പ്രസ്കണ്വൻ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; സൂര്യൻ ദേവത.
ക്രമേണ തൃക്കണ്‍പാർക്കുന്നൂ; കത്തുമഗ്നികൾപോലവേ! 3
തേജസ്സിനെ നോക്കിയുപചരിയ്ക്കുക നാം,
ദേവകളിൽവെച്ചു ദേവനു–
മുത്തമതേജസ്സുമായ കതിരവനെ! 10
ദ്യോവില്‍ക്കേറും പ്രിയപ്രകാശന്‍ നീ
പേർത്തു ശമിപ്പിച്ചരുളുക,
ഹൃദ്രോഗവുമർക്ക, പച്ചനിറവും മേ. 11
ശാരികകളിലോ ഇവന്റെ പച്ചനിറം;
അരിതാരമരങ്ങളിലും
കൊണ്ടേല്പിയ്ക്കാ,മിവന്റെ പച്ചനിറം; 12
ശത്രുവിനെക്കൊല്ലുവാനിതാ, സൂര്യൻ
നന്നായുദിച്ചുയർന്നാൻ;
എന്നാൽ, ഞാൻ ഹിംസിയായ്ക ശത്രുവിനെ! 13
[1] ജാതവേദസ്സ് = ജനിച്ചതിനെ (ജീവലോകത്തെ) എല്ലാം അറിഞ്ഞവന്‍.
[2] രാക്കൾ = രാത്രികൾ. സൂര്യനുദിയ്ക്കുന്നതോടേ ചോരൻ ഒളിയ്ക്കുമല്ലോ. താരകങ്ങൾ = നക്ഷത്രങ്ങൾ,
[4] തരണി–സൂര്യപര്യായങ്ങളിലൊന്ന്. വളരെ വഴി കടക്കുന്നവന്‍ എന്നു പദാർത്ഥം:
ഏകേന നിമിഷാർദ്ധേന ക്രമമാണ, നമോസ്തു തേ.”
[5] ദേവപ്രജകൾ = മരുത്തുക്കൾ. വാര്‍വിണ്ണ് = വിശാലമായ സ്വർഗ്ഗം. സൂര്യനെ നോക്കുന്ന ആർക്കും തോന്നുമല്ലോ, ‘എന്റെ മുമ്പിലാണ്, ഉദിച്ചിരിയ്ക്കുന്നതെ’ന്ന്!
[6] പാവക = ശുദ്ധിപ്പെടുത്തുന്നവനേ. വരുണൻ–അനിഷ്ടനിവാരകന്‍. സമീക്ഷിയ്ക്കുക = നോക്കുക; പ്രകാശിപ്പിയ്ക്കുക എന്നു സാരം.
[7] ദ്യുലോകം–അന്തരിക്ഷം. രാപകല്‍ = രാത്രികളും പകലുകളും. ഭൂതജാതം = ജീവജാലം.
[8] ഹരിത്തുക്കൾ = അശ്വങ്ങൾ; അല്ലെങ്കില്‍ രശ്മികൾ. കതിര്‍ക്കേശങ്ങൾ = കിരണങ്ങളാകുന്ന തലമുടി.
[9] അശ്വമാതരെ = പെൺകുതിരകളെ. അവ സ്വയമേ ചേരുന്നവയാണ്; കൊണ്ടു വന്നു പൂട്ടേണ്ട. എഴുനള്ളുന്നു–യാഗശാലയിലെയ്ക്കു വരുന്നു; അവിടെയ്ക്ക് ഹാവിസ്സർപ്പിയ്ക്കണം.
[10] തേജസ്സിനെ–സൂര്യന്റെ ദീപ്തിയെ.
[11] പ്രിയപ്രകാശൻ–ഏവർക്കും പ്രിയപ്പെട്ട പ്രകാശത്തോടുകൂടിയവന്‍. മേ = എന്റെ. ഹൃദ്രോഗവും പച്ചനിറവും (ദേഹത്തില്‍ വന്നുകൂടിയ വൈവര്‍ണ്യവും) ശമിപ്പിച്ചരുളുക.
[12] എന്റെ പച്ചനിറം തത്തകൾക്കും മറ്റുമേ ചേരു; മനുഷ്യന്നു ചേരില്ല. അതിനാല്‍ ഇതു ശമിപ്പിച്ചരുളുക.
[13] ശത്രുവിനെ (രോഗത്തെ) ഞാൻ ഹിംസിയായ്ക (ഹിംസിയ്ക്കാതിരിയ്ക്കുട്ടെ); എന്റെ ശത്രൂവിനെപ്പോലും ഞാൻ ഉപദ്രവിയ്ക്കില്ല. സൂര്യൻതന്നെ എന്റെ വൈവര്‍ണ്യരോഗത്തെ ശമിപ്പിച്ചരുളട്ടെ.