ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഉഷസ്സ് ദേവത. (കാകളി)
ദേവി, നീയൌദാര്യമാർന്നു ധനത്തൊടും
പീവരാന്നത്തൊടും, സമ്പത്തൊടുംകൂടി–
യാവിഷ്കരിയ്ക്കുകെങ്ങൾക്കു പുലരിയെ! 1
ളെത്ര വന്നെത്തീ, ജനത്തിൻ പൊറുപ്പിനായ്!
സത്യപ്രിയം ചൊല്ലുകെന്നെക്കുറിച്ചെ,ങ്ക–
ലെത്തിയ്ക്ക, ധന്യർതൻ വിത്തം പുലരി, നീ! 2
സ്സാഗരത്തില്‍ദ്ധനകാംക്ഷികൾപോലവേ
നേര്‍ക്കു നടത്തിച്ചുകൊണ്ടുഷസ്സാം ദേവി
പാർക്കാന്‍ തുടങ്ങീ; പരത്തീ വെളിച്ചവും. 3
നുന്നുന്നു, വിജ്ഞരാമേവര്‍തന്‍ മാനസം;
അന്നരന്മാരുടെ പേരെടുത്തു പുക-
ഴ്ത്തുന്നു കണ്വന്‍, മഹാമേധാവിയിപ്പൊഴേ! 4
വൃത്തി ചേർപ്പാനൊ,രു വീട്ടമ്മപോലവേ
വന്നുചേരുന്നു; കാലുള്ളോര്‍ നികേതത്തില്‍–
നിന്നിറങ്ങുന്നു; പറക്കുന്നു പക്ഷികൾ. 5
വേലയ്ക്കിറക്കുന്നു, യാചകന്മാരെയും;
ഹേ വാജിനീവതി, നിൻപുലര്‍വേളയില്‍–
പ്പോവാതടങ്ങിയിരിയ്ക്കാ, പറവകൾ. 6
ദൂരത്തുനിന്നൊ,രുനൂറു രഥങ്ങളില്‍
മാനുഷലോകത്തിലെയ്ക്കേഴുനള്ളുന്നു,
ചേണുറ്റ സൌഭാഗ്യമൊക്കുമുഷസ്സിവൾ! 7
ജീവികളെല്ലാം വണങ്ങുമുഷസ്സിവൾ
തൂവെളിച്ചം പരത്തുന്നു; തുരത്തുന്നു
മാൽ വളർപ്പോരെയും വിദ്വേഷികളെയും! 8
പ്പാവുന്ന കാന്ത്യാ വിളങ്ങുകെമ്പാടുമേ,
കൂരിരുൾ നീക്കി, പ്രതിദിനം ഞങ്ങൾക്കു
വാരുററ സൌഭാഗ്യമെത്തിച്ചുകൊണ്ടു നീ! 9
ണല്ലോ, ജഗത്തിന്റെ ചേഷ്ടയും ജീവനും;
ഇങ്ങെത്തുകാ, നീ വിഭാവരി, വൻതേരി–
ലെ;–ങ്ങൾ വിളിപ്പതു കേൾക്ക നാനാധനേ! 10
ണ്ടാക്കും വിചിത്രമാമന്നം കനിഞ്ഞു നീ;
നിന്നെ സ്തുതിയ്ക്കുന്ന യജഞപ്രവൃത്തരാം
ധന്യരെക്കൊണ്ടാക്കുക,ധ്വരത്തിങ്കല്‍ നീ! 11
സോമപാനത്തിനു വാനോരെയൊക്കയും;
എത്തിയ്ക്ക, നീ ബഹുഗോവാജികളെയും
സ്തുത്യസുവീര്യമാമന്നവും ഞങ്ങളില്‍! 12
വൈരിവിധ്വംസിയായ്ക്കാണപ്പെടുന്നിതോ;
നമ്മൾക്കു നല്കട്ടെ വിത്തമുഷസ്സവൾ
ശർമ്മദം, വിശ്വവരേണ്യം, ശുഭാത്മകം! 13
നിന്നെയല്ലോ തുലോം വാഴ്ത്തി, പൂര്‍വർഷിമാര്‍;
കൊണ്ടാടുകമ്മട്ടുഷസ്സേ, തെളിഞ്ഞൊളി–
ക്കൊണ്ടു, സമ്പത്തെടുത്തെ,ങ്ങൾതൻ സ്തോത്രവും! 14
ദ്യോവിൻപടികൾ തുറന്നിങ്ങു വന്ന നീ
തന്നരുൾകെങ്ങൾക്കു, നിര്‍ബാധവിസ്തീർണ്ണ-
സുന്ദരഗേഹവും, ഗോയുതമന്നവും! 15
കുന്നിച്ച വിത്തവും, ഗോനികരത്തെയും;
വന്ദ്യേ, സമസ്താരിമർദ്ദിയാം കീർത്തിയും
തന്നരുൾകന്നവും, നീ വാജിനീവതി! 16
[1] ധനത്തൊടും പീവരാന്നത്തൊടും സമ്പത്തൊടുംകൂടി–ഞങ്ങൾക്കു തരാൻ ധനത്തൊടും തടിച്ച (മഹത്തായ) അന്നത്തൊടും, സമ്പത്തൊടും (ഗവാശ്വാദി യൊടും)കൂടി, പുലരിയെ ആവിഷ്ക്കരിയ്ക്കുക (പ്രഭാതത്തെ പ്രത്യക്ഷമാക്കുക, പ്രഭാതത്തില്‍ വന്നുചേരുക). വിഭാവരി എന്നത് ഉഷസ്സിന്റെ മറെറാരു പേരാണ്.
