ഗോതമന്‍ ഋഷി; ത്രിഷ്ടുപ്പും, ഉഷ്ണിക്കും, ഗായത്രിയും ഛന്ദസ്സുകൾ; അഗ്നി ദേവത. (കാകളി)
ലോടും ഹിരണ്മയകേശൻ, ശുചിപ്രഭൻ
പെയ്യിച്ചു നീരി;–തില്‍ മൂഢരുഷസ്സുകൾ,
ചോര്‍വേല നോക്കുന്ന നേരുകാര്‍പോലവേ! 1
തേറ്റു നിലവിളിയ്ക്കുന്നൂ കരിമുകില്‍;
ചേരുന്നു, സസ്മിതസുന്ദരിമാര്‍പോലെ;
മാരി പൊഴിയുന്നു; ഗർജിപ്പു കാറുകൾ! 2
നേരുമാർഗ്ഗങ്ങളിലൂടേ നടത്തവേ,
അര്യമമിത്രാവരുണമരുത്തുക്കൾ
നീക്കുന്നു, കാറിന്റെ തണ്ണീരടപ്പിനെ! 3
രച്ചിച്ചുവെയ്ക്കുക, ധനപ്രേപ്സുവാം താങ്കൾ ഗോതമ! 10
[1] മരുത്ത് = വായു. ഹിരണ്മയകേശന്‍ = സുവർണ്ണവർണ്ണങ്ങളായ കേശങ്ങ(ജ്വാലക)ളോടുകൂടിയവൻ. ഇതില്‍–അഗ്നി ഇങ്ങനെ മേഘങ്ങളെ ചെന്നടിച്ചുലച്ചു മഴ പെയ്യിയ്ക്കുന്നതില്‍ ഉഷസ്സുകൾ (ഉഷോദേവതമാര്‍) മൂഢ(അജ്ഞ)കളാണ്. ചോര്‍വേല (ഭക്ഷണം സമ്പാദിപ്പാനുള്ള തൊഴില്‍) നോക്കുന്ന നേരുകാര്‍ (നിഷ്കപടരായ സാധുക്കൾ) പ്രകൃതിഭാവങ്ങളിൽ അത്ര കണ്ണു വെയ്ക്കാറില്ലല്ലോ; അതുപോലെ, ഈ മഴപെയ്യിയ്ക്കലിനെ ഉഷസ്സുകൾ കണ്ടറിയാറില്ല! വൈദ്യുതാഗ്നിയെക്കുറിച്ചുള്ളതാണ്, ഈ ഋക്കും, അടുത്ത രണ്ടും.
[2] വൃഷ്ടിയ്ക്ക്–വർഷണത്തിന്നായി. അത്–അഗ്നിജ്വാലയുടെ തല്ല്. നിലവിളിയ്ക്കുന്ന–ഇടിവെട്ടുന്നു. സസ്മിത(പുഞ്ചിരിക്കൊണ്ട)സുന്ദരിമാർപോലെ മിന്നലുകൾ (ഈ പദം അധ്യാഹരിയ്ക്കക്കണം) കരിമുകിലിനോടു ചേരുന്നു.
[3] നീർസാരം = വെള്ളത്തിന്റെ സത്ത്. തഴപ്പിച്ച്–തൃപ്തിപ്പെടുത്തി. ഇവൻ–വൈദ്യുതാഗ്നി. ലോകത്തെ അതിന്‍ (ജലത്തിന്റെ) നേരുമാർഗ്ഗങ്ങളിലൂടേ നടത്തവേ–സ്സാനപാനാദികൾ ചെയ്യിയ്ക്കുവേ എന്നു താല്‍പര്യം. തണ്ണീരടപ്പിനെ നീക്കുന്നു–മഴ പെയ്യിയ്ക്കുന്നു.
[4] ഗവാന്നം–ഗോക്കളും അന്നങ്ങളും.
[5] പ്രഭൂതമുഖ–വളരെ മുഖങ്ങൾ (ജ്വാലകൾ) ഉള്ളവനേ.
[6] അരക്കരെ ആൾക്കാരെക്കൊണ്ടു മുടിപ്പിയ്ക്കുകമാത്രമല്ല, താനും മുടിയ്ക്കുക.
[7] ഗായത്രസ്തുതി–ഗായത്രീച്ഛന്ദസ്സിലുള്ള സ്തോത്രം.
[8] ഒപ്പമേ ദുർഗ്ഗതിഹരം–ദുർഗ്ഗതികളെ (ദാരിദ്ര്യങ്ങളെ) ഒക്കെ ഒന്നിച്ചുതന്നെ നശിപ്പിയ്ക്കുന്നത്. ദുസ്തരം–ശത്രുക്കൾക്കു കടക്കാൻവയ്യാത്തത്; ശത്രുവശഗമാകാത്തത് എന്നര്‍ത്ഥം.
[9] യാവജ്ജീവിതപോഷകം-മരണംവരെയ്ക്കും മതിയാകുന്ന ധനം.
[10] ഋത്വിക്കുകൾ പറയുന്നു. ധനപ്രേപ്സു-ധനലാഭേച്ഛു.
[11] മലയ്ക്കട്ടെ–ചത്തുവീഴട്ടെ.
[12] സഹസ്രാക്ഷൻ–അസംഖ്യജ്വാലായുക്തൻ. സ്തുതിച്ചിടും–ദേവന്മാരെ.