മേധാതിഥി ഋഷി; ഗായത്രിയും പുരഉഷ്ണിക്കും അനുഷ്ടുപ്പും ഛന്ദസ്സ്; വായുവും, ഇന്ദ്രവായുക്കളും, മിത്രവരുണന്മാരും, മരുദിന്ദ്രന്മാരും, വിശ്വദേവന്മാരും, പൂഷാവും, ജലവും, അഗ്നിയും ദേവതകൾ.
വേണ്ടോളം കൊണ്ടുവെച്ചിട്ടുണ്ടു;-തു വായോ, കടിയ്ക്ക നീ. 1
ആഹ്വാനംചെയ്തിടുക നാ,മിസ്സോമത്തെ നുകർന്നിടാൻ. 2
ഇങ്ങെഴുന്നള്ളുമാറാക, വിശുദ്ധബലരാമവര്‍! 4
ധനം ധാരാളമേകീടുമാറാകട്ടെ, നമുക്കവര്‍! 6
സംതൃപ്തനായ്ബ്ഭവിയ്ക്കട്ടേ, ഗണത്തോടൊരുമിച്ചവൻ! 7
നമ്മെ രക്ഷിയ്ക്ക; നമ്മൾക്കു സുഖം നല്ക, മരുത്തുകൾ! 12
അജ്ജലം പ്രീതമാക്കട്ടെ, നമ്മൾതന്നധ്വരത്തിനെ!17
വിളിപ്പൻ; തീർക്കുകൊ,ഴുകമവൾക്കായി ഹവിസ്സിനെ. 18
[3] മനോജവം = മനസ്സിന്നൊത്ത ഗതിവേഗം. ആയിരം അക്ഷി (കണ്ണ്) ഇന്ദ്രന്നേ ഉള്ളൂ. ധീപാലര്‍ = ബുദ്ധിയെ (ദോഷങ്ങളിൽനിന്നു) രക്ഷിയ്ക്കുന്നവര്‍; കർമ്മപാലകരെന്നുമാകാം. മനീഷികൾ–മേധാവികളായ യജമാനന്മാരും ഋത്വിക്കുകളും.
[5] സത്യതേജോധിപര്‍ = യഥാർത്ഥ വെളിച്ചത്തിന്റെ അധിപതികൾ. മിത്രവരുണന്മാരും ആദിത്യരിലുൾപ്പെട്ടവരത്രേ. സത്യാല്‍–കർമ്മങ്ങൾക്കു ഫലം കൊടുക്കുമെന്ന പ്രതിജ്ഞയാല്‍. സത്യം–അവശ്യംഭാവിയായ കർമ്മഫലം.
[7] മരുത്ത്വാൻ = മരുത്തുക്കളോടുകൂടിയവന്‍. സംതൃപ്തൻ = മതിവന്നവന്‍. ഗണം–മരുദ്ഗണം.
[8] മാരുതര്‍ = മരുത്തുക്കൾ.
[9] മംഗളദാനരേ = ശോഭനൌദാര്യന്മാരേ. നിങ്ങൾ–മരുത്തുക്കൾ. ഞങ്ങളില്‍ ശക്തനാകൊല്ല–ഞങ്ങളെ ഉപദ്രവിപ്പാൻ ആളാകരുത്.
[10] മരുദ്ദേവര്‍ = മരുത്തുക്കളെന്ന ദേവന്മാർ; ഭൂപുത്രന്മാരത്രേ, അവര്‍.
[11] മരുത്തുക്കളും നിങ്ങളും ഒന്നുതന്നെ. ജേതാക്കളുടെ–വിജയികളുടെ ശബ്ദം. നാഥരേ–നേതാക്കളേ.
[13] സചിത്രദർഭം = വിചിത്രങ്ങളായ ദർഭപ്പുല്ലുകളോടുകൂടിയത്. ദീപ്ത = തിളങ്ങുന്നവനേ. പൂഷൻ = -പൂഷാവേ. ചരിഷ്ണു = സഞ്ചാശീലന്‍. ഒരാൾ കാണാതെപോയ പശുവിനെ തിരഞ്ഞുപിടിച്ചു കൊണ്ടുവരുന്നതുപോലെ, അങ്ങ് അംബരാല്‍. (ആകാശത്തുനിന്നു) സോമം കൊണ്ടുവന്നാലും.
[14] കൈവരുത്തീടിനാൻ–കണ്ടുപിടിച്ചു കയ്യിലാക്കി.
[15] യവത്തിനായ്–യവം വിതപ്പാന്‍. ഉഴല്‍ ആണ്ടുതോറുമുണ്ടല്ലോ; ഋതുക്കളും പ്രതിവര്‍ഷം വരുന്നു. അവൻ–പൂഷാവ്.
[16] വഴികൾ–ദേവയജനമാർഗ്ഗങ്ങൾ. യജ്ഞാനുഷക്തിയില്‍–ഞങ്ങൾ യജ്ഞത്തിലേർപ്പെടുമ്പോൾ. നറുംപാലുൾപ്പെടുത്തിക്കൊണ്ട്–പൈക്കളിലും മറ്റും മധുരമായ പാല്‍ ഉണ്ടാകുന്നതു വെള്ളത്താലാണല്ലോ. അമ്മബന്ധുക്കളാം = അമ്മയും ബന്ധുവുമായ. പ്രാണികൾക്ക് അമ്മയാണ്, ബന്ധുവാണ്, വെള്ളം.
[17] പ്രീതമാക്കട്ടേ–നിറവേററട്ടെ.
[19] വെള്ളത്തില്‍ അമൃതിരിപ്പുണ്ട്; മരുന്നുമുണ്ട്, വെള്ളത്തില്‍. കീർത്തിപ്പാൻ–സ്തുതിപ്പാന്‍.
[20] വിശ്വശംഭൂവ്–ഒരഗ്നിയുടെ പേര്‍; ജഗല്‍സുഖകരന്‍ എന്നാണ്, പദത്തിന്‍െറ അർത്ഥം. ഈ അഗ്നിയും വെള്ളത്തിലുണ്ടെന്നു സോമൻ എന്നോടു പറഞ്ഞിട്ടുണ്ട്. സകലഭേഷജം = എല്ലാ മരുന്നുകളോടുംകൂടിയത്,
[21] ഞാന്‍ നോക്കാവൂ സൂര്യനെച്ചിരം–വളരെനേരം സൂര്യനെ നോക്കാൻ എനിയ്ക്ക് ആരോഗ്യം ലഭിയ്ക്കട്ടെ.
[22] പാപം–അറിയാതെ ചെയ്തത്. ദ്രോഹിച്ചത്–അറിഞ്ഞു ചെയ്ത ദ്രോഹം. ശാപമിട്ടത്–സജ്ജനളെ ശപിച്ചു സംസാരിച്ചത്.
[23] മുങ്ങിനേൻ–അവഭൃഥസ്നാനമനുഷ്ഠിച്ചേൻ; മുങ്ങിയതുകൊണ്ടു വെള്ളത്തിന്‍െറ സത്തോടു ചേർന്നു. സതോയൻ = വെള്ളത്തോടുകൂടിയവൻ; ജലവർത്തിയാകകൊണ്ടു ദേഹത്തില്‍ വെള്ളം പററിയവന്‍. അഗ്നേ–വിശ്വശംഭൂവേ.
[24] അപത്യം = സന്തതി. ഈ എന്നെ അറിക–എന്‍െറ അനുഷ്ഠാനത്തെ മനസ്സിലാക്കുമാറാകട്ടെ.