അംഗിരോഗോത്രൻ ധ്രുവൻ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; രാജസ്തുതി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)
കൊണ്ടുറപ്പിൽ വാഴ്ത്തിങ്ങെന്നും.
നാട്ടാർക്കെല്ലാം പ്രിയനാക;
രാഷ്ട്രം നിന്നെപ്പിരിയൊല്ലാ! 1
പർവതംപോലുറപ്പിൽ നീ-
ഇന്ദ്രൻപോലങ്ങെന്നും വാഴ്ക;
നന്നായ്ന്നിർത്തുകീ, രാഷ്ട്രത്തെ! 2
നിത്യങ്ങളി,പ്പർവതങ്ങൾ;
നിത്യ,മിപ്പാരൊട്ടുക്കേ; – വം
നിത്യനൃപൻ, നാട്ടാർക്കിയ്യാൾ! 4
നിർത്തട്ടേ, ശ്രീബൃഹസ്പതി;
നിർത്തട്ടേ, സുസ്ഥിരമാക്കി-
ത്ത്വദ്രാഷ്ട്രത്തെയഗ്നീന്ദ്രരും! 5
നിത്യസോമമൊരുക്കുന്നു:
കപ്പം നാട്ടാരങ്ങയ്ക്കുതാ-
നർപ്പിയ്ക്കുമാറാക്കു,മിന്ദ്രൻ! 6
[1] പുരോഹിതൻ അഭിഷിക്തനായ രാജാവോടു പറയുന്നു: ഇങ്ങ് – ഞങ്ങളുടെ ഇടയിൽ.
[2] ഇങ്ങേ – ഈ രാജ്യത്തുതന്നെ. നന്നായ് നിർത്തുക – ആളുകളെ സ്വസ്വകർമ്മങ്ങളിൽ വ്യാപരിപ്പിയ്ക്കുക.
[3] ഇയ്യാളെ – രാജ്യാഭിഷിക്തനെ. സോമബ്രഹ്മണസ്പതികൾ – സോമവും ബ്രഹ്മണസ്പതിയും. ഈ മർത്ത്യനെപ്പുകഴ്ത്തട്ടേ – ഇയ്യാൾ ‘എന്റെ ആളാണെ’ന്നു പക്ഷപാതം പറയട്ടെ.
[4] ആകാശവും മറ്റും നിത്യ(സ്ഥിര)മാണല്ലോ. ഏവം (അതുപോലെ) ഇയ്യാൾ സ്ഥിരനായ നൃപനായിത്തീരട്ടെ.
[5] രാജാവിനോടു്: സുസ്ഥിരമാക്കി എന്നതു പൂർവാര്‍ദ്ധത്തിലും ക്രിയാപദത്തോടു് ചേർക്കണം. ത്വദ്രാഷ്ടം = ഭവാന്റെ രാഷ്ട്രം.
[6] നിത്യം = സ്ഥിരം. കപ്പം = നികുതി.