നീർ. സുസംസ്കൃതം = വെടുപ്പു വരുത്തപ്പെട്ടത്.
[2] അഹർവേദികൾ–ഒരു പകല്‍കൊണ്ടവസാനിയ്ക്കുന്ന യാഗത്തിന്ന് അഹസ്സ് എന്നത്രേ പേർ; യാഗച്ചടങ്ങറിയുന്നവര്‍. വാഴ്ത്തികൾ = സ്തോതാക്കൾ. ഉക്ഥം–ശസ്ത്രമെന്ന ഒരു തരം സ്തോത്രം.
[3] അനേകഗാമി = വളരെ ആളുകളില്‍ (സോമം നല്‍കുന്നവരിലൊക്കെ)ചെല്ലുന്നത്. അഭിനന്ദനഭാഷിതം–‘ഹേ യജമാന, ഭവാൻ തന്ന സോമം ഞാൻ കുടിയ്ക്കാ’മെന്നു വായു കൊണ്ടാടും.
[4] ചോറുമായ്–ഞങ്ങൾക്കു തരാൻ അന്നംവുംകൊണ്ട്.
[5] സാന്നഹവിസ്സക്തന്‍മാര്‍ = അന്നത്തോടുകൂടിയ ഹവിസ്സില്‍ തല്‍പരന്മാര്‍. നീര്‍–സോമരസം. അഞ്ജസാ = വേഗത്തില്‍.
[6] പിഴിഞ്ഞുവെച്ചോനില്‍–സോമനീർ തയ്യാറാക്കിയ യജമാനന്റെ അടുക്കൽ. സുശക്തരേ = സാമര്‍ത്ഥ്യശാലികളേ; വായ്വിന്ദ്രന്മാരോടുള്ള സംബുദ്ധി.
[8] മിത്രാവരുണർ = മിത്രനും വരുണനും. ഋതശബ്ദത്തിന്നു വെള്ളം, സത്യം, യജ്ഞം എന്നു മൂന്നർത്ഥങ്ങളുണ്ട്; മൂന്നും ഇവിടെ ചേരും. നിങ്ങൾ ഈ യജ്ഞത്തിലെങ്ങും പെരുമാറുന്നുണ്ട്. സത്യത്താല്‍–കർമ്മത്തിന്നു ഫലം കൊടുക്കണമെന്ന ദൃഢവ്യവസ്ഥനിമിത്തം.
[9] മേധാഢ്യര്‍ = മേധ (ആശുഗ്രഹണബുദ്ധി) ഏറിയവര്‍. അനേകർക്കായ് = ബഹുജനോപകാരാർത്ഥം. ബഹുമന്ദിരര്‍ = വളരെ ഗൃഹങ്ങളുള്ളവര്‍; വളരെ യാഗശാലകളില്‍ (ആവാഹിയ്ക്കപെട്ടു) ചെന്നു വസിയ്ക്കുന്നവര്‍. കർമ്മവും കെല്പും വായ്ക്കാന്‍ മിത്രാവരുണന്മാര്‍ അനുഗ്രഹിക്കണം.