ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ബ്രഹ്മണസ്പതി ദേവത. (പാന)
നിന്നൊടർത്ഥിപ്പു ഞങ്ങൾ ദേവൈഷികൾ:
ഇങ്ങണക, സുദാനർ മരുത്തുക്ക–
ളി;–ന്ദ്ര, നീയൊരുമിച്ചു ഭുജിച്ചാലും! 1
സങ്കടംചൊല്വു മർത്ത്യന്‍, മുതൽ പോയാൽ;
ആസ്ഥയാ മരുത്തുക്കളേ, നിങ്ങളെ
വാഴ്ത്തുവോന്‍ സുവീര്യാശ്വസമ്പന്നനാം! 2
വന്നണയട്ടെ, സൂനൃതാദേവിയും;
നമ്മെയെത്തിയ്ക്ക, വൈരിഘ്നർ ദേവകൾ
നല്ലതാം ‘പങ്ക്തിരാധസ’യജ്ഞത്തില്‍! 3
മേകിയോന്‍ നേടു,മക്ഷയമാമന്നം;
ആയാൾക്കായ്,ക്കൊലയേല്ക്കാതെ കൊല്ലുമു-
ദ്വീരയാകുമിളയെ യജിയ്ക്ക നാം! 4
രൊന്നുചേർന്നു യാതൊന്നിലോ മേവുന്നു,
നന്മയോടുക്ഥയോഗ്യമാമാ മന്ത്രം
ബ്രഹ്മണസ്പതി ചൊല്ലുമേ, തീർച്ചയായ്! 5
ഞങ്ങൾ ചൊല്ലാവു ദേവരേ, യജ്ഞത്തില്‍;
പഥ്യമീ വാക്യമെങ്കില്‍, നല്‍ച്ചൊല്ലെല്ലാ-
മെത്തുമല്ലോ, ഭവാന്മാരില്‍ നാഥരേ! 6
ററാരണഞ്ഞിടും, ദർഭ മുറിച്ചോനില്‍?
ആൾകളൊത്തു പുറപ്പെട്ട ഹോതാവുൾ-
പ്പൂകിടുന്നു ധനാപൂര്‍ണ്ണമാം ഗൃഹം! 7
നില്പു കൊൾവൂ ഭയത്തിലും വജ്രവാൻ;
പ്രേരകനില്ല, താരകനില്ല, വൻ–
പോരിലുമിവന്നല്പമാം പോരിലും! 8
[1] ദേവൈഷികൾ = ദേവന്മാരെ ഇച്ഛിയ്ക്കുന്നവര്‍; ദേവന്മാര്‍ ഞങ്ങളുടെ കർമ്മത്തില്‍ സന്നിഹിതരാകണമെന്നഭിലഷിയ്ക്കുന്നവര്‍. സുദാനര്‍ = നല്ല ദാനത്തോടു കൂടിയവര്‍; അത്യുദാരർ. ഒരുമിച്ചു ഭുജിച്ചാലും–ബ്രഹ്മണസ്പതിയോടൊന്നിച്ചു സോമം ഭക്ഷിച്ചാലും.
[2] ഉരുബലപാലക–വളരെ ബലത്തെ പാലിയ്ക്കുന്ന ബ്രഹ്മണസ്പതേ. മുതല്‍ പോയാല്‍-ശത്രുക്കളില്‍പ്പെട്ടു തിരിച്ചുകിട്ടാതെ വന്നാല്‍. സങ്കടംചൊല്‍വു–പോയ ധനം കിട്ടുമാറാക്കേണമേ എന്നപേക്ഷിയ്ക്കുന്നു. സുവീര്യാശ്വസമ്പന്നനാം–നല്ല വീര്യം, അശ്വങ്ങൾ എന്നിവയോടുകൂടിയ ധനവാനായിത്തീരും.
[3] സൂനൃതാദേവി = പ്രിയസത്യരൂപയായ വാഗ്ദേവത. ഈ ദേവകൾ വൈരികളെ ഹനിച്ചു, നമ്മെ പങ്ക്തിരാധസ(യഥോക്തഹവിഷ്പങ്ക്ത്യാദിസമൃദ്ധമായ) യജ്ഞത്തില്‍ എത്തിയ്ക്കട്ടെ.
[4] സുനേയം = സുഖേന കൊണ്ടുപോകാവുന്നത്. ഏകിയോൻ–കൊടുത്ത യജമാനൻ. ആയാൾക്കായ്–ആ യജമാനന്നുവേണ്ടി. കൊലയേല്ക്കാതെ കൊല്ലും-ശത്രുക്കളാല്‍ ഹിംസിയ്ക്കപ്പെടാതെ, അവരെ വധിയ്ക്കുന്ന. ഉദ്വീര-ഉല്‍ക്കൃഷ്ടരായ വീര(ഭട)രോടുകൂടിയവാൾ. ഇള–മനുപുത്രി.
[5] ബ്രഹ്മണസ്പതി ഹോതൃമുഖസ്ഥിതനായി, ഇന്ദ്രമിത്രാവരുണാര്യമാക്കളുൾപ്പെട്ട മന്ത്രം ചൊല്ലും, തീർച്ച.
[6] ഈ വാക്യം പഥ്യമെങ്കില്‍–ഞങ്ങൾ ചൊല്ലന്ന മന്ത്രം നിങ്ങൾക്കു പ്രിയമാണെങ്കില്‍. നാഥരേ = നേതാക്കളേ.
[7] ദേവകാമന്‍–ദേവകളുടെ സാന്നിധ്യം ഇച്ഛിയ്ക്കുന്നവന്‍. ആരണഞ്ഞിടും–ബ്രഹ്മണസ്പതിയല്ലാതെ. ദർഭ മുറിച്ചോനില്‍–യജമാനങ്കല്‍. ആൾകളൊത്തു പുറപ്പെട്ട ഹോതാവ് (ഋത്വിക്കുകളും മറ്റുമൊന്നിച്ചു യാഗശാലയിലേയ്ക്കു പുറപ്പെട്ട യജമാനൻ) ധനം നിറഞ്ഞ ഗൃഹം പൂകുന്നു; അവൻ ബ്രഹ്മണസ്പതിയുടെ പ്രസാദത്താല്‍ വലിയ ധകനായിത്തീരുന്നു.
[8] വജ്രവാൻ–വജ്രധാരിയായ ബ്രഹ്മണസ്പതി. സരാജനായ്–വരുണാദിരാജാക്കന്മാരോടുകൂടി. കൊൽവൂ–ശത്രുക്കളെ കൊല്ലുന്നു. ഭയത്തിലും (ആപത്തു നേരിട്ടാലും) നില്പു കൊൾവൂ (സ്ഥൈര്യം വിടുകയില്ല). ഇവന്ന് (ബ്രഹ്മണസ്പതിയ്ക്കു) വലിയ പോരിലും ചെറിയ പോരിലും പ്രേരക(പ്രവത്തർത്തിപ്പിയ്ക്കുന്നവ)നില്ല; അദ്ദേഹം സ്വയം പ്രവർത്തിയ്ക്കുന്നു. താരകനില്ല (കടത്തിവിടുന്നവന്‍, ജയിപ്പിയ്ക്കുന്നവൻ) ഇല്ല; അദ്ദേഹം സ്വയം ജയിയ്ക്കുന്നു.