ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക)
മർച്ചകഗൃഹത്തിന്നു യോജിച്ച മൊഴികളാല്‍:
നിദ്രിതരുടേതുപോലാശു നേടിനാന്‍ രത്നം;
വിത്തദന്മാരില്‍ സ്തോത്രം ചീത്തയാവരുതല്ലോ! 1
വസ്വധിപതി, രക്ഷാകർത്താവു, പുരാതനൻ,
കാമപൂരകൻ, ദാനനായകൻ, സഖാക്കൾക്കൊ–
രോമനസ്സഖാവ;–ങ്ങയ്ക്കെങ്ങൾതന്‍ സ്തോത്രമിതാ! 2
സ്വത്തിതെല്ലാമേ–ഞങ്ങൾക്കറിയാം–നിന്റേതുതാൻ;
സംഭരിച്ചണയ്ക്കുകി,ങ്ങരിജേതാവേ; നിങ്ക–
ലൻപൊടേ സ്തുതിപ്പോന്റെ വാഞ്ഛിതമിടിയ്ക്കൊലാ! 3
ർന്ന,ശ്വഗോക്കളെത്തന്നു ദാരിദ്ര്യം തടുക്ക നീ:
ഇന്ദ്രന്നു സോമം നല്കി, ദ്രോഹിയെ വീഴ്ത്തി,ശ്ശത്രു–
വെന്നിയേ, ശരിയ്ക്കന്നത്തോടു ചേരാവൂ ഞങ്ങൾ! 4
നന്ദകാരിയാം ബലത്തോടു ചേരാവൂ ഞങ്ങൾ;
വീറുറ്റ കെല്പും, മുന്നിലശ്വഗോക്കളും, ഭാസ്സു
മേറിയ നിന്നൌദാര്യത്തോടു ചേരാവൂ ഞങ്ങൾ! 5
യ്ക്കുന്ന കർമ്മിയ്ക്കായ്പ്പതിനായിരമുപദ്രവം;
അന്നാ,മാദകരു,മാ ഹവ്യവു,മസ്സോമവു–
മങ്ങയ്ക്കൊരിമ്പം നല്കീ, വൃത്രനെ വധിയ്ക്കുവാൻ! 6
വെന്നിടും പുരികൊണ്ടിപ്പുരിയെക്കരുത്താല്‍ നീ;
വൈരിയെ വണങ്ങിയ്ക്കും മിത്രമാം വജ്രത്താല്‍ നീ;
ദൂരത്തു കൊന്നാനല്ലോ, മായിയാം നമുചിയെ! 7
നതിഥിഗ്വനുവേണ്ടി,ക്കതിര്‍ മിന്നിയ വേലാൽ;
ഒറ്റയ്ക്കേ പിളർത്തിനാനല്ലോ നീ,യൃജിശ്വാവാല്‍–
ച്ചുറ്റപ്പെട്ടിരുന്നതാം വംഗൃദപുരം നൂറും! 8
നാലുമീരെട്ടും മാടമ്പികളെ ഖ്യാതൻ ഭവാൻ
പതിററായിരത്തിത്തൊണ്ണൂറ്റൊമ്പതാൾക്കാരൊ-
ത്തകറ്റിക്കൊണ്ടാനല്ലോ, ദുസ്സഹത്തേർച്ചക്രത്താല്‍! 9
ത്വത്സംരക്ഷയാലിന്ദ്ര, തൂർവയാണാഖ്യനെയും;
ആ യുവമഹാരാജാവിന്നധീനരുമാക്കീ,
നീയതിഥിഗ്വനെയു,മായുവെ, കുത്സനെയും. 10
സ്ഫുടസൗഭഗരായ ഞങ്ങളങ്ങയെ വീണ്ടും
സ്തുതിപ്പൂ: ഭവാൻമൂലമിന്ദ്ര, ശോഭാനപുത്രാ–
ന്വിതരായ്ത്തുലോം ദീർഘായുസ്സു നേടാവൂ ഞങ്ങൾ! 11
[1] സ്വച്ഛമായ് = വെടുപ്പില്‍. അർച്ചകഗൃഹം–യാഗശാല. ഇന്ദ്രൻ അസുരന്മാരുടെ രത്നം (സമ്പത്ത്), ഒരു ചോരൻ ഉറങ്ങുന്നവരുടെ ധനമെന്നപോലെ നിഷ്പ്രയാസം നേടിയിരിയ്ക്കുന്നു; അതിനാല്‍ നമുക്കു ധനം തരാന്‍ ശക്തനാണ്. ധനദാതാക്കളെ സ്തുതിയ്ക്കുന്നതു നന്നാവണം.