[2] സ്വത്തൊക്കെ നല്കും = സർവസമ്പദ്ദാത്രികൾ. നിങ്ങൾ ഉഷോദേവതമാര്‍. എത്ര വന്നെത്തീ–വളരെ പ്രാവശ്യം വന്നിരിയ്ക്കുന്നു. ധന്യർ = ധനവാന്മാർ.
[3] സ്വാഗമനത്തില്‍–താൻ പോരുമ്പോൾ. ധനകാംക്ഷികൾപോലവേ-കച്ചവടക്കാര്‍ സാഗരത്തില്‍ തോണികളെയെന്നപോലെ.
[4] ആഗമം = ആഗമനം. ഉന്നുന്നു–താല്‍പര്യപ്പെടുന്നു. ഇപ്പൊഴേ–നീ വന്ന സമയത്തുതന്നെ. ദാനവും ദാതൃസ്തുതിയും പ്രഭാതത്തില്‍ത്തന്നേ ചെയ്യപ്പെടുന്നത് ഉഷസ്സിന്റെ പ്രഭാവത്തെ വെളിപ്പെടുത്തുന്നു.
[5] വൃദ്ധത ജീവികൾക്കേകും–ഓരോ പുലരിയിലും ആയുസ്സിന്റെ ഓരോ അംശം കുറഞ്ഞു, ജീവികൾ വാർദ്ധകമടയുന്നു. ആകെ വൃത്തി ചേർപ്പാന്‍–എല്ലാടത്തും സ്വച്ഛത വരുത്താന്‍. വീട്ടമ്മ-ഗൃഹകൃത്യങ്ങൾ നടത്തിയ്ക്കുന്ന ഗൃഹിണി. കാലുള്ളോര്‍ നികേതത്തില്‍നിന്നിറങ്ങുന്നു–മനുഷ്യരും മറ്റും ഉറക്കംവിട്ടു പാപ്പിടങ്ങളില്‍നിന്നു സ്വന്തം സ്വന്തം ജോലികൾക്കായി പുറപ്പെടുന്നു.
[6] കാലുറപ്പിയ്ക്കാത്ത–നില്ക്കാതെ വേഗം പോയ്ക്കളയുമല്ലോ, പുലര്‍കാലം. യാചകന്മാരെയും വേലയ്ക്കു് (കൊടുക്കുന്നവരുടെ ഗൃഹങ്ങളില്‍ പോകാൻ) ഇറക്കുന്നു. വാജിനീവതി–ഉഷോദേവതയുടെ ഒരു പേര്‍.
[8] സുനേത്രി–അഭിമതഫലത്തെ നന്നായി കൊണ്ടുവരുന്നവൾ. ഈ ഉഷസ്സു ജഗത്തിന്ന് ഇഷ്ടത്തെ നല്കുന്നു; അനിഷ്ടത്തെ നീക്കുന്നു.
[9] കുളിര്‍മ–ആഹ്ലാദം.
[10] വിഭാവരി–ഉഷഃപര്യായം. നാനാധനേ = വിവിധങ്ങളായ ധനങ്ങളോടുകൂടിയവളേ.
[11] മനുഷ്യര്‍-യജമാനനും മറ്റും. ധന്യര്‍–സുകൃതികൾ. അധ്വരം–ഹിംസാരഹിതമായ യാഗം.
[12] വ്യോമം–അന്തരിക്ഷം. വാനോര്‍ = ദേവകൾ. സ്തുത്യസുവീര്യം = സ്തുത്യവും നല്ല വീര്യത്തോടുകൂടിയതും.
[13] ശർമ്മദം = സുഖപ്രദം. വിശ്വവരേണ്യം = സർവാഭികാമ്യം. ശുഭാത്മകം = ശോഭനരുപം. മൂന്നും വിത്തത്തിന്റെ വിശേഷണം.
[14] മഹിത = പൂജിത. സമ്പത്ത്–ഞങ്ങൾ തന്ന ഹവിസ്സ്.
[15] ദ്യോവിന്‍പടികൾ–ഇരുട്ടടഞ്ഞിരുന്ന കിഴക്കും പടിഞ്ഞാറുമാകുന്ന ദിഗ്ഭാഗങ്ങൾ. ഗോയുതം = ഗോക്കളോടുകുടിയത്; അന്നത്തെയും ഗോക്കളെയും.
[16] സമസ്താരിമർദ്ദി = ശത്രുക്കളെയെല്ലാം നശിപ്പിയ്ക്കുന്നത്. വാജിനീവതി–ഉഷോദേവത.