ഗോതമന്‍ ഋഷി; പങ്ക്തി ഛന്ദുസ്സ്; ഇന്ദ്രൻ ദേവത. (മാകന്ദമഞ്ജരി)
ലുന്മദംകൊൾകെബ്ബലിഷ്ഠ, വജ്രിൻ:
വൃത്രനെപ്പാരില്‍നിന്നോടിച്ചുവല്ലോ നീ,
ശക്തിയാൽത്തൻകോയ്മ കാട്ടിക്കൊണ്ടേ! 1
പെണ്‍പരുന്തെത്തിച്ച നല്‍സ്സോമനീർ:
വൃത്രനെ വാനത്തുവെച്ചു നീ കൊന്നല്ലോ,
ശക്തിയാല്‍ത്തൻകോയ്മ കാട്ടിക്കൊണ്ടേ! 2
രാകെ വണങ്ങുവൊന്നൌർജിത്യം തേ;
കൊല്ക, നീ വൃത്രനെ:–ദ്ദുർവാരം, നിന്‍വജ്രം;
വെല്ക നീര്‍, തന്‍കോയ്മ കാട്ടിക്കൊണ്ടേ! 3
ച്ചിന്ദ്ര, നീ വൃത്രനെ;–ക്കാററാലിനി
പെയ്യിയ്ക്ക, ജീവസന്തർപ്പകമിജ്ജലം
നിയ്യിഹ തന്‍കോയ്മ കാട്ടിക്കൊണ്ടേ! 4
വൃത്രന്റെ പൊന്തനണക്കടയിൽ
വജ്രമേല്പിച്ചു, പുറത്തെയ്ത്തിറക്കിനാ–
നജ്ജലം, തൻകോയ്മ കാട്ടിക്കൊണ്ടേ! 5
ണ്ട,ന്തരാ, വാഴ്ത്തപ്പെട്ടീടുമിന്ദ്രൻ
കീറിനാന്‍; മാർഗ്ഗവും തേടിനാൻ, മിത്രർക്കു
ചോറിനു തൻകോയ്മ കാട്ടിക്കൊണ്ടേ! 6
മായയാല്‍ത്തന്നേ നീ മേഘവാഹ,
അന്നാ മൃഗത്വം വഹിച്ച മായാവിയെ–
ക്കൊന്നല്ലോ, തൻകോയ്മ കാട്ടിക്കൊണ്ടേ! 7
പത്തുകുറഞ്ഞ നൂറാറുകൾക്കായ്
എത്തിച്ചുവല്ലോ, നീ വജ്രായുധങ്ങളെ-
ച്ചിത്രമായ്ത്തൻകോയ്മ കാട്ടിക്കൊണ്ടേ! 8
യാകവേ വാഴ്ത്തിനാരൈ,നാങ്കുപേർ;
നൂറുപേര്‍ പേർത്തും സ്തുതിച്ചാരു,യർത്തിനാര്‍
ചോറുമിത്തൻകോയ്മ കാട്ടിക്കൊണ്ടേ! 9
വൃത്രന്റെ കെല്പെ–ന്തൊരാണത്തം ഹാ:
വൃത്രനെക്കൊന്നാൻ, പുറത്താക്കിനാനിന്ദ്ര–
നത്തണ്ണീര്‍, തൻകോയ്മ കാട്ടിക്കൊണ്ടേ! 10
വന്‍നഭോഭൂമികൾ വജ്രപാണേ:
കൊന്നല്ലോ വൃത്രനെക്കെല്പാല്‍, മരുത്ത്വാനായ്
നിന്ന നീ, തൻകോയ്മ കാട്ടിക്കൊണ്ടേ! 11
വർത്തിച്ച,വങ്കലയച്ചാനിന്ദ്രന്‍,
ആയിരം വായ്ത്തല ചേർന്നുള്ളിരിമ്പുവ–
ജ്രായുധം, തൻകോയ്മ കാട്ടിക്കൊണ്ടേ! 12
യുദ്ധം തുടർന്നപ്പോളിന്ദ്ര, വാനില്‍,
വൃത്രനെക്കൊല്‍വാൻ മുതിർന്ന നിൻകെല്പഭി–
വൃദ്ധമായ്, തൻകോയ്മ കാട്ടിക്കൊണ്ടേ! 13
താവകസിംഹനാദത്താല്‍ വജ്രിൻ;
ത്വഷ്ടാവുമിന്ദ്ര, നിന്‍ക്രോധത്തില്‍പ്പേടിച്ചു
ഞെട്ടിപ്പോയ്, തൻകോയ്മ കാട്ടിക്കൊണ്ടേ! 14
യാര്‍ കണ്ടൂ വീര്യ?–മവങ്കലല്ലോ
വെച്ചൂ, വിഭൂതിയും കർമ്മവുമോജസ്സും
നിര്‍ജരര്‍; തൻകോയ്മ കാട്ടിക്കൊണ്ടേ! 15
മച്ചെയ്ത കർമ്മത്തിൻ സ്തോത്രങ്ങളും
ഹവ്യവുമിന്ദ്രങ്കലല്ലോ, മുന്മട്ടിലേ
ചെന്നെത്തീ; തൻകോയ്മ കാട്ടിക്കൊണ്ടേ! 16
[1] ബ്രഹ്മൻ–ബ്രഹ്മാവെന്ന ഋത്വിക്ക്. പാര് = ഭൂമി, ശക്തി = ബലം. കോയ്മ = രാജത്വം. കാട്ടിക്കൊണ്ടേ–വെളുപ്പെടുത്തിക്കൊണ്ട്.