[2] വസ്വധിപതി = ധനങ്ങളുടെ നാഥൻ. കാമപൂരകന്‍–അഭീഷ്ടമെന്തും കൊടുക്കുന്നവൻ.
[3] ബുദ്ധിമന്നിന്ദ്ര–ബുദ്ധിമൻ, ഇന്ദ്ര. ദീപ്തിമത്തര = ഏററവും ദീപ്തി (തേജസ്സ്) ഉള്ളവനേ. ബഹുകർമ്മൻ = വളരെ കർമ്മങ്ങൾ ചെയ്തുവനേ. സ്വത്തിതെല്ലാമേ–ഇക്കാണുന്ന സമ്പത്തെല്ലാം. സംഭരിച്ചണയ്ക്കുകിങ്ങ്–ധനം എടുത്ത് ഇവിടെ കൊണ്ടുവന്നാലും. അൻപൊടേ–സ്നേഹത്തോടേ.
[4] ദാരിദ്ര്യം തടുക്ക–ഞങ്ങളുടെ വറുതി നീക്കുക. ഞങ്ങൾ ശരിയ്ക്കന്നത്തോടു ചേരാവൂ–ഇന്ദ്രനെ പൂജിച്ചതിന്റെ ഫലമായി, ഞങ്ങൾക്ക് ആഹാരസമൃദ്ധി ലഭിയ്ക്കുമാറാകട്ടെ.
[5] ബഹ്വാനന്ദകാരി = വളരെപ്പേർക്ക് ആനന്ദമുളവാക്കുന്നത്. ഭാസ്സ് = ശോഭ. ഞങ്ങൾ അങ്ങയുടെ ഔദാര്യത്തിന്നു പാത്രീഭവിയ്ക്കട്ടെ.
[6] പതിനായിരം–വളരെ വളരെ. ആ മാദകര്‍–മരുത്തുക്കൾ.
[7] ധർഷകൻ–ശത്രുക്കളെ ആക്രമിയ്ക്കുന്നവൻ. പോര്‍കൊണ്ടു പോരിൽക്കേറും–സദാ യുദ്ധശീലനാണ്. കരുത്താല്‍ ഓരോ പുരിയെയും (അസുരനഗരത്തെയും) വെന്നിടും (കീഴടക്കും). ഇപ്പുരി-ഹസ്തനിർദ്ദേശം. ദൂരത്ത്–അകലെവെച്ച്. നമുചി–ഒരസുരൻ.
[8] കരഞ്ജനും, പർണ്ണയനും വംഗൃദനും അസുരന്മാര്‍. അതിഥിഗ്വൻ–ഒരു രാജാവ്. ഋജിശ്വാവും ഒരു രാജാവുതന്നെ. ഇദ്ദേഹമാണ്, വംഗൃദന്റെ നഗരം വളഞ്ഞു, യുദ്ധം തുടങ്ങിയത്; ഇന്ദ്രൻ സഹായിച്ചു.
[9] സുശ്രവസ്സ്–ഒരു രാജാവ്. നാലുമീരെട്ടും–ഇരുപത്. മാടമ്പികൾ = നാടുവാഴികൾ. അവരെയും, അവരുടെ അറുപതിനായിരത്തിത്തൊണ്ണൂറെറാമ്പതു ഭടന്മാരെയും അകറ്റി, സുശ്രവസ്സിനാൽ സ്തുതിയ്ക്കുപ്പെട്ടു യുദ്ധാഗതനായ ഭവാന്‍ ജയിച്ചു.
[10] ത്വല്‍പാലനം = അങ്ങയുടേതായ രക്ഷ; ഇതുതന്നെ, ത്വത്സംരക്ഷയും. തുർവയാണൻ–ഒരു രാജാവ്. ആ യുവമഹാരാജാവിന്ന്–ആ യുവാവായ മഹാരാജാവിന്ന്; സുശ്രവസ്സിന്ന്. അതിഥിഗ്വൻ–മുൻപറഞ്ഞ രാജാവ്. ആയു, കുത്സന്‍ എന്നിവരും രാജാക്കന്മാർതന്നെ.
[11] ഒടുവില്‍–യജ്ഞാവസാനത്തില്‍. ദേവത്രാതരായ് = ദേവകളാല്‍ രക്ഷിയ്ക്കപ്പെട്ട്.