നോധസ്സ് ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; മരുത്തുകൾ ദേവത. (കേക)
സ്രഷ്ടാവുമായ മരുദ്വർഗ്ഗത്തെ നോധസ്സേ, നീ.’
‘നല്ല കൈവിരലുള്ള ധീരൻ ഞാന്‍ മനംകൊണ്ടു
വെള്ളംപോലൊഴുക്കുവൻ, സത്രയോഗ്യമാം വാക്യം.’ 1
സദ്രൂപര്‍, യുവാക്കന്മാര,രിഘ്നര,നഘന്മാർ,
ശുദ്ധികാരികൾ, സൂര്യപ്രോജജ്വലര്‍, ഭൂതങ്ങൾപോ–
ലത്യുഗ്രശരീരന്മാര്‍, മഴനീരിറ്റിപ്പവര്‍. 2
മർദ്ദിപ്പോര്‍, മലയ്ക്കൊത്തോര്‍, ഗതിയ്ക്കു തടവറേറാര്‍,
നിര്‍ജരർ, നഭസ്സിലും മന്നിലുമുറപ്പോടേ
നില്പവയെയുമൊട്ടുക്കിട്ടുലയ്ക്കുമേ കെല്പാല്‍! 3
ഞാലുന്നുണ്ടൊളിമുത്തുമാലകൾ തിരുമാറില്‍;
മിന്നുന്നു തോളില്‍ക്കൈവാൾ–വാനില്‍നിന്നിവയൊടും
തന്നൂര്‍ജസ്സൊടുംകൂടിജ്ജനിച്ചോരാ, നേതാക്കൾ! 4
വായ്ച കെല്ലിനാല്‍ക്കാററും മിന്നലുമുണ്ടാക്കുന്നു;
ദ്യോവിന്റെയകിടുകളിളക്കിക്കറക്കുന്നൂ;
ഭൂവിനെ നനയ്ക്കുന്നൂ, ജലത്താല്‍ച്ചൂഴെച്ചുറ്റി! 5
നല്‍ത്തോയം, മഖങ്ങളില്‍ യാജകര്‍ തുനൈപോലേ;
മേഘത്തെ,ക്കുതിരയെപ്പോലവേ മെരുക്കുന്നൂ
മൈകനത്തൊലികൂട്ടും കാറിനെക്കറക്കുന്നു! 6
യാനവും മലയ്ക്കൊത്ത കെല്പുമുള്ളവര്‍ നിങ്ങൾ
കാനനം കടിച്ചുടയ്ക്കുന്നു, ഹസ്തികൾപോലേ;
ശോണപ്പെണ്‍കുതിരകൾക്കുളവാക്കുന്നൂ ബലം! 7
സ്സംഹരിപ്പവരം,ഗശ്രീകൊണ്ടു രുരുതുല്യര്‍,
ശത്രുഘ്നര്‍, തോഷിപ്പിപ്പോര്‍, പുള്ളിമാന്‍–വാളൊത്തൊപ്പ–
മെത്തുമേ വിന നീക്കാൻ, പ്രജ്ഞാനർ, സർവജ്ഞന്മാര്‍! 8
ക്കിടയില്‍ വരും മരുത്തുക്കളേ, മന്നും വാനും:
ബന്ധുരത്തേരില്‍ക്കാണാം നിങ്ങൾതന്നൊളി, ശൌര്യം
മുന്തിയ ഗണങ്ങളേ, മിന്നല്‍പോലു,ടല്‍പോലേ! 9
സമ്പന്നബലർ, തീരാക്കെല്പു,ള്ളോര്‍, പെരിയവര്‍
അമ്പു കൈകളിലെടുത്തിട്ടുണ്ടു, രിപുക്കൾതൻ
വമ്പകറ്റുവോര്‍, സോമഭോജികളാ നേതാക്കൾ! 10
വാരണക്കൂട്ടംപോലേ ശൈലത്തെയുടപ്പവര്‍,
ദുർദ്ധർഷര്‍, ദൃഢത്തെയും വീഴ്ത്തുവോർ, സ്വയം നേർപ്പോർ,
സത്രികൾ, ചെല്‍വോര്‍, സന്ദീപ്തായുധര്‍, മരുത്തുക്കൾ. 11
ശുദ്ധി ചേർക്കുന്നൂ, പൊടി പാറിപ്പു, വർഷിയ്ക്കുന്നു–
രദ്രജരൃജീഷികളപ്പെരുംമരുത്തുക്കൾ–
