ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; അശ്വികളും, സവിതാവും, അഗ്നിയും, ദേവികളും, ഇന്ദ്രവരുണാഗ്നിപത്നികളും, ദ്യാവാപൃഥിവികളും, പൃഥിവിയും, വിഷ്ണുവും ദേവതകൾ.
അവന്‍ ദേവതയായ്ത്തീർന്നാ പ്രാപ്യത്തെയറിയിയ്ക്കുമേ. 5
അദ്ദേഹത്തിന്റെ കർമ്മങ്ങൾ നാമും ചെയ്യായ്വരേണമേ! 6
വെച്ചാൻ മൂന്നടിയിങ്ങെല്ലാം, ധർമ്മങ്ങളെ വളർത്തുവാന്‍. 18
പാരം പുകഴ്ത്തി മഹിമപ്പെടുത്തുന്നു മനീഷികൾ. 21
[1] ഉഷസ്സവനചര്യ = പ്രഭാതത്തിലെ സവനകർമ്മം.
[2] രഥീന്ദ്രര്‍ = തേരാളികളില്‍ ശ്രേഷ്ഠര്‍. സുരഥര്‍ = നല്ല തേരുള്ളവര്‍. ദ്യോവ് = സ്വർഗ്ഗം.
[3] സൂനൃതവത്ത് = സൂനൃതത്തോടു (സത്യവാക്കോടു) കൂടിയത്. ചാട്ടുവാറു (ചമ്മട്ടികൊണ്ടടിയ്ക്കുമ്പോഴത്തെ ശബ്ദത്തിന്നു (അതു കേൾക്കുന്നതു തേരാളികൾക്കു പ്രിയമാകയാല്‍) സൂനൃതത്വം കല്പിച്ചിരിയ്ക്കുന്നു. നീര്‍–അടിയേറ്റു കുതിച്ചോടുന്ന കുതിരകളുടെ വിയർപ്പ്. സേചിപ്പാൻ–സോമനീര്‍കൊണ്ട് നനയ്ക്കാന്‍.
[4] സോമകാരസദനം–യജമാനഗൃഹം. അതിവേഗികളാണല്ലോ, നിങ്ങളുടെ തേര്‍ക്കുതിരകൾ. അതിനാല്‍, നിങ്ങൾക്കു ദൂരം എന്നൊന്നില്ല.
[5] സ്വർണ്ണകരൻ–ഒരു ദേവയജ്ഞത്തില്‍വെച്ചു സവിതാവി(സൂര്യ)ന്‍െറ കൈപ്പടങ്ങൾ കാരണവശാല്‍ മുറിഞ്ഞുപോയതിനാല്‍, പകരം അവ സ്വർണ്ണംകൊണ്ടുണ്ടാക്കി എന്നൊരുപാഖ്യാനമുണ്ട്; യജമാനന്നു കൊടുക്കാന്‍ സ്വർണ്ണം കയ്യിലെടുത്തവന്‍ എന്നുമാകാം. ദേവതയായ്ത്തീർന്ന്–അവനെ ദേവനാക്കി മന്ത്രം ജപിച്ചാല്‍, യജമാനന്റെ പ്രാപ്യസ്ഥാനം ഏതെന്ന് അവന്‍ പറയും.
[6] കർമ്മങ്ങൾ–സോമയാഗാദികൾ.
[7] പൊറുപ്പ് = ജീവധാരണം. വീതിപ്പോൻ–ഓരോ യജമാനന്നും യഥാർഹം പങ്കിടുന്നവന്‍.
[8] മിത്രരേ–ഋത്വിക്കുകളേ. തെളിഞ്ഞ്–ശോഭിച്ച്.
[9] ഇച്ഛിയ്ക്കും–സോമപാനത്തെ അഭിലഷിയ്ക്കുന്ന.
