സൂര്യപുത്രൻ വിഭ്രാട്ട് ഋഷി; ജഗതിയും ആസ്താരപംക്തിയും ഛന്ദസ്സുകൾ; സൂര്യൻ ദേവത. (കാകളി.)
കല്പിച്ചു, പാരം കുടിയ്ക്കട്ടെ, സോമനീർ:
വാതേരിതനായ് സ്വയം നോക്കി രക്ഷിച്ചു
ഭൂതങ്ങളെപ്പോറ്റുവോനി,പ്പുരുപ്രഭൻ! 1
ലർപ്പിതം സത്യതേജസ്സനല്പോൽക്കടം,
ശത്രുവെ,ജ്ജന്മാർഹിതനെ,യസുരനെ,
വൃത്രനെ, ദസ്യുവെക്കൊല്ലുവൊ,ന്നന്നദം! 2
വിശ്വജിത്ത,ർത്ഥജിത്തെന്നുക്ത,മുന്നതം:
കാണാൻ വെളിച്ചം ജഗത്തിനേകും മഹാൻ
ഭാനു വീശുന്നു, ജൈത്രാക്ഷയോരുബലം! 3
മേതിജ്ജഗത്തിനെയെല്ലാം പുലർത്തുമോ,
അക്കതിർച്ചാർത്തിനാലൊക്കെ വിളങ്ങിച്ചു
പുക്കരുളീ, ഭവാൻ വിണ്ണിലെ രോചനം! 4
[1] വിഭ്രാട്ട് – വിശേഷേണ ശോഭിയ്ക്കുന്നവൻ, സൂര്യൻ; ഋഷിയുടെ പേരും ചേർത്തിരിയ്ക്കുന്നു. കല്പിച്ചു – ഉണ്ടാക്കി. വാതേരിതൻ – വായുവിനാൽ ഇളക്കപ്പെട്ടവൻ; സൂര്യനുൾപ്പെട്ട രാശിചക്രത്തെ വായു ചലിപ്പിയ്ക്കുന്നു.
[2] ധാര്യമാം – വായുവിനാൽ ധരിയ്ക്കപ്പെടേണ്ടുന്ന. വിണ്ണൂന്നിൽ – സ്വർഗ്ഗത്തിന്നു് ഒരൂന്നായ സൂര്യമണ്ഡലത്തിൽ. അർപ്പിതം = വെയ്ക്കപ്പെട്ട. സത്യതേജസ്സ് ഉദിയ്ക്കുന്നു. വിഭ്രാട്ട്, അനല്പോൽക്കടം, കൊല്ലുവൊന്ന്, അന്നദം എന്നിവ തേജോവിശേഷണങ്ങൾ: വിഭ്രാട്ട് = വിശേഷേണ ശോഭമാനം. അനല്പോൽക്കടം = പുഷ്ടവും പ്രൗഢവുമായിട്ടുള്ളതു്. ജന്മാഹിതൻ – സഹജശത്രു.
[3] അർത്ഥജിത്ത് = ധനമടക്കുന്നതു്. എന്നുക്തം – എന്നു ജനങ്ങളാൽ കഥിയ്ക്കപ്പെട്ടതു്. ഭാനു = സൂര്യൻ. ജൈത്രാക്ഷയോരു ബലം – തമസ്സിനെ ജയിയ്ക്കുന്ന, അക്ഷയമായ, വിസ്തീർണ്ണമായ തേജസ്സാകുന്ന ബലം.
[4] പ്രത്യക്ഷോക്തി: മേധസമന്വിതം = യജ്ഞോപേതം. രോചനം – ഒരു സ്ഥാനം.