ഭരദ്വാജപുത്രൻ ശാസൻ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (‘താമരക്കണ്ണൻ’പോലെ.)
നീ വലിയവനദ്ഭുതൻ:
മാൽ വരാ, നിൻതോഴന്നൊരിയ്ക്കലും;
തോല്വിയും പെടുകില്ലല്ലോ! 1
കൃത്ത,ടർചെയ്വോൻ വൃത്രഘ്നൻ
വന്നെത്തുകെ,ങ്ങൾതൻമുന്നിൽ വശി-
യിന്ദ്രൻ, വൃഷാവു, സോമപൻ! 2
വൃത്രന്റെയണ ചെത്തുക;
വൃത്രഘ്ന, പോക്കുകെ,ങ്ങളെക്കുത്തും
ശത്രുവിൻ ചുണയിന്ദ്ര, നീ! 3
താഴ്ത്തിച്ചോടിയ്ക്കുകേ,ല്പോരെ;
ചീത്തയിരുട്ടിൽതള്ളുകെ,ങ്ങളി-
ലാർത്തി ചേർപ്പോനെയിന്ദ്ര, നീ! 4
കൊന്നേയ്ക്കുവോന്റെ ശസ്ത്രവും;
ഈറ പറ്റാതേ നല്ക, നൽസ്സുഖം;
വേറുപെടുത്തു, ഹിംസ നീ! 5
[1] പ്രത്യക്ഷോക്തി: ശാസാഖ്യൻ – ഞാൻ. ചൊൽവൂ – അങ്ങയെ സ്തുതിയ്ക്കുന്നു. തിന്നും – നശിപ്പിയ്ക്കുന്ന. അദ്ഭുതൻ = ആശ്ചര്യഭൂതൻ. നിൻതോഴന്ന് – സ്തുതിച്ച ഭവാന്റെ മിത്രമായിത്തീർന്നവന്ന്. മാൽ – ശത്രുപീഡ.
[2] അഭയകൃത്ത് – അഭയമുളവാക്കുന്നവൻ. വശി – ലോകത്തെ വശത്താക്കുന്നവൻ.
[3] എതിരാളരക്കരെ – എതിരാളരെയും (പൊരുതുന്ന ശത്രുക്കളെയും) രാക്ഷസരെയും. അണ = അണക്കട. കുത്തും – പീഡിപ്പിയ്ക്കുന്ന.
[4] വീഴ്ത്തുക – കൊന്നാലും. ഏല്പോരെ – പൊരുതാൻ നേരിടുന്നവരെ. ഞങ്ങളിലാർത്തി ചേർപ്പോനെ – ഞങ്ങളെ ദ്രോഹിയ്ക്കുന്നവനെ. ചീത്തയായിരുട്ടിൽത്തള്ളുക – മരണത്തിൽ പെടുത്തി.
[5] മനം പോക്കുക – വിചാരം ഫലിയ്ക്കാതാക്കിയാലും. ശസ്ത്രം = ആയുധം. ഈറ പറ്റാതേ നല്ക, നൽസ്സുഖം – ശത്രുവിന്റെ ക്രോധം ഞങ്ങളിൽ ഫലിയ്ക്കാതാക്കി, ഞങ്ങൾക്കു നല്ല സുഖം തന്നാലും ഹിംസ വേറുപെടുത്തു – ശത്രു ഞങ്ങളെ കൊന്നേയ്ക്കരുതെന്നർത്ഥം.