[10] യവിഷ്ഠ = അതിയുവാവേ. ഹോത്ര–ഹോതാവെന്ന അഗ്നിയുടെ പത്നി. ഭാരതി–ഭരതനെന്ന ആദിത്യന്റെ പത്നി. ധിഷണ = വാഗ്ദേവി.
[11] രക്ഷയും വൻസുഖവുമായ്–ഞങ്ങൾക്കു തരാനുള്ള രക്ഷയോടും വമ്പിച്ച സുഖത്തോടും കൂടി. നരപാലികമാര്‍ = മനുഷ്യരക്ഷിണികൾ. പക്ഷം (ചിറക്) അറ്റുപോകാത്ത–അവരുടെ ചിറകുകൾ ആർക്കും ഛേദിയ്ക്കാവുന്നവയല്ല.
[12] ഇങ്ങ്–ഞങ്ങളുടെ. പീതി = പാനം.
[13] മഹാദ്യാവും പൃഥിവിയും–മഹതിയായ സ്വർഗ്ഗദേവതയും, ഭൂദേവതയും. സംസേചിയ്ക്കട്ടെ–സ്വന്തം ജലവിശേഷംകൊണ്ടു നനയ്ക്കട്ടെ.
[14] ഗന്ധർവര്‍തൻ സ്ഥിരസ്ഥാനേ = ഗന്ധർവരുടെ ശാശ്വതസ്ഥാനത്ത് (അന്തരിക്ഷത്തില്‍). രണ്ടുപേരുടെ–ദ്യോവിന്റേയും ഭൂവിന്റേയും. തണ്ണീര്‍–മുന്‍പദ്യത്തില്‍ സൂചിപ്പിച്ച വെള്ളം. ഘൃതം = നൈ. പ്രാജ്ഞകർമ്മികൾ = മേധാവികളായ അനുഷ്ഠാതാക്കൾ. മേധാവികൾ കർമ്മങ്ങളനുഷ്ഠിച്ച്, ഈ ജലദ്വയത്തെ പാനംചെയ്യുന്നു; ഇതു നൈപോലെ പോഷകമാണ്.
[15] മുള്ള്–ഉപദ്രവങ്ങൾ. നിവാസസ്ഥാനം–പ്രാണികളുടെ പാർപ്പിടം.
[16] ധാമങ്ങളേഴിനാല്‍–ഗായത്ര്യാദിച്ഛന്ദസ്സുകളാകുന്ന ഏഴുപകരണങ്ങൾ കൊണ്ട്. മൂന്നുലോകം മൂന്നടികൊണ്ട് അളക്കാനൊരുങ്ങിയ വാമനരുപിയായ വിഷ്ണു ഭൂമിയിലാണ് ഒന്നാമത്തെ അടി വെച്ചത്. മന്നിടത്തില്‍നിന്നു രക്ഷിയ്ക്ക എന്നതിന്റെ അർത്ഥം, ഭൂവാസികളുടെ പാപങ്ങൾ തടുക്കുക എന്നാകുന്നു.
[17] ഇത്–ഇക്കാണുന്ന ലോകം. സമസ്തവും–ജഗത്തുമുഴുവനും.
[18] ഇങ്ങെല്ലാം–പൃഥിവ്യാദികളായ മൂന്നു സ്ഥാനങ്ങളിലും.
[19] വിഷ്ണണുവിന്റെ കർമ്മങ്ങളാലുള്ള രക്ഷകൊണ്ടാണ്, ഭൂലോകത്തു വ്രതാനുഷ്ഠാനം ശരിയ്ക്കു നടക്കുന്നത്.
[20] കാണുന്നു–ശാസ്ത്രദൃഷ്ട്യാ ആകാശത്തു ചരിയ്ക്കുന്ന കണ്ണുകൾക്കു തടവില്ലാതെ എന്തും സ്പഷ്ടമായി കാണാം; അവപോലെ സൂരികൾ (വിദ്വാന്മാര്‍) കാണുന്നു.