അംഗിരസ്സിന്റെ പുത്രൻ സവ്യന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കേക)
സ്തോമാബ്ധിയിന്ദ്രന്നിമ്പം വളർപ്പിൻ, സ്തുതികളാൽ;
ആരുടെ കർമ്മം വെയില്‍പോലവേ നരർക്കിഷ്ടം,
സ്ഫാരാനുഭവനാമാ വിപ്രനെപ്പൂജിയ്ക്കുവിന്‍! 1
ലൊത്ത കാവലായ് നിന്നാര്‍ ദക്ഷരാം മരുത്തുക്കൾ;
മദഹർത്താവായ് വാനത്തൊളി വീശുന്ന ശത–
ക്രതുവെ പ്രേരിപ്പിച്ചൂ സൂനൃതോക്തിയും ചാരേ. 2
യ;–ത്രിയെശ്ശതദ്വാരങ്ങളിൽനിന്നയച്ചൂ നീ;
സ്വത്തുമന്നവും കൊണ്ടുവന്നു നീ വിമദന്നായ്;
നൃത്തമാടിച്ചൂ പോരില്‍ വജ്രത്തെ, വാസ്തവ്യന്നായ് ! 3
ഗിരിമേല്‍ നിക്ഷേപിച്ചൂ, ദാനവരുടെ ധനം;
വൃത്രനാം വിദ്രോഹിയെക്കൊന്നു നീ കരുത്താലേ;
പ്രത്യക്ഷമാകുംവണ്ണും കേററി, സൂര്യനെ വാനില്‍! 4
ധൃതമായരെബ്ഭവാൻ മായയാല്‍പ്പറപ്പിച്ചൂ;
പിപ്രുവിൻ പുരങ്ങളെപ്പൊതുക്കീ, ദയാലു നീ;
ദസ്യുയുദ്ധത്തിലൃജിശ്വാവിനെസ്സംരക്ഷിച്ചൂ ! 5
ല;–തിഥിഗന്തവ്യന്നായ്ക്കൊന്നു ശംബരനെയും;
കൂററനര്‍ബുദൻതങ്കല്‍ച്ചവുട്ടിക്കേറീ കാലാല്‍;
മാററാരെ മഥിപ്പതില്‍ ശ്രദ്ധാലു, ഭവാന്‍ പണ്ടേ! 6
നിൻതിരുമനം സോമപാനത്തിനിമ്പംകൊൾവൂ;
വജ്രമുണ്ടല്ലോ–ഞങ്ങൾക്കാറിയാം–നിൻതൃക്കയ്യില്‍;
വിച്ഛേദിച്ചരുൾക നീ വൈരിതൻ വീറെല്ലാമേ! 7
മാററാരെശ്ശിക്ഷിച്ചടക്കുക, നീ യജ്ഞസ്ഥന്നായ്;
പേർത്തുണർത്തുക യജമാനനെസ്സുശക്തൻ നീ;
വാഴ്ത്താവൂ മഖങ്ങളില്‍, ത്വല്‍ക്കർമ്മമിതെല്ലാം ഞാന്‍! 8
വീഴിപ്പൂ സ്തുതിപ്പോരാല,സ്തോതാക്കളെയിന്ദ്രൻ;
മുതിർന്നു വീണ്ടും മുതിരുന്ന വിണ്‍പെരുമാളെ
സ്തുതിച്ചിട്ടല്ലോ, വമ്രൻ വരുത്തീ ഭൂസാരത്തെ! 9
ളപ്പൊളത്തീക്ഷ്ണൌജസ്സാല്‍ നടുങ്ങി, ദ്യോവും ഭൂവും;
നിറവു വരും നിന്നെ ഹവിസ്സിന്നെത്തിയ്ക്കട്ടേ,
നിനച്ചാല്‍ച്ചേരും വാതാശ്വങ്ങളത്യുദാരാത്മൻ! 10
വക്രഗാമികളായ രണ്ടശ്വങ്ങളില്‍ക്കേറും;
