നോധസ്സ് ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കേക)
സ്തോത്രമോർത്തറിക നാ,മംഗിരസ്സുകൾക്കൊപ്പം;
അത്യാവര്‍ജകമായി സ്തുതിപ്പോന്നഭ്യർച്ച ്യനാം
മർത്ത്യവിശ്രുതന്നുച്ചരിയ്ക്കു, നാം നുതിമന്ത്രം. 1
കരുതിവെപ്പിൻ, നീട്ടിപ്പാടാവും മഹാസാമം:
അവനെപ്പുജിച്ചല്ലോ നേടി ഗോക്കളെ, സ്ഥാന-
മറിഞ്ഞിട്ടസ്മത്താതരംഗിരസ്സുകൾ മുന്നം! 2
നന്ദനന്നിര നേടീ സരമയെളുപ്പത്തില്‍:
കൊന്നു തിന്മനെ; നേടീ ഗോക്കളെ നിലിമ്പര്‍കോൻ;
നിന്നാർത്തുകൂക്കീ, പൈക്കളോടുമൊത്തന്നേതാക്കൾ! 3
സദ്ഗതിതേടുന്നേഴു മേധാവിമാരാലിന്ദ്ര,
സുസ്തോഭസ്വരസ്തോത്രകീർത്തിതന്‍ ഭവാനാർപ്പാ–
ലദ്രിമേഘങ്ങളെയും പിളർത്തീ, വലനെയും! 4
നങ്ങുഷസ്സോടും ഭാനുമാനോടുമൊന്നിച്ചിന്ദ്ര,
അന്ധകാരത്തെപ്പോക്കീ രശ്മിയാല്‍;–ച്ചുവടുറ–
പ്പന്തരിക്ഷത്തിന്നേകീ; മന്നിടം നിരപ്പാക്കി! 5
സുന്ദരാകാരന്റെയക്കർമ്മമേ തുലോം രമ്യം:
നിനച്ചാനല്ലോ തേൻതണ്ണീര്‍കളാല്‍, പൃഥിവിതൻ
നികടേ നിർത്തപ്പെട്ട നാലു നിമ്നഗകളെ! 6
ധ്യേയോച്ചനഭസ്ഥനസ്സല്‍ക്കർമ്മി വശപ്പെടൂ;
പണ്ടെന്നുമൊരേകൂട്ടില്‍പ്പാർത്ത വാനൂഴികളെ
രണ്ടാക്കിനിർത്തിക്കൊണ്ടതവനാണ,ർക്കന്‍പോലെ! 7
ല്ക്കന്വഹം വെളിപ്പെട്ടു, വാനിലും ക്ഷിതിയിലും
മുറയ്ക്കു ചുററിനടക്കുന്നുണ്ടു, വേറേ വേറേ:
കറുമ്പി രജനിയും, പൊന്നൊളിപ്പുലരിയും! 8
സഖിത്വം പണ്ടേതന്നെ സംഭരിച്ചരുളുന്നു:
പക്വമാം ക്ഷീരം പാകമെത്താത്ത പശുവിലും
വെയ്ക്കുന്നൂ, ഭവാന്‍ വെണ്പാല്‍ കൃഷ്ണ–ശോണകളിലും! 9
ക്കൊണ്ട കൈവിരലുകളുച്ചലിച്ചുയിര്‍ നേടി
നൂറുനൂർ കർമ്മങ്ങളെപ്പാലിപ്പു രക്ഷാശക്ത്യാ;
ധീരനെശ്ശുശ്രൂഷിപ്പൂ, ദേവപത്നികൾപോലെ! 10
രെത്തിനാര്‍, നമിച്ചർക്കം, ജപിച്ചൂര്‍ജസ്വിൻ, നിങ്കല്‍;
സദ്രൂപ, തലോടുന്നൂ സ്തുതികൾ നിന്നെ,ക്കാമ–
മൊത്ത നാഥനെക്കാമംപൂണ്ട പത്നികൾപോലെ! 11
ലുണ്ടല്ലോ; വിനാശമില്ലി,ടിവില്ലതിന്നിന്ദ്ര;
