ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക)
നൂറുപേരൊപ്പം പുകഴ്ത്തുന്ന വിണ്‍പെരുമാളെ:
ക്രതുവിന്നൊരശ്വംപോലോടുമിന്ദ്രന്റെ രഥം
സ്തുതിച്ചിങ്ങോട്ടു തിരിപ്പിയ്ക്കുവൻ, രക്ഷയ്ക്കായ് ഞാൻ! 1
ക്കുന്ന വൃത്രനെക്കൊന്നു നീര്‍ കിഴ്പോട്ടൊഴുക്കിയോ;
അന്ന,തിലൊരു മലപോലെ നിശ്ചലനായ് നി–
ന്നുന്നതബലം പൂണ്ടാനാ,യിരം രക്ഷയൊടും! 2
നീരിനാല്‍ത്തടിച്ചി,മ്പം നല്കി വാഴ്ചന്നൂ വാനില്‍;
അന്നദനാമബ്ഭൂരിവിത്തനെദ്ധീമാന്മാരോ–
ടന്വിതനായ് ഞാൻ സല്‍ക്കർമ്മേച്ഛയാ വിളിയ്ക്കുന്നേൻ! 3
തന്റെയാറുകൾ നേരേ ചെന്നംഭോധിയില്‍പ്പോലേ;
വൃത്രഹത്യയിലായിന്ദ്രന്നു കാവലായ് നിന്നാർ,
സദ്രൂപരസപത്നരരിഘ്നർ മരുത്തുക്കൾ. 4
വൃത്രങ്കല്‍ക്കുതിച്ചെത്തീ, വെള്ളങ്ങൾ കുണ്ടില്‍പ്പോലേ;
തെളിസോമത്താല്‍ദ്ധൃഷ്ടൻ വജ്രവാൻ വലനെയും
പിളർത്തീ, മൂന്നാമനാ മൂടിയെക്കണക്കിനെ! 5
ര്‍ബ്ബോധവ്യാപനനാകും വൃത്രന്റെ ഹനുക്കളില്‍
എയ്തല്ലോ ഭവാനിന്ദ്ര, വജ്ര;–മപ്പൊഴുതു നിന്‍
ജ്യോതിസ്സു ചൂഴെപ്പാളീ, തിളങ്ങി ബലവും തേ! 6
ച്ചേരുന്നൂ, തുലോം നിന്നെപ്പുകഴ്ത്തും വന്മന്ത്രങ്ങൾ;
ത്വഷ്ടാവു വളർത്തി നിന്‍ തക്കതാം ബലമിന്ദ്ര;
നിഷ്ഠുരൌജസ്സാം വജ്രത്തിന്നു മൂർച്ചയും കൂട്ടീ! 7
ക്കൊന്നു വൃത്രനെ,പ്പെയ്തൂ മഴയും ഹര്യശ്വന്‍ നീ;
ഹസ്തത്തിലെടുത്തു നീയിരിമ്പാകിയ വജ്രം;
നിർത്തി സൂര്യനെ വാനില്‍,ക്കാണുമാറാകുംവണ്ണം! 8
റ്റുന്നതാം ബൃഹത്സാമം പാടി വാഴ്ത്തിനാര്‍ ഭീതര്‍;
നാകരക്ഷികൾ മരുത്തുക്കളുമുയിരായ് നി-
ന്നേകിനാരിന്ദ്രന്നിമ്പം, മാനുഷാർത്ഥമാം പോരാല്‍! 9
കൂടിയു,മഹിയാമീ വൃത്രന്റെയലർച്ചയാല്‍;
ബാധിതക്ഷിതിദ്യോവാമവന്റെ ശിരസ്സിന്ദ്ര,
കൊയ്തല്ലോ ബലാല്‍, സോമമത്തനാം തവ വജ്രം! 10
മെപ്പൊഴോ നരരെല്ലാനാൾകളും വലുതാക്കും;
അപ്പൊഴേ പുകൾപ്പെടൂ, നിൻബലം മഘവാവേ:
ത്വല്‍പ്രഭാവത്താല്‍ച്ചെയ്യപ്പെട്ടതു വിണ്ണിന്നൊപ്പം! 11
