കണ്വൻ ഋഷി; ഗായത്രി ഛന്ദസ്സ്; മരുദ്ഗണം ദേവത.
വൃക്ഷാഗ്രംപോലുലച്ചീടുന്നുണ്ടല്ലോ, നിങ്ങളെങ്ങുമേ! 6
തൂണ്‍നാട്ടി വീട്ടിന്നു: തെറിച്ചേയ്ക്കുമല്ലോ, മഹാദ്രിയും! 7
മുട്ടോളമാണ്ടു പോയ്ക്കൊണ്ടാര്‍ പൈക്കളുമ്പാരവത്തൊടേ. 10
പ്രേരിപ്പിപ്പിൻ പ്രജകളെ; പ്രേരിപ്പിപ്പിൻ ഘനങ്ങളെ! 12
പരിപൂജിയ്ക്കു;–മവരില്‍ത്തന്നേ സന്തൃപ്തി കൊള്ളുവിന്‍! 14
[1] അശ്വവര്‍ജിതര്‍–മരുത്തുക്കൾക്കു കുതിരിയില്ലപോല്‍. തായാടും–യഥേഷ്ടം ക്രീഡിയ്ക്കുന്ന. അശ്ശക്തികൾ–ബലിഷ്ഠരായ മരുത്തുക്കൾ. കണ്വരേ–കണ്വഗോത്രക്കാരേ. കണ്വപദത്തിന്നു മേധാവി എന്നും അർത്ഥമുണ്ട്.
[2] പുള്ളിമാമ്പേടകളത്രേ, അവരുടെ വാഹനങ്ങൾ. അലങ്കാരം = ആഭരണം. ചീററം–ശബ്ദവിശേഷം. സ്വപ്രഭർ = തനതായ ശോഭയുള്ളവര്‍. ഒരുതരം വാളാണ്, ചുരിക.
[3] അത്–ചമ്മട്ടിയൊച്ച.
[4] സഹിപ്പാൻ–ആക്രമണങ്ങളെ തടുക്കാൻ. ദേവന്മാരേകിയ–ദേവന്മാരുടെ അനുഗ്രഹത്താല്‍ കിട്ടിയ.
[5] അഹിംസ്യം = ഹിംസിയ്ക്കാവുന്നതല്ലാത്തത്; തോൽവി പററാത്തത്. ഗോതതിയില്‍ = പൈക്കൂട്ടത്തില്‍; മരുത്തുക്കളുടെ അമ്മയായ പൃശ്നിയുടെയും മറ്റും ഇടയില്‍. മരുദ്ബലം–മരുത്തുക്കളുടെ ബലം (ആക്രമണനിവാരണശക്തി). അവരുടെ തേജസ്സ് ഗോക്ഷീരപാനജനിതമത്രേ.
[6] മൂപ്പ്–കാരണവസ്ഥാനം. നിങ്ങൾ എങ്ങും എന്തും വൃക്ഷാഗ്രമെന്നപോലെ ഉലയ്ക്കു(ഇളക്കു)ന്നുണ്ടല്ലോ; ആ നിങ്ങളില്‍ ആർക്കാണ് കൂടുതല്‍ പ്രായം?
[7] കുറുമ്പ്–എന്തിനെയും കുലുക്കാമെന്ന ഗർവ്. നിങ്ങൾതൻപോക്കിനായ്–നിങ്ങളുടെ ഗതിയെ താങ്ങാൻ; നിങ്ങളുടെ ഗതിയാല്‍ വീടു കുലുങ്ങി വീഴുമെന്ന പേടിയാല്‍, വീട്ടിന്റെ ഉറപ്പിന്നായി മനുഷ്യൻ തൂണ്‍ നാട്ടി. അവന്റെ പേടി വെറുതെയല്ല: മഹാദ്രിയും നിങ്ങളുടെ പോക്കില്‍ തെറിച്ചുപോയേയ്ക്കും!
[8] മുത്തൻ (വാർദ്ധക്യാദിയാല്‍ കെല്പില്ലാത്ത) രാജാവു വൈരിഭയത്താലെന്നപോലെ ഭൂമി വിറച്ചുപോകുന്നു.
[9] മരുത്തുക്കളുടെ ഈററില്ലം–ആകാശം; അതിനെത്തന്നെ അമ്മയായും കല്പിച്ചിരിയ്ക്കുന്നു. ആകാശം ചലനരഹിതവും പക്ഷികൾ പറന്നു നടക്കുന്നതുമാണല്ലോ. രണ്ടായ്–ദ്യാവാപൃഥിവികളില്‍ വേര്‍തിരിഞ്ഞ്.
[10] വാഗ്ജനകര്‍–വാക്കുകളെ ഉല്‍പ്പാദിപ്പിയ്ക്കുന്നവര്‍: അണ്ണാക്കിലും ചുണ്ടിലും മറ്റും സഞ്ചരിയ്ക്കുന്ന വായുക്കളാലാണല്ലോ, മനുഷ്യർക്കു വാക്കുകൾ പുറപ്പെടുന്നത്. മുട്ടോളമെത്തിയ വെള്ളത്തിലാണ്, പൈക്കൾ മേച്ചില്‍പ്പുറങ്ങളില്‍ നിന്നു പോയത്.
[11] നീര്‍ തൂകാത്ത–മഴപെയ്യാത്ത. അധൃഷ്യഘനം = അധൃഷ്യമായ മേഘം. അതീവ = ഏററവും.
[12] പ്രജകളെ (പ്രാണികളെ) പ്രേരിപ്പിപ്പിൻ–സ്വസ്വകർമ്മങ്ങളിലിറക്കുവിൻ. ഘനങ്ങളെ (മേഘങ്ങളെ മഴപെയ്യാൻ) പ്രേരിപ്പിപ്പിൻ.
[13] സഹിതരായ് (കൂടിച്ചേർന്നു) സംസാരിയ്ക്കും; അത് ഒരാൾ (ആരാനും) കേൾക്കുന്നുണ്ടാവാം. ശബ്ദം പുറപ്പെടുന്നതിനെ സംസാരിയ്ക്കലാക്കി കല്പിച്ചിരിയ്ക്കുന്നു.
[14] ദ്രുതവാഹസ്ഥരായ്–വേഗവത്തുക്കളായ വാഹനങ്ങളില്‍ കേറിയിരുന്ന്.
[15] ഹവ്യം വേണ്ടോളമുണ്ടല്ലോ–നിങ്ങൾക്കു മതിവരുംവരെ തരുവാൻ ഹവിസ്സ് ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. നല്കുക–ഞങ്ങൾക്കു തരുവിൻ.