ഉന്മിഷല്‍പ്രഭൻ, ധീരന്‍, കൃത്യവാനിവിടുന്നു;
കർമ്മവൻ, തരികെങ്ങൾക്കാ,ത്മകർമ്മത്താല്‍ വിത്തം! 12
ത്തുന്ന കെല്പേറും നിന്നെക്കൊണ്ടോരു നവ്യസ്തോത്രം
ഗൌതമന്‍ നോധസ്സെങ്ങൾക്കായി നിർമ്മിച്ചാൻ: ക്ഷിപ്രം
പ്രാതരാഗമിയ്ക്കട്ടെ,യക്കർമ്മാര്‍ജിതദ്രവ്യൻ! 13
[1] ബലരൂപന്ന്–ഉടലെടുത്ത ബലംതന്നെയായ ഇന്ദ്രന്ന്. അംഗിരസ്സുകൾക്കൊപ്പം–അംഗിരോഗോത്രക്കാർ ചിന്തിച്ചറിഞ്ഞുവെച്ചതുപോലെ. സ്തുതിപ്പോന്നഭ്യർച്ച ്യൻ–യജമാനനാല്‍ അർച്ചിയ്ക്കപെടേണ്ടുന്നവന്‍. മർത്ത്യവിശ്രുതന്‍–യജിയ്ക്കുന്ന മനുഷ്യനില്‍ യജനീയത്വേന വിഖ്യാതനായ ഇന്ദ്രൻ. നുതിമന്ത്രം = മന്ത്രാത്മകമായ സ്തോത്രം. നാം–യജ്ഞപ്രവൃത്തര്‍.
[2] ഗോക്കളെ–പണി എന്ന അസുരൻ അപഹരിച്ച പൈക്കളെ. സ്ഥാനം–അവയെ ഒളിപ്പിച്ച സ്ഥലം. അസ്മത്താതര്‍–നമ്മുടെ പൂർവന്മാര്‍.
[3] അംഗിരസ്സുകളുടെ അഭിപ്രായമനുസരിച്ച് ഇന്ദ്രന്‍, പൈക്കളെ ഒളിപ്പിച്ച സ്ഥലം അറിഞ്ഞുവരാൻ സരമ എന്ന ദേവശുനിയെ നിയോഗിച്ചു. ‘എന്റെ കുട്ടിയ്ക്കു പാലും മറ്റും കൊടുത്തുകൊണ്ടിരിയ്ക്കാമെന്നേറ്റാല്‍ ഞാന്‍ പോകാ’മെന്നായിരുന്നു, പട്ടിയുടെ മറുപടി; ഇന്ദ്രന്‍ സമ്മതിച്ചു. അവൾ പോയി, പൈക്കൾ നില്ക്കുന്നിടം കണ്ടുപിടിച്ച് ഇന്ദ്രനെ അറിയിച്ചു. അങ്ങനെ സരമ മകന്ന് ഇര (ഉപജീവനത്തിന്നുള്ള വക) സമ്പാദിച്ചുവെച്ചു. നിലിമ്പര്‍കോന്‍–സരമയില്‍ നിന്നു ഗോസ്ഥാനമറിഞ്ഞ ഇന്ദ്രൻ. തിന്മൻ–വലിയ തീററക്കാരനായ അസുരന്‍. അന്നേതാക്കൾ–പൈക്കളെ തിരഞ്ഞുനടന്ന ദേവന്മാർ.
[4] സത്രത്തെ പത്തുനാൾകൊണ്ടു തീർത്ത(അവസാനിപ്പിച്ച)വര്‍, ഒമ്പതു നാൾകൊണ്ടവസാനിപ്പിച്ചവര്‍–ഇങ്ങനെ രണ്ടുതരക്കാരായ ഏഴു മേധാവിമാരാല്‍ (മേധാതിഥിപ്രഭൃതികളായ ഏഴംഗിരസ്സുകളാല്‍). സുസ്തോഭസ്വരസ്തോത്രകീർത്തിതന്‍ = നല്ല സ്തോഭവും സ്വരവുമുള്ള സ്തോത്രങ്ങൾകൊണ്ടു കീർത്തിയ്ക്കുപ്പെട്ടവന്‍. വലന്‍-അസുരന്റെ പേര്‍.