സ്സായി വാഴ്‌വോനേ, രിപുധ്വംസോല്‍ക്ക, രക്ഷയ്ക്കായ് നീ
ഭൂവിനെത്തീർത്തൂ; ബലത്തിന്നു നീയുപമാനം;
സേവനാർഹമാം വാനും സ്വർഗ്ഗവും കൈക്കോണ്ടോന്‍ നീ. 12
വീരസുന്ദരരുടെ വൻനാടിന്നുടയവൻ;
അന്തരിക്ഷത്തില്‍ നിറഞ്ഞുള്ളൊന്നു, മഹത്ത്വം തേ;
നിന്തിരുവടിയ്ക്കൊപ്പമില്ല, മറെറാരാൾ നൂനം! 13
ല്ല,ന്തരിക്ഷത്തിൻമീതേ വെള്ളങ്ങൾ കണ്ടീലററം;
മത്താർന്നു മഴയ്ക്കായ് മല്ലിട്ട നിന്നതിരും ക-
ണ്ടെത്തിയില്ല;–ടക്കി നീ മറ്റു പാരെല്ലാം താനേ! 14
ളദ്ദേവരെല്ലാമങ്ങയ്ക്കിമ്പവുമുളവാക്കീ;
എട്ടുകോണൊക്കും കൊലയായുധം ശരിയ്ക്കാഞ്ഞു-
വിട്ടല്ലോ ഭവാനിന്ദ്ര, വൃത്രന്റെ മൂക്കത്തെയ്ക്കായ്! 15
[1] അധ്വര്യുവോടു പറയുന്നു: മേഷനാമാവ് = മേഷനെന്ന പേരുള്ളവന്‍. ക്രതുവിന്ന്–യാഗസ്ഥലത്തെയ്ക്ക് ഒരു കുതിരപോലെ കുതിച്ചോടുന്നവനാണ്, ഇന്ദ്രന്‍!
[2] അതില്‍–വെള്ളത്തില്‍.
[3] വൈരികൾക്കതിവൈരി–ശത്രുവിജയി എന്നു സാരം. ഇമ്പം–എല്ലാവർക്കും ആഹ്ലാദം നല്കി. ധീമാന്മാരോട്–ഋത്വിക്കുകളോട്.
[4] വിണ്ടലത്ത് = സ്വർഗ്ഗത്തില്‍. തന്റെ–അംഭോധിയുടെ. സമുദ്രമാണല്ലോ,നദികളുടെ നാഥൻ. വൃത്രഹത്യയില്‍–വൃത്രനെ കൊല്ലാൻ ചെയ്ത യുദ്ധത്തില്‍. സദ്രൂപര്‍ = ശോഭനഗാത്രന്മാർ. അസപത്നര്‍ = ശത്രുവില്ലാത്തവര്‍; ആർക്കും എതിര്‍ത്തുകൂടാത്തവര്‍ എന്നു താല്‍പര്യം.
[5] തെളിസോമത്താല്‍–നിർമ്മലമായ സോമനീര്‍ കുടിച്ചതിനാല്‍. ധൃഷ്ടന്‍–പ്രഗല്ഭനായിത്തീർന്ന. വലൻ–ഒരസുരൻ. മൂന്നാമനാ മൂടിയെക്കണക്കിനെ–ദേവകൾക്കു ഹവിസ്സു പററിയ കൈ തുടയ്ക്കാന്‍ അഗ്നിയിങ്കല്‍നിന്നു വെള്ളത്തില്‍ മൂന്നുപേര്‍ ക്രമേണ ജനിച്ചു: ഏകതന്‍, ദ്വിതന്‍, ത്രിതൻ. അവരില്‍ ത്രിതന്‍ കുടിപ്പാൻ വെള്ളം കോരുമ്പോൾ കിണററില്‍ വീണുപോയി. ആ തക്കത്തില്‍ അസുരന്മാര്‍ കിണറടച്ചുകളഞ്ഞു. ആ മൂടിയെ പിളർത്ത് അവന്‍ കിണററില്‍നിന്നു കേറി. മൂന്നാമൻ–ത്രിതന്‍.
