പ്രസ്കണ്വൻ ഋഷി; ഗായത്രി ഛന്ദസ്സ്; അശ്വികൾ ദേവത.
തുരംഗങ്ങൾ വലിയ്ക്കുമ്പോൾ സ്തുതിയ്ക്കും, ഞങ്ങൾ നിങ്ങളെ. 3
പൂരിപ്പിയ്ക്കുന്നു ഹവ്യത്താല്‍,ക്കർമ്മദ്രഷ്ടാവു, പൂരകൻ. 4
വിശേഷാല്‍ക്കാണുമാറായീ, വാനില്‍നിന്നൊഴുകും കതിര്‍! 11
മത്തേകും സോമനീര്‍ മോന്തുമശ്വികൾക്കായ് സ്തവോന്മുഖൻ. 12
സോമപാനത്തിനും സ്തോത്രത്തിന്നുമായ് വന്നുചേരുവിന്‍! 13
നല്കയും ചെയ്വിനെങ്ങൾക്കു, നല്ല രക്ഷകളാല്‍സ്സുഖം! 15
[1] മുൻവരാത്ത–അര്‍ദ്ധരാത്രിയിലും മറ്റും ആവിർഭവിയ്ക്കാത്ത, ഇപ്പോൾ മാത്രം വന്ന. ഓമന = പ്രിയപ്പെട്ട. ദസ്രർ = അശ്വികൾ.
[2] സമുദ്രത്തിൻ തനൂജന്മാര്‍–സൂര്യചാന്ദ്രന്മാരെന്നപോലെ, അശ്വികളും, തദ്രൂപരാകയാല്‍ സമുദ്രജാതരാണെന്നു ചിലര്‍ അഭിപ്രായപ്പെട്ടിരിയ്ക്കുന്നു.
[4] വെള്ളം വറ്റിയ്ക്കുമീശ്വരന്‍ (വെള്ളത്തെ ആവിയാക്കുന്ന രക്ഷിതാവ്, സൂര്യൻ) ഹവ്യത്താല്‍ (ഞങ്ങളർപ്പിച്ച ഹവിസ്സുകൊണ്ടു) ദേവകളെ പൂരിപ്പിയ്ക്കുന്നു (തൃപ്തിപ്പെടുത്തുന്നു). സൂര്യോദയസമയത്താണല്ലോ, ഹോമം; അതുകൊണ്ടത്രേ, സൂര്യന്നു ദേവപൂരകത്വം. നിങ്ങളിരുവരും സൂര്യോദയസമയത്തു വന്നുചേരണമെന്നു വ്യംഗ്യം.
[5] കടുംസോമം–മത്തുപിടിപ്പിയ്ക്കുന്ന സോമനീര്‍. നുതിതല്‍പരർ = സ്തുതിപ്രിയര്‍; ഞങ്ങളുടെ സ്തുതിയാല്‍ പ്രസാദിച്ചു, സോമനീര്‍ കുടിയ്ക്കുവിന്‍.
[6] തേജസ്സ്–രസവീര്യാദിജ്യോതിസ്സ്. തിമിരം–ദാരിദ്ര്യമാകുന്ന (ഇരുട്ട്).
[7] നുതികളെക്കടപ്പാൻ–സ്തുതികൾ മുഴുവൻ കേൾപ്പാന്‍. ഒരു തോണിയില്‍ സമുദ്രത്തില്‍നിന്നു വരുവിൻ. (സമുദ്രമത്രേ, അശ്വികളുടെ പാർപ്പിടം). ഭൂമിയിൽ സഞ്ചരിപ്പാൻ തേര്‍ പൂട്ടുവിൻ.
[8] നിങ്ങൾക്ക് ഇവിടെ വന്നെത്താൻ ഒരു ക്ലേശവുമില്ല. ആകാശവിസ്തൃതം = ആകാശംപോലെ വിശാലം; വഞ്ചിയുടെ വിശേഷണം. ഒരുങ്ങിപ്പോയി–വരാന്‍ വൈകരുത്.
[9] ചോദിപ്പിൻ–അശ്വികളോടു ചോദിയ്ക്കുവിന്‍. മേഘസ്ഥാനം–അന്തരിക്ഷം. നേരം പുലർന്നു; നിങ്ങൾ എവിടെ നില്ക്കാന്‍ വിചാരിയ്ക്കുന്നു? ഇവിടെ പ്രത്യക്ഷരാകുക എന്നു താല്‍പര്യം.
[10] കതിര്‍ = സൂര്യരശ്മി. ഒളിക്കൊൾവാൻ–പ്രഭാതശോഭയെ നേടാന്‍. കറുത്തുപോയി–സൂര്യരശ്മി വന്നാല്‍, അഗ്നി നിഷ്പ്രഭനാകുമല്ലോ. നാക്കിനാല്‍–ജ്വാലകൊണ്ട്.
[11] അല്ലു കടക്കുവാന്‍–രാത്രിയുടെ അപ്പുറത്ത് ഉദയാദ്രിയില്‍ ചെല്ലാന്‍.
[12] രക്ഷണാർത്ഥം–അശ്വികൾ ഞങ്ങളെ രക്ഷിപ്പാൻവേണ്ടി. സ്തവോന്മുഖൻ–സ്തോതാവ്, യജമാനൻ.
[13] അർച്ചകങ്കല്‍–പരിചരിയ്ക്കുന്നവന്റെ, യജമാനന്റെ അടുക്കല്‍. സ്തോത്രത്തിന്നുമായ്–സ്തോത്രം കേട്ടു പ്രസാദിപ്പാനുമായ്.
[14] ചുറ്റും = സഞ്ചരിയ്ക്കുന്ന. നിങ്ങളുടെ പിന്നാലെയാവണം, ഉഷശ്ശോഭയുടെ വരവ്; മുമ്പില്‍, നിങ്ങളുടെ ആഗമനത്തിന്റെ ശോഭ; പിമ്പില്‍, ഉഷസ്സിന്റെ ശോഭ. നിങ്ങൾ പുലർച്ചയ്ക്കുമുമ്പു വരണം. എന്തുകൊണ്ടെന്ന് ഉത്തരാർദ്ധത്തില്‍ പറയുന്നു.