ക്കെത്തിയ്ക്ക നുതികൾ നാം; ചെല്ലുവിൻ, സമ്പത്തിന്നായ്! 12
തല്‍ക്ഷണം ജനങ്ങളില്‍ മീതെയായ്വരും, കെല്പാല്‍;
വർദ്ധിയ്ക്കും; ഹയങ്ങളാലന്നവു,മാൾക്കാരാലേ
വിത്തവും സമ്പാദിയ്ക്കും; നല്ല യജ്ഞവും ചെയ്യും! 13
നുണ്ണിയുണ്ടാക, മരുത്തുക്കളേ, ധന്യർക്കെല്ലാം:
സ്തുത്യരും ധനികരും വിശ്വദർശികളുമാം
പുത്ര–പൌത്രരെപ്പുലർത്തീടാവു, നൂററാണ്ടെങ്ങൾ! 14
നൂറുമായിരവുമാമക്ഷയദ്രവിണത്തെ
ഏകുകെങ്ങൾക്കു മരുത്തുക്കളേ; പ്രഭാതത്തില്‍
വൈകാതെ വന്നെത്തട്ടെ,യക്കർമ്മാർജിതദ്രവ്യര്‍! 15
[1] സുഷ്ഠുവായ് = നന്നായി. വർഷി = കാമവർഷകം. സ്രഷ്ടാവ്–പുഷ്പഫലാദികളെ ഉല്‍പാദിപ്പിയ്ക്കുന്നത്; വായുവുണ്ടായാലേ, പുഷ്പഫലാദികളണ്ടാവുകയുള്ളുവല്ലോ. മരുദ്വർഗ്ഗം = മരുത്തുക്കളുടെ ഗണം. ഋത്വിക്കുകൾ നോധസ്സിനെ പ്രേരിപ്പിച്ചതാണ്, പൂർവാർദ്ധവാക്യം; ഉത്തരാർദ്ധം, നോധസ്സിന്റെ മറുപടി. നല്ല കൈവിരലുളള–മരുദ്ഗണത്തെ തൊഴുത് എന്നു സാരം. ധീരൻ = ധീമാന്‍. മനംകൊണ്ട്–ആലോചിച്ചുണ്ടാക്കി. വാക്യം–സ്തോത്രം.
[2] സദ്രൂപര്‍ = അഴകള്ളവര്‍. ഭൂതങ്ങൾ–ശിവപാർഷദര്‍. മഴനീരിറ്റിപ്പവര്‍–കാറ്റു വീശുമ്പോൾ മഴവെള്ളം ഇറ്റുവീഴുമല്ലോ.
[3] ഊട്ടാത്തോരെ–ദേവകൾക്കു ഭക്ഷണത്തിന്നു ഹവിസ്സു കൊടുക്കാത്തവരെ.
[4] തന്നൂര്‍ജസ്സ് = സ്വന്തം ബലം.
[5] കുലുക്കുവോര്‍–മേഘാദികളെ ഇളക്കുന്നവര്‍. ദ്യോവിന്റെയകിടുകൾ–മേഘങ്ങൾ. ജലത്താല്‍–കറന്നെടുത്ത(വർഷ)ജലംകൊണ്ടു ഭൂവിനെ നനയ്ക്കുന്നു.
[6] ഉദ്ദാനര്‍–ഉൽകൃഷ്ടമായ ദാനത്തോടുകൂടിയവര്‍; മികച്ച ദാനശീലര്‍. യാജകര്‍ (ഋത്വിക്കുകൾ) ഉരുക്കുനെയ്യു വീഴ്ത്തിക്കൊടുക്കുന്നതുപോലെ, മരുത്തുക്കൾ നല്ല വെള്ളം ഭൂമിയ്ക്കു പെയ്തുകൊടുക്കുന്നു. മെരുക്കുന്നൂ–കുതിരയെ നട പഠിപ്പിപ്പാനെന്നപോലെ, മേഘത്തെ വർഷം പഠിപ്പിയ്ക്കാൻ ഇണക്കുന്നു. ഒലികൂട്ടും–ഇടിവെട്ടുന്ന, ഉമ്പയിടുന്ന. കാറിനെ പയ്യാക്കിയിരിയ്ക്കുന്നു.
[7] ശോണ(തുടുത്ത)പ്പെണ്‍കുതിരകൾക്കും (സ്വവാഹനങ്ങൾക്കും) ബലം കൂട്ടുന്ന നിങ്ങൾ എന്തും തകർക്കുന്നതില്‍ അത്ഭുതമില്ല.
