രഹൂഗണന്റെ മകന്‍ ഗോതമന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.
അവിടുന്നു ചെവിക്കൊള്ളുമല്ലോ, ദൂരസ്ഥാനാകിലും! 1
രക്ഷിയ്ക്കുമേ ധനം ഹവ്യപ്രദന്നാ,യച്ചിരന്തനൻ! 2
പിറന്നരുജിനാനല്ലോ; സ്തോത്രം ചൊല്ലട്ടെ,യാളുകൾ! 3
കൊണ്ടുപോകുന്നു, കാണേണ്ടുമൊന്നാക്കീടുന്നു യാഗവും; 4
സുദേവനെന്നും, സുഹവിസ്സെന്നും, സുമഖനെന്നുമായ്! 5
സ്വാഹ്ലാദക, പുകഴ്ത്താനും ഹവിസ്സൂട്ടാനുമായ്ബ്ഭവാൻ! 6
തേരിന്റെ കുതിരശ്ശബ്ദം കേൾക്കുമാറില്ലൊരിയ്ക്കലും! 7
ത്വദ്രക്ഷ നേടി, നാണം വിട്ട,ന്നവനായുയർന്നിടും! 8
സുവീര്യയവും ദീപ്തവുമാം പെരുംസ്വത്തും കൊടുക്കുമേ! 9
[1] യജ്ഞാനുഷക്തര്‍–യാഗം അനുഷ്ഠിയ്ക്കുന്നവര്‍.
[2] ഹവ്യപ്രദന്നായ്–ഹവിസ്സു നല്കുന്നവന്നു(യജമാനനു)വേണ്ടി.
[3] ധനജ്ഞയൻ-അഗ്നിപര്യായം; ശത്രുക്കളുടെ ധനം കീഴടക്കുന്നവന്‍. പിറന്നുവല്ലോ–അരണികളില്‍ നിന്ന്.
[4] അമറേത്തിനായ്–ദേവകൾക്കു ഭക്ഷിപ്പാൻ.
[5] സുദേവൻ = നല്ല ദേവന്മാരോടുകൂടിയവൻ.
[6] സ്വാഹ്ലാദക = വഴിപോലെ ആഹ്ലാദിപ്പിയ്ക്കുന്നവനേ.
[7] ദൂത്യമെടുത്ത് = ദൂതത്വം കൈക്കൊണ്ട്. കുതിരശ്ശബ്ദം (കുതിരക്കുളമ്പുകൾ തട്ടി പുറപ്പെടുന്ന ഒച്ച) കേൾക്കാത്തതു, വേഗാധിക്യംമൂലമാകുന്നു.
[8] മുന്‍മട്ട്–മുമ്പേത്തെ നല്ല സ്ഥിതി. നാണം–തനിയ്ക്കു താഴ്ചവന്നതിനാല്‍ പററിയ ലജ്ജ.
[9] അന്നം(ആഹാരം)മാത്രമല്ല, വലിയ സമ്പത്തും.