ഗോതമന്‍ ഋഷി; ജഗതിയും വിരാട്സ്ഥാനയും ത്രിഷ്ടപ്പും ഛന്ദസ്സ്; അനേകദേവകൾ ദേവത.
[2] ആർജ്ജവമിച്ഛിയ്ക്കുന്ന–തങ്ങളുടെ യജമാനന്‍ നിഷ്കപടനായിരിയ്ക്കേണമെന്നഭിലഷിയ്ക്കുന്ന.
[3] സുഭഗ = നല്ല ധനത്തോടുകൂടിയവൾ.
[4] അച്ഛന്‍–മഴകൊണ്ട് എല്ലാവരെയും രക്ഷിയ്ക്കുന്ന.
[5] പെരുമാൾ–ഇന്ദ്രന്‍. ഉപദ്രവിയ്ക്കപ്പെടാത്ത–ഇന്ദ്രനെ ഉപദ്രവിപ്പാൻ ആരും ആളാവില്ല. അനശ്വരതയ്ക്കും–നമുക്ക് അനശ്വരതയും നിലനിർത്തട്ടെ.
[6] വൃദ്ധശ്രവസ്സ് = സ്തുതിയേറിയവൻ; പരക്കെ സ്തുതിയ്ക്കപ്പെടുന്നവന്‍. ഇന്ദ്രപര്യായമാണ്, ഈ പദം. സ്വസ്തി–നാശമില്ലായ്മ. വിശ്വവേദസ്സ് = സർവജ്ഞന്‍. അരിഷ്ടനേമി–തന്റെ തേരുരുൾച്ചുററിന്നു കേടുപററാത്തവന്‍, അപ്രതിഹതപ്രയാണന്‍. ഗരുഡപര്യായമാണ്, അരിഷ്ടനേമി. താര്‍ക്ഷ്യന്‍ = തൃക്ഷപുത്രൻ, ഗരുഡന്‍.
[7] പൃഷദശ്വര്‍ = പുള്ളിമാനുകളാകുന്ന അശ്വ(വാഹന)ങ്ങളോടുകൂടിയവര്‍. അഗ്നിജിഹ്വ(ജ്വാല)കളില്‍ വർത്തിച്ചാണ്, എല്ലാദ്ദേവന്മാരും ഹവിസ്സു കൈക്കൊള്ളുന്നത്.
[8] ദൃഢാംഗശരീരര്‍ = അവയവങ്ങൾക്ക് ഉറപ്പുള്ള ദേഹത്തോടുകൂടിയവര്‍. ആയുസ്സു മുഴുവന്‍–നൂററിരുപതോ നൂറ്റിപ്പതിനാറോ വയസ്സ്.
[9] ജര കേറണം–വാർദ്ധക്യത്തിലേ മരിയ്ക്കാവൂ; പൌത്രരെ കാണാനും ഇടവരണം.
[10] പഞ്ചജനങ്ങൾ–ചതുവർണ്ണങ്ങളും നിഷാദരും; അല്ലെങ്കില്‍, ഗന്ധർവ-പിതൃ-ദേവാ–സുര–രക്ഷസ്സുകൾ.