ഭരദ്വാജപുത്രൻ ശിരിംബിഠൻ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അലക്ഷ്മിയും ബ്രഹ്മണസ്പതിയും വിശ്വേദേവകളും ദേവതകൾ. (‘താമരക്കണ്ണൻ’പോലെ.)
പിച്ചൊലി നിർത്താത്തീ നിന്നെ
അശ്ശിരിംബിഠകർമ്മത്താലെങ്ങൾ
തച്ചാട്ടും; പോയ്ക്കൊൾക,ദ്രിയിൽ! 1
മങ്കുരമൊക്കെത്തിന്നും നീ:
മീതേ പാറിയ്ക്കൂ, ബ്രഹ്മണസ്പതേ
നീ തീവ്രാർച്ചിസ്സേ, പിച്ചയെ! 2
ആഴിക്കരയ്ക്കൽ നീന്തുന്നു:
നീയതു പിടിച്ച,പ്പുറത്തെയ്ക്കു-
പോയിക്കൊൾക,ണ കെട്ടോളേ! 3
യൂക്കിൽച്ചെന്നേറ്റതോടൊപ്പം
നീർക്കുമിളകൾപോലടങ്ങിപ്പോയ്,
ബാക്കിയില്ലാതിന്ദ്രാരികൾ! 4
നേർക്കു വാഴിച്ചാര,ഗ്നിയെ;
ആഹാരം വാനോർക്കേർപ്പെടുത്തിനാ;-
രാരുണ്ടി,വരെക്കീഴ്‌നിർത്താൻ? 5
[1] പിച്ചേ = ഹേ അറുപിശുക്കി. ആർക്കുമൊന്നും കൊടുക്കാത്ത കൂട്ടരെ പിച്ചകൾ എന്നു പറയും. പിച്ചൊലി നിർത്താത്ത – സദാ നിരർത്ഥമായി ഒച്ചയിടുന്ന. അശ്ശിരിംബിഠകർമ്മത്താൽ – ഈ സൂക്തത്തിന്റെ ഋഷിയായ ശിരിംബിഠന്റെ ആ കർമ്മംകൊണ്ടു്. നീ അദ്രിയിൽ (വല്ല മലയിലും) പോയ്കൊൾക; ഞങ്ങളെ ഉപദ്രവിയ്ക്കേണ്ടാ.
[2] ഇങ്ങുനിന്നു പോയി, അങ്ങുനിന്നും പോക – എല്ലാടത്തുനിന്നും പോവുക. അങ്കുരം – മുളച്ച സസ്യം. പാറിയ്ക്കൂ – പറപ്പിച്ചാലും. തീവ്രാർച്ചിസ്സ് = തീക്ഷ്ണതേജസ്കൻ. പിച്ചയെ – അറു പിശുക്കിയായ അലക്ഷ്മിയെ.
[3] നീന്തുന്നു – അലകളിൽ അലയുന്നു. അപ്പുറത്തെയ്ക്കു = മറുകരയിലെയ്ക്ക്. അണ കെട്ടോളേ – ചീത്ത അണക്കടയുള്ളവളേ.
[4] മേക്കാച്ചികരഞ്ഞ് = തവളയ്ക്കൊത്ത ഒച്ച പുറപ്പെടുവിച്ച്. ഇക്കൊലക്കാരി – ഹിംസാശീലയായ അലക്ഷ്മി. ഇന്ദ്രാരികൾ (അസുരന്മാർ) ബാക്കിയില്ലാതെ (മുഴുവൻ) അടങ്ങിപ്പോയ് – ഹതരായി എന്നർത്ഥം.
[5] വിശ്വേദേവന്മാരെപ്പറ്റി: ഗോക്കളെ – പർണികളപഹരിച്ച പൈക്കളെ. ഇവർ – വിശ്വേദേവന്മാർ. അലക്ഷ്മീനാശനമത്രേ, ഈ സൂക്തം.