ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
[1] അദ്ദേഹം–അഗ്നി. മുതല്‍ വഴിപോലെ പെരുമാറിയാല്‍ ചോററിനു വക കിട്ടുമല്ലോ; അതുപോലെ അഗ്നിയെ യഥാവിധി പരിചരിച്ചാല്‍, അദ്ദേഹം ഭക്ഷണം തരും. വിദ്വാന്റെ ശാസനം (ധർമ്മോപദേശം) സംശയനിവൃത്തിയ്ക്കായി കൊണ്ടുപോകപ്പെടുന്നതുപോലെ, അഗ്നി യാഗങ്ങളിലൊക്കെ നയിയ്ക്കപ്പെടുന്നു. സുഖസ്ഥലത്തു–യാഗശാലയില്‍ വിഹിതസ്ഥാനത്ത്. ഹോതാവ്–ഹോമകർത്താവായ അധ്വര്യു. പരിചാരകൻ–യജമാനനൻ.
[2] സ്വരൂപം–സഹജരൂപം; ഇതിന്നു മാററം വരില്ലല്ലോ; അതുപോലെ അഗ്നി സർവത്ര ഏകരൂപനായി വർത്തിയ്ക്കുന്നു. ആത്മാവ്–നിരതിശയാനന്ദമയനാണല്ലോ, ആത്മാവ്.
[4] നേതാക്കൾ–യജമാനന്മാര്‍. അന്നം–ഹവിസ്സ്. ധനങ്ങൾ കയ്യിലെടുത്താലും–ഞങ്ങൾക്കു തരാന്‍.
[5] കോപ്പുകൂട്ടിയവര്‍–യജമാനന്മാര്‍. നേടട്ടെ–അതിന്നു ഭവാൻ അനുഗ്രഹിയ്ക്കുക. പങ്കിടുക–ഓരോ ദേവന്നും യജ്ഞംച്ചെയ്യുക.
[6] നദികൾ ഒഴുകുന്നതു ഹവ്യ(സസ്യ)സമ്പാദനത്തിന്നുതന്നെ.
[7] യജ്ഞാർഹര്‍–ദേവന്മാര്‍. രാപകലുകളെ വേര്‍തിരിച്ചതു കർമ്മാനുഷ്ഠാനത്തിന്നാണ്.
[9] അശ്വങ്ങളെ–യുദ്ധത്തില്‍ ശത്രുക്കളുടെ കുതിരകളെ.