കണ്വന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; വരുണമിത്രാര്യമാദിത്യര്‍ ദേവതകൾ.
ചൊല്ലാ നിങ്ങളൊടെ;–മ്പാടും ശുശ്രൂഷിയ്ക്കാം, ധനങ്ങളാല്‍! 8
[1] പ്രജ്ഞാനര്‍ = പ്രകൃഷ്ടുമായ (മികച്ച) ജ്ഞാനമുള്ളവര്‍.
[2] ഇവര്‍ (മിത്രവരുണാര്യമാക്കൾ) ആരെ, ധനംകൊണ്ടു നിറയ്ക്കും; കൈകൾപോലെ–ഒരാളുടെ കൈകൾ എപ്രകാരം ധനംകൊണ്ടുവന്ന്, അവനെ നിറയ്ക്കുമോ, അപ്രകാരം. അവര്‍-നിറയ്ക്കുപ്പെടുന്നവരും, രക്ഷിയ്ക്കുപ്പെടുന്നവരും. മാലെന്ന്യേ–ഉപദ്രവം പററാതെ. തഴയ്ക്കും–അഭിവൃദ്ധിപ്പെടും.
[3] ദുർഗ്ഗനഗരം–ദുഷ്പ്രാപമായ (യജമാനന്റെ ശത്രുക്കളുടെ) നഗരം. എതിരാളരെ–യജമാനന്റെ ശത്രുക്കളെ. ദുരിതങ്ങളെയും തട്ടിനീക്കും–യജമാനന്റെ പാപങ്ങളെ അകറ്റുകയും ചെയ്യും.
[4] വരും വഴി–നിങ്ങൾ ഞങ്ങളുടെ അധ്വര(യാഗ)ത്തിലെയ്ക്കു വരുന്ന മാർഗ്ഗം. ആദിതേയര്‍ = ദേവന്മാർ.
[5] നേരുവഴിയ്ക്കേ കൊണ്ടുപോം മഖം–നിങ്ങൾ യഥാവിധി നടത്തിയ്ക്കുന്ന ഞങ്ങളുടെ യാഗം.
[6] അമ്മർത്ത്യൻ–നിങ്ങളാല്‍ അനുഗ്രഹിയ്ക്കുപ്പെട്ട മനുഷ്യന്‍. ദ്രോഹമേല്ക്കാതെ–ആരാലും ഉപദ്രവിയ്ക്കുപ്പെടാതെ. തന്നോടു നേരാം = സ്വതുല്യമായ.
[7] സഖാക്കളേ–സ്നേഹിതന്മാരായ ഋത്വിക്കുകളേ, മിത്രാദികളുടെ രൂപം വർണ്ണിപ്പാനും, വേണ്ടതിൻവണ്ണം സ്തുതിപ്പാനും നമ്മൾ ശക്തരല്ല.
[8] ദേവൈഷി = ദേവകാമൻ, യജമാനന്‍. ഇയ്യിവന്‍–ഞാന്‍. നിങ്ങളോടു (മിത്രവരുണാര്യമാക്കളോടു) ചൊല്ലാ (പറയില്ല); നിങ്ങൾതന്നെ അറിഞ്ഞ് ആവനെ ശിക്ഷിയ്ക്കണം. ഞാൻ നിങ്ങളെ ധനങ്ങൾകൊണ്ട് എമ്പാടും പരിചരിയ്ക്കുകമാത്രം ചെയ്യാം.
[9] ഒരുതരം ചൂതുകളി: രണ്ടു കരുക്കൾക്കുപകരം നാലു കവിടികൾ; അവ ഒരാൾ വീഴ്ത്തുന്നതുവരെ മറ്റവൻ, ‘ഞാൻ തോറേറയ്ക്കുമോ’ എന്നു ഭയപ്പെടുമല്ലോ. അത്ര ഭയം വേണം, ഒരാളെ ദുഷിയ്ക്കുന്നതില്‍. അതുകൊണ്ടു പഴിപ്പോനെയും ദ്രോഹിപ്പോനെയും ഞാൻ നിങ്ങളോടു പറയില്ല. ഇതില്‍പ്പറഞ്ഞ കവിടിച്ചൂതുകളി കേരളത്തിലുമുണ്ടായിരുന്നു.