ഉഗ്രനംബുദത്തില്‍നിന്നൊഴുക്കീ ജലങ്ങളെ;–
യുൽക്കടങ്ങളാം ശുഷ്ണപുരങ്ങൾ ചിതറിച്ചൂ! 11
മാമോദപ്രദങ്ങൾ തേ, ശാര്യാതസംഭാരങ്ങൾ;
മറ്റു സോമത്തെപ്പോലേ കൈക്കൊള്ളുകിവയും നീ;-
യറ്റുപോകാത്ത യശസ്സുളവാം, സ്വർഗ്ഗത്തില്‍ത്തേ! 12
മാ മഹാന്നരുളി, നീ വൃചയാതരുണിയെ;
മേനയായ്, വൃഷണശ്വന്നിന്ദ്ര, നീ സുകർമ്മാവേ;
നൂനമധ്വരങ്ങളില്‍ സ്തോതവ്യ,മിതെല്ലാമേ! 13
മസ്സുധീകളെയിന്ദ്രൻ താങ്ങിനാൻ, വറുതിയില്‍;
മാടിനെ,ക്കുതിരയെ,ത്തേരിനെ,സ്സമ്പത്തിനെ–
ത്തേടുവോനാണിപ്പോഴും, ധനദാതാവാമിന്ദ്രൻ! 14
പുഷ്ടിമാനുമാമവിടെയ്ക്കിതാ, നമസ്കാരം!
ഇന്ദ്ര, പോരിതില്‍ വീരാന്വിതരാം ഞങ്ങൾ, ഭവാൻ
തന്ന നല്‍ഗൃഹത്തിങ്കല്‍പ്പാർക്കാവൂ, ബുധരുമായ്! 15
അംഗിരസ്സ് എന്ന ഋഷി ഇന്ദ്രതുല്യനായ ഒരു പുത്രനെ കാംക്ഷിച്ചു ദേവതകളെ ഉപാസിച്ചുതുടങ്ങി. അപ്പോൾ, ഇന്ദ്രന്‍, സ്വതുല്യനായ ഒരുവന്‍ ഉണ്ടാകരുതെന്നു കരുതി, താൻതന്നെ അംഗിരഃപുത്രനായി ജനിച്ചു; ആ പുത്രനത്രേ, സവ്യന്‍.
[1] ആ മേഷൻ–ഇന്ദ്രന്‍ ഒരാടായിച്ചമഞ്ഞു മേധാതിഥി എന്ന ഋഷിയുടെ സോമം കുടിച്ചുകളഞ്ഞു; അപ്പോൾ ആ ഋഷി ഇന്ദ്രനെ ആടെന്നു വിളിച്ചു. അതിനാല്‍ ഇന്ദ്രന്നു മേഷമെന്ന പേർ ഇന്നും നിലനില്ക്കുന്നു. ഋക്കിനു വില്പോന്‍–ഋക്കാകുന്ന വിലയ്ക്കു തന്നെത്താന്‍ വില്ക്കുന്നവൻ; സ്തോതാവിന്നു വശഗനായിത്തീരുന്നവന്‍. സ്ഫാരാനുഭവന്‍–പ്രവൃദ്ധോപഭോഗൻ. വിപ്രൻ = മേധാവി.
[2] ഭദ്രാഭിഗമനന്‍ = ശോഭനമായ യാത്ര(ജൈത്രയാത്ര)യോടുകൂടിയവന്‍. വൃത്രയുദ്ധത്തില്‍ മറ്റു ദേവകളെല്ലാം പിന്മാറിക്കളഞ്ഞു; എന്നാല്‍ ദക്ഷരായ (സമർത്ഥരായ) മരുത്തുക്കൾ ഇന്ദ്രന്റെ രക്ഷകരായി നിന്നു. മദഹർത്താവ്–ശത്രുക്കളുടെ ഗർവടക്കുന്നവൻ. സൂനൃതോക്തി = പ്രിയസത്യയായ വാഗ്ദേവി. പ്രേരിപ്പിച്ചു–‘ഭഗവന്‍, പ്രഹരിയ്ക്കുക’ എന്നുത്സാഹപ്പെടുത്തി.
