ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഇന്ദ്രൻ ദേവത.
[1] ത്വരാവാന്‍–കർത്തവ്യങ്ങളെ ചെയ്തുകഴിയ്ക്കുന്നതില്‍ വെമ്പലുള്ളവൻ.
[2] നല്കുന്നു എന്നതിന്റെ വിവരണമാണ്, അടുത്ത വാക്യം. അത്യാവര്‍ജകം = ഹൃദയത്തെ തുലോം ആകർഷിയ്ക്കുന്നത്. തുടച്ചുവെയ്ക്കുന്നു–സംസ്കാരപ്പെടുത്തുന്നു.
[3] ഉപമാനഭൂതൻ–മഹാന്മാരെ ഇന്ദ്രനോടുപമിയ്ക്ക സാധാരണമാണല്ലോ. മുഖംകൊണ്ടു നടത്തുന്നു–ഉറക്കെ ചൊല്ലുന്നു.
[4] സ്തോമം–സ്തോത്രവിശേഷം. സ്തുതിവാഹ്യമാനന്‍ = സ്തുതികളാല്‍ വഹിയ്ക്കുപ്പെടുന്നവൻ; സ്തുതികളില്‍ കേറിസഞ്ചരിയ്ക്കുന്നവൻ!
[5] കുതിരയെ എന്നപോലെ–യാത്രോദ്യതന്‍ കുതിരയെ തേരിനോടു ചേർക്കുന്നതുപേലെ. ശ്ലാഘ്യാന്നൻ = ശ്ലാഘനീയങ്ങളായ അന്നങ്ങളോടുകൂടിയവന്‍. നഗരഭേദി–അസുരപുരങ്ങളെ പിളർത്തുന്നവന്‍.
[6] ശോഭനകാരി = നല്ലതു ചെയ്യുന്നത്.
[7] വർഷഹേതു-മഴ പെയ്യിയ്ക്കുന്നത്. തല്‍ക്ഷണം–ഹോമിച്ച ഉടന്‍തന്നെ.
[8] ചെറുതാക്കി–ഇതിന്റെ വിവരണമാണ്, അടുത്ത വാക്യം.
[9] അടക്കം–എതിരാളികൾക്ക്. മികച്ച ശത്രുക്കളെ വധിയ്ക്കുന്നതാണല്ലോ, വീരപ്രശസ്തിയ്ക്കു കാരണമാവുക. പോരിന്നിറക്കുന്നു–മേഘങ്ങളെക്കൊണ്ടു പരസ്പരം പൊരുതിച്ചു, മഴ പെയ്യിക്കുന്നു.
[10] വരൾച്ചപെടുത്തിയ–വെള്ളത്തെ തടുത്തുനിർത്തിയതിനാല്‍, ലോകം ഉണങ്ങിപ്പോയി. ഗോക്കളെ–ചോരന്മാർ കട്ടുകൊണ്ടുപോയി ഒളിപ്പിച്ച. സമാനചിത്തന്‍–ഹവിർദ്ദാതാവിന്റെ മനസ്സോടു യോജിച്ച മനസ്സോടുകൂടിയവന്‍.
[11] സിന്ധുക്കൾ-സമുദ്രങ്ങൾ, അല്ലെങ്കില്‍ നദികൾ. തുർവീതി–ഒരു ഋഷി: ഇദ്ദേഹം വെള്ളത്തില്‍ മുങ്ങിപ്പോയി; ഇന്ദ്രനാല്‍ കരയേററപ്പെട്ടു. തുർവീതി രാജാവാണെന്നും അഭിപ്പായമുണ്ടു്.
[12] ഈ ഋക്ക് വൃത്രവധത്തില്‍ പ്രേരിപ്പിച്ച സ്തോതാക്കൾ പറയുന്നതാണ്. ഗോവിന്റേതിനെപ്പോലെ–കശാപ്പുകാര്‍ നാല്ക്കാലിയുടെ അവയവങ്ങളെ മുറിയ്ക്കുന്നതുപോലെ.
[13] ഇതു സ്തോതാവിനോടു പറയുന്നതാണ്: ഉക്ഥം–സ്തോത്രവിശേഷം.
[15] സ്വശ്വന്‍ (ഒരു രാജാവ്) പുത്രകാമനായി സൂര്യനെ സേവിച്ചു. അദ്ദേഹത്തിന്നു സൂര്യൻതന്നെ പുത്രനായി ജനിച്ചു. ഈ രാജപുത്രനോടു യുദ്ധംചെയ്യേണ്ടിവന്ന ഏതശൻ എന്ന ഋഷി ഇന്ദ്രനാലത്രേ രക്ഷിയ്ക്കപ്പെട്ടത്.