ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
എന്നൊന്നെടുക്കും തൃക്കയ്യില്‍,ദ്ദർഭപ്പുല്‍ കൊയ്ത ഞങ്ങളെ? 1
പോവിനെ;-ങ്ങു വിളിയ്ക്കേണ്ടൂ നിങ്ങളെ,ഗ്ഗോക്കൾപോലവേ? 2
ഉളവാക്കുന്നു, ധരയെജ്ജലത്തില്‍ മുഴുകിച്ചിവര്‍! 9
മന്നിങ്കലുള്ള ഗൃഹവും മർത്ത്യവർഗ്ഗവുമൊക്കവേ! 10
സ്തുതിയ്ക്കുവിൻ നേര്‍ക്കു, വെളിപ്പെടുത്തും വചനങ്ങളാല്‍! 13
ഉക്ഥത്തിനൊത്ത ഗായത്രസൂക്തവും നിങ്ങൾ പാടുവിന്‍. 14
വന്ദിപ്പിനർച്ച ചെയ്തി;-ങ്ങു വർദ്ധിയ്ക്കട്ടെ നമുക്കവര്‍! 15
[1] മകനെയാംവിധം = മകനെ എന്നപോലെ. എടുക്കും–പരിലാളിയ്ക്കുമെന്നു സാരം. ദർഭപ്പൂല്‍ കൊയ്ത–നിങ്ങളെ യജിപ്പാൻ ദർഭപ്പുല്ലു മുറിച്ചൊരുക്കിയ.
[2] നിങ്ങൾ എങ്ങ്–എവിടെയാണ്. എന്നു പോം–യജ്ഞസ്ഥലത്തെക്ക് എന്നു പോവും? വൈകിയ്ക്കുരുത്. നിങ്ങളെ യജമാനന്മാര്‍, ഗോക്കളെന്നപോലെ, എവിടെ വിളിയ്ക്കേണ്ടു?
[3] മാരുതര്‍ = മരുത്തുക്കൾ. നവ്യതരം = ഏററവും പുതുതായ. ധനം–പ്രജകളും പശുക്കളും. ശോഭനവസ്തക്കൾ–രത്നാദികൾ. സൌഭാഗ്യം–ആന, കുതിര മുതലായവ. എല്ലാമെടുത്ത് ഇങ്ങോട്ടു വരുവിന്‍.
[4] പൃശ്നിതനൂജരേ (പ്രശ്നി എന്ന പയ്യിന്റെ പുത്രന്മാരേ), നിങ്ങൾ മർത്ത്യ (മരണമുള്ളവ)രായിരിയ്ക്കാം; എന്നാല്‍, നിങ്ങളെ സ്തുതിയ്ക്കുന്നവൻ (യജമാനൻ) അമർത്ത്യ(മരണരഹിത)നായി (ദേവനായി) തീരും.
[5] കൊള്ളാവുന്നവനാകട്ടേ–സ്വീകരണീയനായിബ്ഭവിയ്ക്കട്ടെ. പുല്ലിനെ മാന്‍ ഉപേക്ഷിയ്ക്കാറില്ലല്ലോ. അവന്‍ കാലനൂർക്കു പോകൊലാ–സ്തോതാവിനെ ഭവാന്മാര്‍ മരണരഹിതനാക്കുകയും ചെയ്യണം.
[6] നിര്യതി–പാപദേവത. തൃഷ്ണയൊടൊപ്പമേ–ഞങ്ങളുടെ തൃഷ്ണയും അവളും ഒപ്പം വീഴട്ടെ (നശിച്ചുപോകട്ടെ).
[7] രുദ്രത്രാതർ = രുദ്രനാല്‍ രക്ഷിയ്ക്കുപ്പെട്ടവര്‍. ഇക്കഥ പുരാണങ്ങളിലുണ്ട്. ദീപ്തിശാലികൾ = തിളങ്ങുന്നവർ.
[8] ഈ വർഷദരിൽ–മഴ പെയ്യുന്ന മരുത്തുക്കളില്‍. വത്സൻ = കാളക്കുട്ടി. തായ–അമ്മ, പയ്യ്.
[11] കയ്യ്–ചലനഭേദങ്ങളെ കൈകളാക്കിയിരിയ്ക്കയാണ്.
[12] അശ്വം–വാഹനമെന്നേ അർത്ഥമെടുക്കേണ്ടു: മരുത്തുകൾക്കു കുതിരയില്ലെന്നാണല്ലോ, മുമ്പു പറഞ്ഞത്. വിരല്‍കൾക്കു കടിഞാണ്‍ പിടിയ്ക്കുന്നതില്‍ വിരുതുണ്ടായിവരട്ടെ.
[13] ബ്രഹ്മണസ്പതി–മന്ത്രത്തെയോ ഹവിസ്സിനെയോ പാലിയ്ക്കുന്ന മരുദ്ഗണം. രമ്യമിത്രാഗ്നിമാര്‍ = രമ്യരായ (അഴകുള്ള) മിത്രന്‍, അഗ്നി എന്നിവര്‍. വെളിപ്പെടുത്തും–അവരുടെ സ്വരൂപത്തെ വെളിപ്പെടുത്തുന്ന. ഇത് ഋത്വിക്കുകളോടു പറയുന്നതാണ്.
[14] പരത്തുവിൻ–മേഘം മഴയെ എന്നപോലെ, നിങ്ങൾ ശ്ലോകത്തെ വിസ്തരപ്പെടുത്തുവിന്‍. ഒത്ത–യോഗ്യമായ.
[15] അർച്ചചെയ്ത് = പൂജിച്ച്. ഇങ്ങ്–ഈ യജ്ഞത്തില്‍.