[3] ഗോത്ര(മേഘ)ത്തെ തുറന്നു–മഴപെയ്യിച്ചു. അല്ലെങ്കില്‍, ഗോത്രത്തെ (പേണികളാല്‍ അപഹൃതമായ ഗോസമൂഹത്തെ) തുറന്നു (വെളിപ്പെടുത്തി); അസുരന്മാരാല്‍ ശതദ്വാരയന്ത്രങ്ങളിലിടപ്പെട്ട അത്രിയെ (അത്രി എന്ന ഋഷിയെ) മോചിപ്പിച്ചയച്ചു. വിമദൻ–ഒരു ഋഷി. വാസ്തവ്യന്നായ്–സ്തുതിച്ചുനില്ക്കുന്നവന്നുവേണ്ടി.
[4] വെള്ളത്തിന്റെ പാഴടപ്പുകളെ–മേഘങ്ങളെ. ദാനവരുടെ (വൃത്രാദികളുടെ) ധനം കൈവശപ്പെടുത്തി, ഗിരിമേൽ (സ്വാവാസസ്ഥാനമായ പർവതത്തില്‍) നിക്ഷേപിച്ചു. പ്രത്യക്ഷമാകുംവണ്ണം–അതുവരെ, കനത്ത മൂടലിലായിരുന്നു, സൂര്യന്‍.
[5] സ്വധ–ഹവിസ്സ്. തെളിവായിലേ–തെളിഞ്ഞ വായില്‍ത്തന്നെ; അഗ്നിയിലല്ല. ധൃതമായര്‍–മായാവികൾ, അസുരര്‍. മായ–ജയോപായജ്ഞാനം. പിപ്രു–ഒരസുരൻ; അവനാല്‍ ഉപദ്രവിയ്ക്കുപ്പെട്ട ഋജിശ്വാവിനെ (എന്ന യജമാനനെ) സംരക്ഷിച്ചു. ദസ്യുയുദ്ധം–ദസ്യുക്കളോടുള്ള യുദ്ധം.
[6] കുത്സൻ–ഒരു ഋഷി. ശുഷ്ണപ്പോരിൽ–ശുഷ്ണൻ എന്ന അസുരനെ കൊല്ലാന്‍ ചെയ്ത യുദ്ധത്തില്‍. അതിഥിഗന്തവ്യന്നായ്–ദിവോദാസനെ രക്ഷിപ്പാന്‍ വേണ്ടി. അര്‍ബുദൻ–ഒരസുരൻ.
[7] വിച്ഛേദിയ്ക്കുക–മുറിയ്ക്കുക, നശിപ്പിയ്ക്കുക. വീറ് = വീര്യം.
[8] അറിഞ്ഞിട്ട്–തിരിച്ചറിഞ്ഞിട്ട്. യജ്ഞസ്ഥന്നായ്–യജമാനന്നുവേണ്ടി. മാററാരെ–യജ്ഞവിരോധികളെ. യജമാനനെ പേർത്തുണർത്തുക–യജ്ഞം യഥാവിധി അനുഷ്ഠിപ്പിച്ചാലും.
[9] അയജഞരെ (യജ്ഞംചെയ്യാത്തവരെ, അസുരരെ) യജ്ഞപ്രവൃത്തന്നു കീഴടക്കുന്നു; യജമാനന്ന് ഉപദ്രവം നേരിടാതാക്കുന്നു. വീഴിപ്പൂ–വധിയ്ക്കുന്നു. മുതിർന്നു വീണ്ടും മുതിരുന്ന–മുമ്പുതന്നേ വളർന്നവനാണെങ്കിലും, വീണ്ടും വളരുന്ന. വമ്രൻ–ഒരു ഋഷി. ഇദ്ദേഹം ഇന്ദ്രപ്രസാദത്താലത്രേ, ഭൂമിയുടെ സാരഭൂതമായ സംഭാരത്തെ യജ്ഞത്തിന്നു വരുത്തിയത്.
