ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക)
വന്നു താങ്ങിനാനല്ലോ, വാനൂഴികളെക്കെല്പാല്‍;
അങ്ങയെപ്പേടിച്ചുറപ്പറ്റു പാറിപ്പോയ്, പാടേ
തുംഗശൈലാദികളും, സൂര്യരശ്മികൾപോലേ! 1
പവിയർപ്പിയ്ക്കും, സ്തോതാവിന്ദ്ര, നിൻതൃക്കൈകളില്‍:
അതുമായ്ക്കേറിച്ചെല്ലും, ബഹ്വരിപുരങ്ങളി–
ലവിടുന്നഭീപ്സിതകർമ്മാവേ, പുരുഹൂത! 2
വെന്നിടും രിപുഘ്നന്‍ നീ; മാനുഷാനുകൂലന്‍ നീ.
വീഴ്ത്തലും വീറും ചേർന്ന യുദ്ധത്തില്‍, യുവാവാം ശ്രീ
ചീർത്ത കുത്സനുവേണ്ടിശ്ശുഷ്ണനെക്കൊന്നല്ലോ നീ! 3
പുത്രനെക്കുലിശത്താല്‍ക്കൊന്നല്ലോ, വൃഷാവേ, നീ;
മറ്റു ദസ്യുക്കളെയും മടക്കിയല്ലോ പോരില്‍,–
ശ്ശത്രുവെ സ്വൈരം വെല്ലും ശൂരനാം വർഷോല്‍ക്കന്‍ നീ! 4
ല,ദ്ദൃഢാസ്പദനെയും ഹിംസിപ്പാൻ നിനയ്ക്കാ നീ;
ദിക്കുകൾ തുറന്നരുൾകെങ്ങൾതൻ കുതിരകൾ–
ക്കു;–ഗ്രമാം വജ്രംകൊണ്ടു കൊന്നരുൾകെ,തിർത്തോരെ! 5
താ,തതവിഭൂതിയായ് ലാഭവത്താകും പോരില്‍;
ആജിയിലാര്‍ജിയ്ക്കേണ്ടുവൊന്നാമിബ്ഭവദ്രക്ഷ-
യാഗമിയ്ക്കട്ടേ, ഞങ്ങൾക്കടരില്‍ബ്ബലവാനേ! 6
ന്നായിട്ടു യുദ്ധംചെയ്തപ്പുരസപ്തകമിന്ദ്ര;
എരിച്ചൂ കളിയായ് നീയംഹുവിന്‍ ധനം തീപോ–
ല;–രുളീ പുരാൻ പിന്നെ,പ്പൂരുവാം സുദാസ്സിന്നായ്! 7
ചിത്രമാമാഹാരത്തെദ്ദേവ, വെള്ളത്തെപ്പോലേ:
ജീവനെ ഞങ്ങൾക്കിതൊന്നാലല്ലോ ഭവാന്‍ ശൂര,
കൈവരുത്തുന്നൂ നീളെയൊഴുകും ജലംപോലേ! 8
ദ്വന്ദ്വനാമങ്ങയ്ക്കായി ഹവ്യവും മന്ത്രങ്ങളും:
പ്രാജ്യമാമന്നം കൊണ്ടുവരികെങ്ങൾക്കായ്; ക്ഷിപ്രം
പ്രാതരാഗമിയ്ക്കട്ടെ,യക്കമ്മാര്‍ജിതദ്രവ്യന്‍! 9
[1] ആപദ്വേളയില്‍–അസുരരില്‍നിന്ന് ആപത്തുണ്ടായ സമയത്ത്. സൂര്യരശ്മികൾ–സൂര്യകിരണങ്ങൾ പാറുന്നതുപോലെ. തുംഗശൈലാദികളും–ഭൂതജാതംമാത്രമല്ല, മാമലകൾപോലും ഉറപ്പറ്റു (അടിയിളകി) പാറിപ്പോയ്!
[2] വിവിധക്രിയഹരിദ്വയിയെപ്പൂട്ടുമ്പോഴേ–നാനാകർമ്മങ്ങൾ (വിക്രമങ്ങൾ) ചെയ്ത രണ്ടു ഹരികളെ തേരോടു യോജിപ്പിയ്ക്കുന്ന സമയത്തുതന്നെ. പവി = വജ്രം. സ്തോതാവു സ്തുതിയ്ക്കുന്നതോടേ, വജ്രം സ്വയം തൃക്കയ്യിലെത്തും. ബഹ്വരിപുരങ്ങളില്‍–വളരെ ശത്രു(അസുര)നഗരങ്ങളില്‍.