[2] മദാവഹം = മത്തിനെ ഉളവാക്കുന്നത്; സോമനീരിന്റെ വിശേഷണം. തേ = അങ്ങയ്ക്ക്. പെണ്‍പരുന്തെത്തിച്ച–പരുന്തിൻപിടയുടെ രൂപം ധരിച്ച ഗായത്രി സ്വർഗ്ഗത്തില്‍നിന്നു കൊണ്ടുവന്ന. ആ സോമനീര്‍ കുടിച്ചു ഹൃഷ്ടനായിട്ടാണ്, അങ്ങു വൃത്രനെ കൊന്നത്.
[3] കേറുക–ശത്രുക്കളെ ആക്രമിയ്ക്കുക. തേ( = അങ്ങയുടെ) ഔര്‍ജിത്യ(ബലത്തെ വണങ്ങാത്ത (ബലത്തിന്നടിപെടാത്ത) ഒരു പുരുഷൻ ഇല്ലതന്നെ. നീര്‍ (വൃഷ്ടിജലം) വെല്ക (ജയിച്ചാലും, കീഴടക്കിയാലും). ദേവകൾ ഇന്ദ്രനെ വൃത്രവധത്തിന്നു പ്രേരിപ്പിയ്ക്കുന്നതാണിത്.
[4] ജീവസന്തർപ്പകം = പ്രാണികളെ തൃപ്തരാക്കുന്നത്. ഇജ്ജലം–വൃത്രനിരുദ്ധമായ വർഷജലം.
[5] പൊന്തനണക്കട = പൊങ്ങിയ ഹനു.
[6] നൂർമുനവജ്രം = നൂറുമുനകളുള്ള വജ്രം. അന്തരാ = ഇടയില്‍. കീറിനാന്‍ = പിളർത്താന്‍. മിത്രർക്കു (സ്തോതാക്കൾക്കു) ചോറിനു (ആഹാരം കൊടുക്കാന്‍) മാർഗ്ഗം തേടുകയും (അന്വേഷിയ്ക്കുകയും, ആലോചിയ്ക്കുകയും)ചെയ്തു.
[7] യുദ്ധത്തിന്നിടയില്‍ മൃഗത്വം വഹിച്ച (മാനിന്റെ രൂപം ധരിച്ച) മായാവിയെ (വൃത്രനെ) അങ്ങു മായകൊണ്ടുതന്നെ കൊന്നു.
[8] പത്തുകുറഞ്ഞ നൂറാറുകൾക്കായ്–വൃത്രന്‍ തടുത്ത തൊണ്ണൂറു നദികളെ പ്രവഹിപ്പിപ്പാന്‍. സർവത്ര വ്യാപിച്ചുനിന്ന വൃത്രങ്കലെയ്ക്കു വജ്രായുധങ്ങളെ അയച്ചുവല്ലോ. ഒരേ വജ്രം അനേകമായിത്തീർന്നു എന്നു താല്‍പര്യം. ചിത്രം = നാനാപ്രകാരം.
[9] ഐനാങ്കുപേര്‍–പതിനാറ് ഋത്വിക്കുകൾ, യജമാനന്‍, പത്നി, സദസ്യന്‍, ശമിതാവ് എന്നീ ഇരുപതാളുകൾ. നൂറുപേര്‍–ഋഷിമാര്‍. ചോറ് = അന്നം, ഹവിസ്സ്. ഉയർത്തിനാര്‍–ഇന്ദ്രന്നു കൊടുക്കാന്‍. എടുത്തുപൊക്കി. തന്‍കോയ്മ–തന്റെ, ഇന്ദ്രന്റെ രാജത്വം.
[10] ശസ്ത്രം = ആയുധം. എന്തൊരാണത്തം ഹാ–ഇന്ദ്രന്റെ പൌരുഷം.
[11] മരുത്ത്വാനായ് = മരുത്തുക്കളോടുകൂടിയവനായി.
[13] പാഴിടിവാൾ–മായാനിർമ്മിതമായ അശനി. അഭിവൃദ്ധമായ് = വളർന്നു.
[14] ത്വഷ്ടാവും–അങ്ങയ്ക്കു വജ്രം ഉണ്ടാക്കിത്തന്ന ശില്പികൂടിയും.
[15] വിഭൂതി = സമ്പത്ത്. കർമ്മം–വീരകർമ്മം. ഓജസ്സു് = ബലം. നിര്‍ജരര്‍ = ദേവന്മാര്‍.
[16] അച്ഛന്‍–പ്രജകൾക്കൊക്കെ പിതാവായിട്ടുള്ളവന്‍. അഥർവാവ്–ഋഷി. ദധ്യങ്ങ്–അഥർവാവിന്റെ പുത്രന്‍. മുന്മട്ടിലേ–വസിഷ്ഠാദിപൂർവരുടെ യജ്ഞങ്ങളിലെന്നപോലെ.