[10] നിറവു വരും–മുമ്പറഞ്ഞ തീക്ഷ്ണൌജസ്സുകൊണ്ടു നിറയുന്ന. ഹവിസ്സിന്ന്–ഞങ്ങളുടെ ഹവിസ്സശിപ്പാൻ. എത്തിയ്ക്കുട്ടേ–ഇവിടെ കൊണ്ടുവരട്ടെ. നിനച്ചാല്‍ ചേരും–വിചാരിച്ചാലപ്പോൾ തേരിനോടു ചേർന്നുനില്ക്കുന്ന. വാതാശ്വങ്ങൾ–കാററിന്നൊത്ത ഗതിവേഗമുളള കുതിരകൾ. അത്യുദാരാത്മൻ–രക്ഷണീയരെ അനുഗ്രഹിയ്യുന്നതില്‍ ഉദാരബുദ്ധിയേറിയവനേ.
[11] സമം = ഒപ്പം. വക്രഗാമികൾ = വളഞ്ഞുപായുന്നവ. രണ്ടശ്വങ്ങളില്‍–രണ്ടു കുതിരകളെ പൂട്ടിയ തേരില്‍. ഉഗ്രൻ–ശത്രുക്കൾക്കു ക്രൂരൻ. ഉല്‍ക്കടങ്ങൾ–അഭിവൃദ്ധിയേറിയവ. ശുഷ്ണപുരങ്ങൾ-ശുഷ്ണാസുരന്റെ നഗരങ്ങൾ.
[12] ശാര്യാതസംഭാരങ്ങൾ–ശാര്യാതനെന്ന രാജർഷിയുടെ യാഗവിഭവങ്ങൾ. തേ = അങ്ങയ്ക്ക്. ആമോദപ്രദങ്ങൾ–അങ്ങയെ ആമോദിപ്പിയ്ക്കും. ഇവ-ശാര്യാതസംഭാരങ്ങൾ. ശാര്യാതയജ്ഞത്തെസ്സംബന്ധിച്ച് ഒരിതിഹാസമുണ്ട്.
[13] കക്ഷീവാനാമാ മഹാന്ന്–ഇദ്ദേഹം, ദീർഗ്ഘതമസ്സെന്ന ഋഷിയ്ക്ക് അംഗരാജമഹിഷീദാസിയില്‍ ജനിച്ചവനും, രാജാവിന്ന് ഋഷിയാല്‍ നല്കപ്പെട്ട പുത്രനുമത്രേ. വൃചയാതരുണി = വൃചയ എന്ന യുവതി. അരുളി = സ്തുതിയാല്‍ പ്രസന്നനായി പ്രദാനംചെയ്തു. വൃഷണശ്വൻ–ഒരു രാജാവ്. ഇന്ദ്രൻ ആ രാജാവിന്റെ മകളായി ജനിച്ചു; അവളുടെ പേരത്രേ, മേന. സ്ത്രോതവ്യം = സ്തുതിയ്ക്കപ്പെടേണ്ടത്.
[14] നുതിയാല്‍ നാട്ടീ യൂപം–യൂപം(യജ്ഞസ്തംഭം)പോലെ നിശ്ചലമായ സ്തുതി ചൊല്ലി. സുധീകൾ = ശോഭനപ്രജ്ഞര്‍. വറുതിയില്‍ താങ്ങിനാൻ–ദാരിദ്ര്യം പോക്കി രക്ഷിച്ചു. മാടിനെയും മറ്റും തേടുന്നതു, യജമാനന്മാർക്കു സമ്മാനിപ്പാൻതന്നെ.
[15] പുഷ്ടിമാന്‍ = സമൃദ്ധിമാൻ. വീരാന്വിതര്‍–വീരഭടരോടുകൂടിയവര്‍.