പ്രസ്കണ്വന്‍ ഋഷി; ബൃഹതി ഛന്ദസ്സ്; അശ്വികൾ ദേവത. (അന്നനട)
ക്രതുവിനെ വളർത്തിടുമശ്വികളേ;
കുടിപ്പിനി,ന്നലെപ്പിഴിഞ്ഞതാമിതു;
കൊടുക്കുവിൻ, ഹോതാവിനു രത്നങ്ങളും! 1
ള്ള ലഘുപ്പൊൻതേരില്‍ വരിക,ശ്വികളേ;
ഹവിസ്സൊരുക്കുന്നൂ ക്രതുവിങ്കൽകണ്വര്‍
ഭവാന്മാർക്കായ്;–ക്കേൾപ്പിനവരുടെ വിളി! 2
ക്രതുവിനെ വളർത്തിടുമശ്വികളേ;
ധൃതദ്രവിണരായ് രഥമേറിയിഹ
പ്രദാതാവിൻ ചാരേ വരിക ദസ്രരേ! 3
ന്നഖിലജ്ഞർ നിങ്ങൾ നനയ്ക്കുവിൻ തേനാല്‍;
ഭവാന്മാർക്കായ്സ്സോമം പിഴിഞ്ഞശ്വികളേ,
സുവർണ്ണുരാം കണ്വർ വിളിപ്പു നിങ്ങളെ! 4
പ്പരിപാലിച്ചല്ലോ, കനിഞ്ഞശ്വികളേ;
അതേവിധം രക്ഷിയ്ക്കുവിനെങ്ങളെയും;
ക്രതുവർദ്ധനരേ, കുടിയ്ക്കുവിൻ സോമം! 5
സ്സുദാസ്സിനു ദസ്രാശ്വികൾ നിങ്ങളന്നം;
തിരുവിണ്ണില്‍നിന്നോ സമുദ്രത്തില്‍നിന്നോ
പുരുകാമ്യം ധനമണപ്പിനെങ്ങളില്‍! 6
മിരിപ്പതു നിങ്ങളയി നാസത്യരേ;
അവിടെനിന്ന,ർക്കകരങ്ങളോടൊപ്പ–
മരിയ തേരേറി വരുവിനെങ്ങളില്‍! 7
സ്സവനസേവികൾ കുതിരകൾ നേരേ;
സുദാനനാം ശുഭക്രിയന്നു ചോറുമായ്
സ്ഥിതിചെയ്വിൻ, ദർഭകളില്‍ നേതാക്കളേ! 8
ന്നതേതിലോ നിങ്ങൾ സദാ നാസത്യരേ;
വരുവിനാ,സ്സൂര്യപ്രഭമായ തേരില്‍,
നറുംതേനാം സോമരസം നുകരുവാന്‍! 9
വിളിപ്പു നിങ്ങളെദ്ധനാഢ്യാശ്വികളേ;
സദാ കണ്വരുടെ പ്രിയസദസ്സിങ്കല്‍
മധുവെത്ര നകർന്നിരിയ്ക്കുന്നു നിങ്ങൾ! 10
[1] ഹോതാവ്–യജമാനന്‍. രത്നങ്ങൾ–രമ്യധനങ്ങൾ.
[2] തളമരം = കെട്ടുകുററി.
[3] സ്വദിയ്ക്കുവിൻ = നുകരുവിൻ. ധൃതദ്രവിണരായ്–ഞങ്ങൾക്കു തരാന്‍ ധനമെടുത്ത്. ഇഹ–ഇന്ന്. പ്രദാതാവ്–ഹവിസ്സു നല്കുന്നവൻ, യജമാനൻ.
[4] അഖിലജ്ഞ(സർവജ്ഞ)രായ നിങ്ങൾ മുദ്ദർഭവിരികളില്‍ (മൂന്നിടത്തായി വിരിച്ച ദർഭയില്‍) ഇരുന്നു, മഖത്തെ (യാഗത്തെ) തേനാല്‍ (തേനിന്നൊത്ത സോമരസംകൊണ്ടു) നനയ്ക്കുവിന്‍. സുവര്‍ണ്ണര്‍ = നല്ല നിറം (ശോഭ) ഉള്ളവര്‍.
[5] ശൂഭേശര്‍–സൽക്കർമ്മപാലകരായ നിങ്ങൾ.
[6] രഥേ = തേരില്‍. ധനവുമായ് = ധനത്തോടുകൂടി. സുദാസ്സ്–ഒരു രാജാവ്. സമുദ്രം–അന്തരിക്ഷമെന്നു സായണാചാര്യര്‍. പുരുകാമ്യം = വളരെ ആളുകളാല്‍ കാമിയ്ക്കപ്പെടേണ്ടത്. എങ്ങളില്‍ അണപ്പിന്‍–ഞങ്ങൾക്കു കൊണ്ടുവന്നു തരുവിൻ.
[7] അരിയ = പ്രിയപ്പെട്ട, ശോഭനമായ. അർക്കകരങ്ങളോടൊപ്പം (സൂര്യോദയസമയത്ത്) എങ്ങളില്‍ (ഞങ്ങളുടെ അടുക്കല്‍) വരുവിന്‍.
[8] സവനസേവികൾ–പതിവായി യാഗങ്ങളില്‍ ചെല്ലുന്നവ. സുദാനനാം ശുഭക്രിയന്നു–ചോറുമായ്–നല്ല ദാനത്തോടുകൂടിയ സല്‍ക്കർമ്മിയ്ക്കു, യജമാനന്നു, കൊടുപ്പാൻ അന്നത്തോടുകൂടി. സ്ഥിതിചെയ്വിൻ–ഇരിയ്ക്കുവിന്‍.
[9] പ്രദാതാവിന്നായി–യജമാനന്നു കൊടുപ്പാന്‍. സദാ–പതിവായി. നറുംതേനാം–മധുമധുരമായ.
[10] വിഹിതോക്ഥാർക്കരായ്–ഉക്ഥം, അർക്കം എന്നീ സ്തോത്രങ്ങൾ ചൊല്ലി. ധനാഢ്യാശ്വികൾ = സമ്പത്തേറിയ അശ്വികൾ. സദസ്സ് = യജ്ഞസ്ഥാനം. മധു–സോമരസം. അതിന്‍വണ്ണം, ഇപ്പോഴും നുകരുവിന്‍.