ഗോതമന്‍ ഋഷി; പ്രസ്താരപങ്ക്തിയും വിരാഡ്രൂപയും ഛന്ദസ്സ്. മരുത്തുക്കൾ ദേവത. (കേക)
ചുരിക വെയ്ക്കപ്പെട്ട, മിന്നുന്ന രഥങ്ങളില്‍;
പറന്നെത്തുവിനെ, ങ്ങൾക്കുരുഭക്ഷ്യവുമേന്തി,–
പ്പറവയ്ക്കൊപ്പം മരുത്തുക്കളേ, സുജ്ഞാനരേ! 1
ച്ചെല്ലുന്നൂ, തുടു–മഞ്ഞത്തേരശ്വങ്ങളാലവർ:
കൊല്ലുമായുധമുള്ളക്കാഞ്ചനസുഭഗര്‍തന്‍
പള്ളിത്തേരുരുൾ തട്ടിപ്പാരിടമുടയുന്നു! 2
യാഗത്തെത്തരുവിനെയെന്നപോലുയർത്തിപ്പൂ;
നിങ്ങൾക്കായ്,സ്സുഖദമാമമ്മിയെ സ്വത്താക്കുന്നൂ,
തുംഗസമ്പന്നര്‍ മരുത്തുക്കളേ, സുജാതരേ! 3
നന്നാക്കിതാനും, വെള്ളം വേണ്ടതാമിക്കമ്മത്തെ;
ഗോതമര്‍ ദാഹം മാററാൻ, ചോറൊരുക്കിയും മന്ത്ര–
മോതിയും പറിച്ചെടുത്താരല്ലോ, കിണറേവം! 4
മുത്തമാഹ്വാതാക്കളാം നിങ്ങളെക്കണ്ടുംകൊണ്ടേ
ഗോതമനയി മരുത്തുക്കളേ, നന്നായ്ച്ചൊന്ന
ഗാഥയിതെണ്ണപ്പെട്ടൂ, ഖ്യാതമാമൊന്നിന്നൊപ്പം! 5
ഗ്ഗീരിതേ ചൊല്‍വൂ മരുത്തുക്കളേ, ഭോജ്യാപ്തിയ്ക്കായ്! 6
[1] പറവയ്ക്കൊപ്പം–പക്ഷികൾക്കൊത്ത വേഗത്തില്‍. സുജ്ഞാനരേ = ശോഭനമായ ജ്ഞാനമുള്ളവരേ.
[2] തുടുമഞ്ഞത്തേരശ്വങ്ങൾ–തുടുപ്പും മഞ്ഞയുമാകുന്ന രണ്ടു നിറം ചേർന്ന തേര്‍ക്കുതിരകൾ. കാഞ്ചനസുഭഗര്‍ = സ്വർണ്ണത്തിനൊത്ത അഴകുള്ളവര്‍. ഉരുൾ = ചക്രം.
[3] ഏര്‍ക്കാല്‍–വണ്ടിച്ചക്രത്തിന്റെ അഴി; മരുത്തുക്കളുടെ ഒരായുധം. തരു = വൃക്ഷം. ഉയർത്തിപ്പൂ–യജമാനന്മാരെക്കൊണ്ട് ഉന്നതമാക്കിയ്ക്കുന്നു. തുംഗസമ്പന്നര്‍ = ഉയർന്ന പണക്കാര്‍: അവര്‍, നിങ്ങൾക്കുവേണ്ടി സോമലത ചതയ്ക്കുന്ന കല്ലിനെ ഒരു ധനമായി കരുതുന്നു! സുജാതര്‍ = ശോഭനജന്മാക്കൾ.
[4] മരുത്തുക്കൾ ഗോതമന്നു കിണര്‍ കൊണ്ടുവന്നതു കണ്ടിട്ട് ഒരു ഋഷി പറയുന്നു: തൃഷിതര്‍ = ദാഹമുള്ളവര്‍. നിങ്ങൾക്കു–ഗോതമർക്ക്. ദിവസങ്ങൾ–സുദിനങ്ങൾ. കർമ്മം–ജ്യോതിഷ്ടോമവും മറ്റും. ചോറ്–ഹവിസ്സ്. ഏവം = ഇങ്ങനെ.
[5] പൊല്‍ത്തേര്‍വട്ടിരിമ്പുരുൾച്ചുറ്റുമൊത്ത്–സ്വർണ്ണമയങ്ങളായ രഥചക്രങ്ങളോടും, ഇരിമ്പുകൊണ്ടുള്ള ഉരുൾച്ചുറ്റുകളോടും (നേമി) കൂടി. ഉത്തമാഹ്വാതാക്കൾ–ശ്രേഷ്ഠരെ (ദേവകളെ) വിളിയ്ക്കുന്നവര്‍. കണ്ടുംകൊണ്ടേ–മനസാ. ഗാഥ-സ്തോത്രം. ഖ്യാതമാമൊന്നിന്നൊപ്പം–പണ്ടേ പ്രസിദ്ധമായ ഒരു സ്തോത്രംപോലെ.
[6] ചേരും–അനുരൂപമാണ്. ഗീരിതേ–ഈ സ്തുതിതന്നെ. ഭോജ്യാപ്തിയ്ക്കായ്–നിങ്ങളില്‍നിന്ന് ആഹാരം ലഭിപ്പാൻ.