[3] ഋഭുക്ഷാവ്–ഇന്ദ്രപര്യായം: ഋഭുക്കളോടൊന്നിച്ചു വസിയ്ക്കുന്നവന്‍, അല്ലെങ്കില്‍ മഹാന്‍. വീഴ്ത്തലും (കൊല്ലലും) വീറും (വീര്യപ്രകടനവും) ചേർന്നതാണല്ലോ, യുദ്ധം. ശ്രീ ചീർത്ത-ശോഭ (തേജസ്സ്) ഏറിയ. കുത്സന്‍–ഒരു ഋഷി.
[4] മിത്രമായ് (സഹായിച്ചു) കുത്സനെ യശസ്വിയാക്കി. കുലിശം = വജ്രം. മടക്കി = പിന്തിരിപ്പിച്ചു, തോല്പിച്ചു. സ്വൈരം–അനായാസേന. വർഷോല്‍ക്കന്‍ = കാമവർഷണത്തില്‍ തല്‍പരൻ.
[5] അദ്ദൃഢാസ്പദനെയും–അപ്രീതിയ്ക്കു വിഷയമായ മനുഷ്യന്‍ ഒരു ദൃഢാസ്പൃദ(’ഉറച്ച പുള്ളി’)നാണെങ്കില്‍പ്പോലും, അവനെ അങ്ങു പീഡിപ്പിയ്ക്കുകയില്ല; കരുത്തരായ അമിത്രരെ ഹനിയ്ക്കുക വീരകർമ്മംതന്നെ എങ്കിലും, അത് അവങ്കല്‍ പ്രയോഗിയ്ക്കില്ല; അനുഗ്രഹിയ്ക്കുകയേ ചെയ്യൂ. ഞങ്ങളുടെ കുതിരകൾ എല്ലാദ്ദിക്കുകളിലും തടവെന്ന്യ സഞ്ചരിയ്ക്കട്ടെ!
[6] മർത്ത്യന്മാര്‍–പൊരുതാനൊരുങ്ങിയ ആളുകൾ. ആതതവിഭൂതി = സമ്പത്തു പരത്തപ്പെട്ടത്; വലിയ ധനവ്യയം വരുമല്ലോ, യുദ്ധത്തില്‍. ലാഭവത്ത് = ലാഭമുള്ളത്; ജയിച്ചവർക്കു ധനം വളരെ കിട്ടുമല്ലോ. ആജിയില്‍( = യുദ്ധത്തില്‍) അങ്ങയുടെ രക്ഷ കൂടിയേകഴിയൂ.
[7] പുരുകുത്സന്‍ എന്ന ഋഷിയ്ക്കുവേണ്ടി, തദ്വൈരികളോടു പൊരുതി, അവരുടെ ഏഴു നഗരം നശിപ്പിച്ചു. അംഹു എന്ന അസുരന്റെ സമ്പത്തു നിഷ്പ്രയാസം ചുട്ടെരിച്ചു. പുരാൻ (തമ്പുരാൻ, അവിടുന്ന്) സുദാസ്സിന്നു ധനം അരുളി (കല്പിച്ചു നല്കി). പൂരു = ഹവിസ്സുകൊണ്ട് (അങ്ങയെ) പൂരിപ്പിച്ചവൻ.
[8] ചിത്രം = മാനനീയം, വിവധം. വെള്ളത്തെപ്പോലേ–അങ്ങാണല്ലോ മഴകൊണ്ടു വെള്ളത്തെ വർദ്ധിപ്പിയ്ക്കുന്നത്. ഇത്–ആഹാരം. ജലംപോലെ–ജലം ജീവനെ നല്‍കുന്നതാണല്ലോ.
[9] ധൃതഹരിദ്വന്ദ്വന്‍ = ഹരിദ്വന്ദ്വത്തെ (രണ്ടശ്വങ്ങളെ) കൈക്കൊണ്ടവന്‍. പ്രാജ്യം = ബഹു.