പുലോമപുത്രി ശചി ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; ശചിതന്നെ ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)
മാമകമിസ്സൌഭാഗ്യവും:
കീഴിൽവെച്ചേൻ കണവനെ,-
ക്കീഴമർത്തി വിദുഷി ഞാൻ! 1
സമ്പൂർണ്ണ, ഞാൻ; കൊഞ്ചിപ്പോൾ, ഞാൻ;
മാനിയ്ക്കുന്നൂ, കീഴമർത്ത
ഞാനാചരിപ്പതേ നാഥൻ! 2
രെൻപുത്രി നല്ലഴകുറ്റോൾ;
വെന്നടക്കിവെച്ചേൻ ഞാനു;-
മുന്നത,മെൻപേരീശങ്കൽ! 3
പേതനായ്പ്പേരാണ്ടുയർന്നൂ,
ആയതിതാ: നിസ്സപത്ന-
യായേനല്ലോ, വാനോരേ, ഞാൻ! 4
ക്കൊല്ലും, വെല്ലു,മമർത്തും ഞാൻ;
ശത്രുവിൻ തേജസ്സും സ്വത്തു-
മസ്ഥിരന്റെപോലറുത്തേൻ! 5
നിന്നിസ്സപത്നിമാരെ ഞാൻ,
ഈ വീരന്നുമാളുകൾക്കും
ദേവിയായിച്ചമയുവാൻ! 6
[1] എന്റെ ഈ സൌഭാഗ്യവും ഉദിച്ചുപൊങ്ങി. കീഴമർത്തി – സപത്നിമാരെ.
[2] ശിരസ്സ് – പ്രധാനഭൂത. സമ്പൂർണ്ണ – എല്ലാം തികഞ്ഞവൾ, ഉൽക്കൃഷ്ട. കൊഞ്ചിപ്പോൾ – ഭർത്താവിനെക്കൊണ്ടു സദാ ഓമനവാക്കുകൾ പറയിയ്ക്കുന്നവൾ. ആചരിപ്പതേ – ചെയ്യുന്നതുതന്നെ; മറ്റു സ്ത്രീകൾ ചെയ്യുന്നതു നാഥൻ (ഭർത്താവ്) മാനിയ്ക്കാറില്ല.
[3] വെന്നടക്കിവെച്ചേൻ – സപത്നികളെ എൻപേർ (എന്റെ യശസ്സ്) ഈശങ്കൽ (ഭർത്താവിങ്കൽ) ഉന്നതമായിരിയ്ക്കുന്നു; ഭർത്താവിന്നു ഞാനാണ്, തുലോം പുകൾപ്പെട്ടവൾ.
[4] ആയതിതാ – ആ ഹവിസ്സ് ഇതാ, ഞാൻ ഉണ്ടാക്കിയിരിയ്ക്കുന്നു.
[5] ശത്രു – സപത്നി. അസ്ഥിരന്റെപോലെ – പോരിലുറപ്പില്ലാത്തവന്റെ (പേടിച്ചോടുന്ന ശത്രുവിന്റെ) സമ്പത്തു നിഷ്പ്രയാസം നശിപ്പിയ്ക്കാമല്ലോ.
[6] ഈ വീരൻ – എന്റെ ഭർത്താവായ ഇന്ദ്രൻ. ദേവീ – സ്വാമിനി.