[8] രുരു = കൃഷ്ണമൃഗം. തോഷിപ്പിപ്പോർ-സ്തോതാക്കളെ. പുള്ളിമാന്‍–വാൾ = വാഹനമായ പുള്ളിമാനുകളും, ചുരികകളും. വിന–യജമാനർക്കു നേരിടുന്ന ഉപദ്രവം. പ്രജ്ഞാനര്‍ = പ്രകൃഷ്ടമായ (മികച്ച) ജ്ഞാനമുള്ളവര്‍.
[9] മർത്ത്യര്‍ക്കിടയില്‍ വരും–ഹവിസ്സു സ്വീകരിപ്പാന്‍ മനുഷ്യരുടെ അടുക്കല്‍ വരുന്നവരായ. ഒലിക്കൊള്ളിപ്പിൻ–നിങ്ങളുടെ ആഗമനത്തില്‍ മന്നും വാനും ശബ്ദായമാനമാകുമല്ലോ; വന്നുചേരുവിൻ എന്നു താല്‍പര്യം. ബന്ധുരത്തേര്‍ = ബന്ധുര(സൂതനിരിയ്ക്കുന്ന സ്ഥാന)ത്തോടു കൂടിയ തേര്‍. ഒളി–തേജസ്സ്. ഉടല്‍–നിർമ്മലമായ രൂപം; ഇതും മിന്നലും പരക്കെ കാണപ്പെടുമല്ലോ.
[10] ഒരേടത്തേ–സമ്പത്തും മരുത്തുക്കളും ഒരുമിച്ചാണ് വസിയ്ക്കുന്നത്; സമ്പത്തിന്റെ ഉടമകൾ എന്നു സാരം. തീരാക്കെല്പുള്ളോര്‍ = ഒടുങ്ങാത്ത ബലമുള്ളവര്‍; ഇതു, സമ്പന്നബലര്‍ എന്നതിന്റെ വിവരണമാകുന്നു.
[11] വാരി = വെള്ളം. വട്ടുകൾ = ചക്രങ്ങൾ. വാരണകൂട്ടം = ഗജവൃന്ദം. ദൃഢത്തെയും–ഉറപ്പില്‍ നില്ക്കുന്നവയെപ്പോലും. നേർപ്പോർ–ശത്രുക്കളെ ചെറുക്കുന്നവര്‍. സത്രികൾ = യജ്ഞവാന്മാർ. ചെല്വോര്‍-യജ്ഞശാലകളില്‍ ചെല്ലുന്നവര്‍.
[12] ചെത്തിനീക്കുന്നൂ–ശത്രുക്കളുടെ ബലം പുല്ലും മറ്റുമെന്നപോലെ പോക്കുന്നു. നീരേന്തുന്നൂ–വർഷജലം വഹിയ്ക്കുന്നു. ഋജീഷികൾ–ഋജീഷത്തോടുകൂടിയവര്‍. മൂന്നാമത്തെ സവനത്തില്‍ മരുത്തുക്കൾക്കായി വെയ്ക്കപ്പെട്ട സോമനീര്‍പ്പാത്രമത്രേ, ഋജീഷം. നുതികൾ = സ്തുതികൾ. ഹേ ഋത്വിക്കുകളേ, നിങ്ങൾ സമ്പത്തിന്നായ് ചെല്ലുവിൻ–മരുത്തുക്കളുടെ അടുക്കല്‍ ധനം യാചിയ്ക്കുവിന്‍.
[13] വർദ്ധിയ്ക്കും–സന്തതികൊണ്ടും പശുക്കളെക്കൊണ്ടും അഭിവൃദ്ധിപ്പെടും. ഹയങ്ങൾ = കുതിരകൾ.
[14] മുന്നില്‍നിർത്താവും–കാര്യങ്ങളിൽ മുന്‍നിർത്തപ്പെടാവുന്ന; കർമ്മകുശലന്‍ എന്നർത്ഥം. യുദ്ധദുസ്തരൻ–യുദ്ധത്തില്‍ കടക്കാവുന്ന(ജയിയ്ക്കാവുന്ന)വനല്ലാത്തവന്‍. ശ്രീമാൻ = തേജസ്വി. ധന്യർ-ഹവിസ്സാകുന്ന ധനമുള്ളവര്‍, യജമാനന്മാര്‍.
[15] വീരര്‍-വീരപുത്രന്മാര്‍. വായ്പ് = അഭിവൃദ്ധി.