മേധാതിഥി ഋഷി; ഗായത്രി ഛന്ദസ്സ്; ബ്രഹ്മണസ്പത്യാദികൾ ദേവതകൾ.
ഉശിക്കിൻ പുത്രനാം കക്ഷീവാനെയെന്നവിധം ഭവാന്‍! 1
ക്ഷിപ്രകർത്താവവന്‍ കൈക്കൊണ്ടരുളീടട്ടെ നമ്മളെ!2
തട്ടാത്തവണ്ണം രക്ഷിയ്ക്കുകെ,ങ്ങളെ ബ്രഹ്മണസ്പതേ!3
വളത്തിപ്പോരുവത,വന്‍ തന്നെ വീരനനത്യയൻ! 4
പാപത്തില്‍നിന്നു രക്ഷിയ്ക്കവേണമേ ബ്രഹ്മണസ്പതേ!5
ധനദാതാവുപാസിയ്ക്കുമെനിയ്ക്കേകട്ടെ മേധയെ! 6
ചേർന്നുനില്ക്കുന്നു കർമ്മത്തിലെല്ലാമസ്സദസസ്പതി!7
യജ്ഞം നന്നായ് നടത്തുന്നൂ; സ്തുതി ചെല്ലുന്നു ദേവരില്‍! 8
തുലോം പ്രഖ്യാതനെ, ദ്യോവിന്നൊത്ത തേജസ്സമേതനെ! 9
[1] സോമകർമ്മി–സോമനീരൊരുക്കിയവന്‍, യജമാനന്‍. ബ്രഹ്മണസ്പതി–ഒരു ദേവന്‍െറ പേര്‍. കക്ഷിവാനെന്ന ഋഷിയത്രേ, യജ്വാക്കളില്‍വെച്ചു കീർത്തിമാൻ. ഉശിക്ക്–അച്ഛന്‍െറ പേർ.
[2] ധനി = ധനവാന്‍. ലബ്ധാർത്ഥൻ = ധനം ലഭിച്ചവന്‍. ക്ഷിപ്രകർത്താവ് = വേഗത്തില്‍ ചെയ്യുന്നവന്‍, ഫലം നല്കുന്നവൻ. നമ്മളെ കൈക്കൊണ്ടരുളീടട്ടെ = അനുഗ്രഹിയ്ക്കട്ടെ. അവൻ ബ്രഹ്മണസ്പതി.
[3] നോവുംമാറ് = വേദന തോന്നത്തക്കവണ്ണം.
[4] അനത്യയന്‍–അത്യയം (നാശം) ഇല്ലാത്തവന്‍.
[5] ആ മർത്ത്യനെ–കർമ്മമനുഷ്ഠിയ്ക്കുന്നവനെ.
[6] കാമ്യൻ-സ്പൃഹണീയന്‍. ആശ്ചര്യകൃത്ത് = വിസ്മയകരന്‍. ഇഷ്ടൻ = സ്നേഹിതന്‍. മേധ = ആശുഗ്രഹണബുദ്ധി. ഒരു ദേവന്‍െറ പേരാണ്, സദസസ്പതി.
[7] സർവകർമ്മവ്യാപിയാണ്, സദസസ്പതി.
[8] ഉടന്‍–അനുഷ്ഠാനാവസാനത്തില്‍ത്തന്നെ. ഹവിഷ്കാരന്‍-ഹവിസ്സുണ്ടാക്കിയവന്‍, യജമാനന്‍. സ്തുതി ചെല്ലുന്നു ദേവരില്‍–നമ്മുടെ സ്തുതി സദസ്പതിമുഖേന ദേവന്മാരെ പ്രാപിയ്ക്കുന്നു.
[9] നരാശംസന്‍–ഒരു ദേവന്‍െറ പേര്‍. ധാർഷ്ട്യശാലി = പ്രഗല്ഭന്‍. ദ്യോവ് = സ്വർഗ്ഗം. തേജസ്സമേതൻ = തേജസ്സോടുകൂടിയവന്‍. ദ്വിതീയാന്തപദങ്ങളെല്ലാം നരാശംസന്‍െറ വിശേഷണങ്ങൾ. കണ്ടേന്‍–ഞാന്‍ ശാസ്ത്രദൃഷ്ട്യാ ദർശിച്ചു.