[5] അഭിരൂപന്‍ = സുന്ദരൻ. ഭാനുമാൻ = സുര്യന്‍.
[6] നിര്‍ത്തപ്പെട്ട–ഒഴുകാതെ നിന്ന. തേൻതണ്ണീര്‍കൾ = തേനിന്നൊത്ത (മധുരങ്ങളായ) ജലങ്ങൾ.
[7] ആയാസികൾക്ക് (യുദ്ധാദിപ്രയത്നങ്ങൾ ചെയ്യുന്നവർക്ക്) ആ സല്‍കർമ്മി (ശോഭനകർമ്മാവായ ഇന്ദ്രൻ) വശപ്പെടുകയില്ല. യുദ്ധംകൊണ്ടും മറ്റും ഇന്ദ്രനെ വശത്താക്കുക സാധ്യമല്ല; അതിന്നു സ്തുതിയ്ക്കുകതന്നെ വേണം. ധ്യേയോച്ചനഭസ്ഥന്‍ = ധ്യാനിയ്ക്കേണ്ടുന്ന ഉന്നതമായ ആകാശത്തു വസിയ്ക്കുന്നവന്‍. ഒരേകൂട്ടില്‍പ്പാർത്ത–വേറുതിരിയാതെനിന്ന. വാനൂഴികൾ = ദ്യാവാപൃഥിവികൾ.
[8] ഭിന്നമാര്‍–വ്യത്യസ്തരൂപകൾ. യുവമങ്കമാര്‍ = തരുണിമാര്‍. രാത്രിയെയും ഉഷസ്സിനെയും രണ്ടു യുവതിമാരാക്കിയിരിയ്ക്കുന്നു. ഇന്ദ്ര, ഇതൊക്കെ അങ്ങുതന്നെയാണ്, ചെയ്യിയ്ക്കുന്നത്!
[9] സുകർമ്മംപോലായ്ത്തീന്ന–ഉടലെടുത്ത സല്‍ക്കർമ്മമെന്നു തോന്നുമാറിരിയ്ക്കുന്ന. ഊർജസ്സൂനു = ബലത്തിന്റെ മകൻ; അതിബലവാന്‍ എന്നര്‍ത്ഥം. സഖിത്വം–യജമാനന്മാരുമായി സഖ്യം. പശു-പൈക്കൾ; ജാത്യേകവചനം. കൃഷ്ണ–ശോണകളിലും–കറുത്ത പൈക്കളിലും ചുകന്ന പൈക്കളിലും വെളുത്ത പാൽ ഉല്‍പാദിപ്പിയ്ക്കുന്നു! പാകം-മൂപ്പ്, വളർച്ച.
[10] ഒരേകൂട്ടില്‍–മനുഷ്യരുടെ കൈപ്പടത്തില്‍. കിടക്കൊണ്ട = കിടന്ന, വസിച്ച. കർമ്മങ്ങളെ–യജ്ഞത്തിന്നുവേണ്ടുന്ന ജോലികളെ. പാലിപ്പു–ഹാനിവരാതെ നടത്തുന്നു. ധീരൻ–പ്രഗല്ഭനായ ഇന്ദ്രന്‍. ശുശ്രൂഷിപ്പൂ–തൊഴുതു പ്രസാദീപ്പിയ്ക്കുന്നു.
[11] നിത്യകർമ്മം–അഗ്നിഹോത്രാദി. ഊര്‍ജസ്വിൻ-ബലമേറിയവനേ. സദ്രൂപ = സുന്ദര. നാഥന്‍ = ഭർത്താവ്.
[12] ഇടിവ് = ഹാനി. കർമ്മവന്‍ = കർമ്മങ്ങളോടുകൂടിയവനേ.
[13] ഹരിദ്വന്ദ്വത്തെ = ഹരികൾ എന്ന രണ്ടശ്വങ്ങളെ. നിന്നെക്കൊണ്ടു്–അങ്ങയെപ്പറ്റി. പ്രാതഃ = പ്രഭാതത്തിൽ. ആഗമിയ്ക്കുക-വരിക. ഋത്വിക്കുകളുടെ പ്രാർത്ഥനയാണിത്.