മേധാതിഥി ഋഷി; ഗായത്രിയും പാദനിച്യത്തും ഛന്ദസ്സ്; ഇന്ദ്രാവരുണന്മാര്‍ ദേവത.
നേരുന്നേൻ രക്ഷ;–യതിനാല്‍സ്സുഖം നല്ക, നമുക്കവര്‍! 1
അങ്ങെഴുന്നള്ളവോരല്ലോ നിങ്ങൾ, മാനുഷപാലകര്‍. 2
തരുവിൻ: താമസിയ്ക്കൊല്ലെന്നർത്ഥിപ്പൂ ഞങ്ങൾ നിങ്ങളില്‍! 3
അന്നദാതാക്കളിൽ ശ്രേഷ്ഠരാക്കിവെയ്ക്കുവിനെങ്ങളെ! 4
സ്തുത്യനല്ലോ, വരുണനും പ്രശംസായോഗ്യരില്‍ത്തുലോം! 5
എന്നാലതില്‍ക്കവിഞ്ഞും സ്വത്തെങ്ങൾക്കുണ്ടായ് വരേണമേ! 6
വിളിച്ചീടുന്നു ഞാൻ; നന്നായ് വിജയിപ്പിപ്പിനെങ്ങളെ!7
നിങ്ങൾ ചിക്കെന്നു ചിക്കെന്നു സുഖമെങ്ങും തരേണമേ! 8
ഒപ്പം വാഴ്ത്തുവതും സുഷ്ഠുസ്തുതിയായ്പ്പുല്ക, നിങ്ങളെ! 9
[2] വിപ്രന്‍–ഋത്വിക്ക്.
[3] നിങ്ങളില്‍–നിങ്ങളുടെ അടുക്കല്‍. അർത്ഥിപ്പൂ = പ്രാർത്ഥിയ്ക്കുന്നു.
[4] കൂട്ടനീര്‍–വെള്ളവും മറ്റും ചേർത്ത സോമരസം; ഇതുപോലെ, നാനാഗുണസമേതമായിരിയ്ക്കും, സുമതിഗാഥയും (സജ്ജനകൃതമായ സ്തുതിയും). നിങ്ങൾ ഇതു രണ്ടും സ്വീകരിച്ചു, ഞങ്ങളെ മികച്ച അന്നദാതാക്കളാക്കിത്തീർക്കുവിന്‍; വളരെ അന്നദാനം നടത്താന്‍ വേണ്ടുന്ന ധനം ഞങ്ങൾക്കു തരുവിൻ.
[5] അഗ്രിമൻ = മുമ്പന്‍. പ്രശംസായോഗ്യരില്‍–പ്രശംസനീയരില്‍വെച്ച്.
[6] നേടാം–ധനം സമ്പാദിയ്ക്കാം. കരുതിവെച്ചിടാം–അനുഭവിച്ചു ശേഷിച്ചതു നിധിയാക്കിവെയ്ക്കാം.
[8] സേവേച്ഛ തോന്നവേ–നിങ്ങളെ സേവിപ്പാൻ താല്‍പര്യമുണ്ടാകുമ്പോൾ.
[9] രണ്ടുപേരെയും–നിങ്ങളിരുവരെയും.