ഗോതമൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)
നെ?–ന്തുവാനഗ്നേ, സുഖം വളർത്തും സ്തവം?
ആർക്കുള്ളു ശേഷി, ഭവാനെ യജിയ്ക്കുവാൻ?
നേർക്കെങ്ങളേകേണ്ടതേ,തൊരു ബുദ്ധിയാൽ? 1
ന്നഗ്രേ ശരിയ്ക്കു ഹോതാവായിരിയ്ക്ക നീ;
പാലിയ്ക്ക, നിന്നെപ്പരന്ന വാനൂഴികൾ;
ചാലേ യജിയ്ക്ക, വൻപ്രീതിയ്ക്കമർത്ത്യരെ! 2
രക്ഷിയ്ക്ക ബാധയില്‍നിന്നു യജ്ഞങ്ങളെ;
ആനയിയ്ക്ക ഹരിയുക്തനാമിന്ദ്രനെ;–
യാതിഥ്യമസ്സുദാനന്നെങ്ങൾ ചെയ്യുവോം! 3
വക്ത്രനെ:–ദ്ദേവകളൊത്തിങ്ങിരിയ്ക്ക നീ;
കൈക്കൊൾക യജ്ഞാർഹ, ഹോത്രവും പോത്രവു;-
മോർക്കെ,ങ്ങളെജ്ജനിതാവേ, ധനേശ്വര! 4
പ്രാജ്ഞാന്വിതൻ നീ യജിച്ചുവല്ലോ കവേ;
അവ്വണ്ണമിങ്ങു യജിയ്ക്ക ഹോതാവു നീ-
യഗ്നേ, മഹാസത്യ, ഹർഷദസ്രുക്കിനാൽ! 5
[1] തിരിയ്ക്കുവാൻ–ഞങ്ങളുടെ നേർക്കാക്കാന്‍. എന്തെതിരേല്പ്–അങ്ങയെ എങ്ങനെ എതിരേല്ക്കണം? ഞങ്ങൾക്കറിഞ്ഞുകൂടാ. ഏതൊരു ബുദ്ധിയാല്‍–അതിന്നു തക്ക മനോവൃത്തിതന്നെയില്ല, ഞങ്ങൾക്ക്.
[2] പാലിയ്ക്ക–രക്ഷിയയ്ക്കട്ടെ.
[3] രക്ഷോഗണം = രാക്ഷസവർഗ്ഗം. അസ്സുദാനന്ന്–ശോഭനദാനങ്ങളോടു കൂടിയ ഇന്ദ്രന്ന്.
[4] സല്‍ഫലച്ചൊല്ല്–നല്ല ഫലമുളവാക്കുന്ന സ്തോത്രം. ഹവിർവാഹിവക്ത്രനെ–ദേവകൾക്കുള്ള ഹവിസ്സിനെ വക്ത്രത്തില്‍ (ജ്വാലയില്‍) വഹിയ്ക്കുന്ന അഗ്നിയെ. നീ–അഗ്നി. ഹോത്രം–ഹോതാവിന്റെ കർമ്മം. പോത്രം–പോതാവ് എന്ന ഋത്വിക്കിന്റെ കർമ്മം. ഓർക്ക–ഞങ്ങളെ മറക്കരുതേ! ജനിതാവ്–ആഹുതികൊണ്ടു വർഷാദികളെ ഉല്‍പാദിപ്പിയ്ക്കുന്നവൻ.
[5] പ്രാജ്ഞാന്വിതൻ = പ്രാജ്ഞരോടു(ഋത്വിക്കുകളോടു)കൂടിയവന്‍. മഹാസത്യ–വലിയ സത്യമുള്ളവനേ. ഹർഷദസ്രുക്കിനാല്‍ = ഹർഷത്തെ നല്കുന്ന സ്രുക്കുകൊണ്ട്.