ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
മർത്ത്യരില്‍നിന്നു വാനോർക്കു കൊടുപ്പിതോ;
എമ്മട്ടില്‍ നാല്കു,മാദ്ദീപ്തനാമഗ്നിയ്ക്കു
നമ്മള?–വന്നെന്തു, ദേവാദൃതസ്തവം? 1
നൽസ്തവമർപ്പിപ്പിന,ത്തിരുമേനിയില്‍:
അഗ്നി മർത്ത്യന്നായ് നിലിമ്പരില്‍ച്ചെന്നിടു;–
മൊക്കെയറിയും, വണങ്ങി യജിച്ചിടും! 2
വസ്തു കൊണ്ടുവരും, ചങ്ങാതിപോലവൻ;
അദ്ദർശനീയനെ യജഞത്തിലാദ്യനെ–
ന്നെ,ത്തിപ്പുകഴ്ത്തുന്നു ദേവൈഷിയാം ജയം. 3
യിച്ഛിയ്ക്ക, നമ്മൾതന്‍ സ്തോത്രവും, ഹവ്യവും;
സ്വത്തും കരുത്തും പെരുത്തവരന്നങ്ങ–
ളെത്തിച്ചു, ചൊല്ലിച്ചുപോരും സ്തവങ്ങളും! 4
ജാതവേദസ്സായ സത്യവാനഗ്നിയും
സോമം നുകർന്നാന,വരില്‍നിന്നന്നവും;
കാമമറിഞ്ഞവൻ പുഷ്ടി നല്കേണമേ! 5
[1] അമൃത്യു = മൃത്യു (മരണം) ഇല്ലാത്തവൻ. കൊടുപ്പിതോ–ഹവിസ്സു കൊടുക്കുന്നുവോ. നല്കും–ഹവിസ്സ്. ദേവാദൃതസ്തവം = ദേവന്മാരാല്‍ ആദരിയ്ക്കപ്പെട്ട സ്തോത്രം. അഗ്നിയ്ക്ക് അനുരൂപമായ ഹവിസ്സും സ്തോത്രവും ഏതേതെന്നു നമുക്കറിഞ്ഞുകൂടാ.
[2] മഖേ = മഖ(യാഗ)ത്തില്‍. മർത്ത്യന്നായ്–യജമാനനായ മനുഷ്യന്നുവേണ്ടി. ഒക്കെ–യജനീയദേവന്മാരെയെല്ലാം.
[3] തീർത്തഴിപ്പോന്‍–സ്രഷ്ടാവും സംഹർത്താവും. കൊണ്ടുവരും–നമുക്കു തരാന്‍. ആദ്യൻ–പ്രധാനഭൂതൻ. ദേവൈഷിയാം ജനം–ദേവകാമരായ മനുഷ്യര്‍.
[4] സ്വത്തും കരുത്തും പെരുത്തവര്‍–ധനവും ബലവും വളരെയുള്ളവര്‍. ചൊല്ലിച്ചുപോരും–തക്ക ദക്ഷിണ കൊടുത്ത് ഋത്വിക്കുകളെക്കൊണ്ടു ചൊല്ലിയ്ക്കുന്ന. ഇച്ഛിയ്ക്ക–കൈക്കൊള്ളട്ടെ.