[6] ദുര്‍ബോധവ്യാപനന്‍ = ദുര്‍ജേ്ഞയമായ വ്യാപനത്തോടുകൂടിയവന്‍; വൃത്രന്റെ വ്യാപിയ്ക്കുല്‍ കണ്ടുപിടിയ്ക്കുവയ്യായിരുന്നു. ഹനു = അണക്കട.
[7] നിഷ്ഠുരൌജസ്സ് = നിഷ്ഠുരമായ (ശത്രുക്കളെ ആക്രമിയ്ക്കുന്ന) ഓജസ്സോടു(ബലത്തോടു) കൂടിയത്.
[8] സാധിതക്രതോ = യജ്ഞങ്ങൾ നിർവഹിച്ചവനേ. ഹര്യശ്വന്‍ = ഹരികളെന്ന കുതിരകളോടുകൂടിയവൻ.
[9] ആഹ്ലാദകശ്രീ = ആഹ്ലാദിപ്പിയ്ക്കുന്ന ശോഭയോടുകൂടിയത്. വിണ്ണേറ്റുന്നത്–ചൊല്ലുന്നവർക്കു സ്വർഗ്ഗവാസം നല്കുന്നത്. ബൃഹത്സാമം–സ്തോത്രത്തിന്റെ പേര്‍. ഭീതര്‍–വൃത്രനെ പേടിച്ചിരുന്നവര്‍. നാകരക്ഷികൾ = സ്വർഗ്ഗത്തിന്റെ കാവല്ക്കാര്‍. ഉയിരായ്നിന്ന്–മനുഷ്യരില്‍ പ്രാണരൂപേണ വർത്തിച്ച്. മാനുഷാർത്ഥമാം-മനുഷ്യരുടെ നന്മയ്ക്കുവേണ്ടിയുള്ള.
[10] ബാധിതക്ഷിതിദ്യോവ് = ഭൂമിയെയും ആകാശത്തെയും ഉപദ്രവിച്ചവന്‍. സോമമത്തന്‍ = സോമം കുടിച്ചു മത്തുപിടിച്ചവൻ.
[11] അങ്ങയുടെ ബലയശസ്സ് ഒതുങ്ങേണമെങ്കില്‍, ഭൂമി പതിന്മടങ്ങു വലുതാവണം; വർണ്ണിയ്ക്കപ്പെടണമെങ്കില്‍, മനുഷ്യരുടെ ദിവസങ്ങൾക്കു നീളം കൂടിവരണം. അങ്ങു ചെയ്തതു (വൃത്രവധവും മറ്റും) സ്വർഗ്ഗംപോലെ മഹത്താകുന്നു.
[12] രിപുധ്വംസോല്‍ക്ക = ശത്രുവധതല്‍പര. രക്ഷയ്ക്കായ്–ഞങ്ങളെ രക്ഷിപ്പാന്‍. ബലത്തിന്നു നീയുപമാനം–ബലവാന്മാരെ അങ്ങയോടാണുപമിയ്ക്കുക. സേവനാർഹം = സേവ്യം.
[13] വീരസുന്ദരര്‍–വീരരും സുന്ദരരുമായിട്ടുള്ളവര്‍, ദേവന്മാര്‍.
[14] അററം–നിന്‍വ്യാപ്തിയുടെ, തേജസ്സിന്റെ, അതിര്‍. കണ്ടെത്തിയില്ല–വൃത്രാദികൾ കണ്ടില്ല. താനേ = ഒററയ്ക്ക്.
[15] അഭ്യർച്ചിച്ചാര്‍ = പൂജിച്ചാര്‍; ‘ഭഗവൻ, പ്രഹരിയ്ക്കുക’ എന്നു സ്തുതിച്ചു. അദ്ദേവര്‍–മരുത്തുക്കൾ.