അഗ്നിപുത്രൻ കേതു ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)
മശ്വത്തെപ്പോലീയഗ്നിയെ
പ്രേരിപ്പിയ്ക്കുകി: – ദ്ദേഹത്താ-
ലോരോ സ്വത്തും വെല്ലാവൂ, നാം! 1
ഗോതതിയെ നേടുമഗ്നേ,
അത്ത്വദ്രക്ഷയിങ്കലാക്കു-
ക,ർത്ഥാപ്തിയ്ക്കായെങ്ങളെ നീ! 2
ളൊത്ത പൃഥു മഹാധനം;
വാനം നനയ്ക്കുക; കൊടാ-
ത്തോനെപ്പോക്കുക,ഗ്നേ ഭവാൻ! 3
ചേരാസ്സുര്യനെയുമഗ്നേ,
ആളുകൾക്കു വെളിച്ചത്തി-
ന്നായങ്ങല്ലോ, കേറ്റീ വാനിൽ! 4
മഗ്ര്യ,നതിപ്രിയൻ ഭവാൻ,
തേറേണമേ സ്തോതാവിന്നു
ചോറേകുവാൻ യജ്ഞസ്ഥനായ്! 5
[1] അസ്മൽസ്തവം = നമ്മുടെ സ്തുതി. അശ്വത്തെപ്പോലെ – അശ്വത്തെ യോദ്ധാവുപോലെ. പ്രേരിപ്പിയ്ക്കുക – യാഗാർത്ഥം ഉദ്യുക്തനാക്കട്ടെ. ഇദ്ദേഹത്താൽ – അഗ്നിയുടെ തുണയാൽ. വെല്ലാവൂ – കീഴടക്കുമാറാകണം.
[2] ഏതു സേനയാലോ – അഗ്നിയുടെ രക്ഷയെ ഒരു സേനയാക്കിക്കല്പിച്ചിരിയ്ക്കുന്നു. അർത്ഥാപ്തിയ്ക്കായ് = ധനം കിട്ടാൻ.
[3] എത്തിച്ചാലും – ഞങ്ങൾക്കു കൊണ്ടുവന്നാലും. പൃഥു = വിശാലം. വാനം നനയ്ക്കുക – മഴ പെയ്യിച്ചാലും. കൊടാത്തോനെ = അദാതാവിനെ. പോക്കുക – ആട്ടിപ്പായിച്ചാലും.
[4] താരകങ്ങൾ = നക്ഷത്രങ്ങൾ. ജരചേരാസ്സൂര്യൻ – നിർജ്ജരനായ സൂര്യൻ.
[5] നരർ – യാഗം ചെയ്യുന്ന മനുഷ്യർ. അടയാളം – യാഗചിഹ്നം. അഗ്ര്യൻ – ശ്രേഷ്ഠൻ. തേറേണമേ – ഞങ്ങളുടെ സ്തുതി അറിഞ്ഞാലും.