അംഗിരോഗോത്രൻ അഭീവർത്തൻ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്, രാജസ്തുതി ദേവത. (‘താമരക്കണ്ണൻ’ എന്നപോലെ.)
നാദരിച്ചെഴുന്നള്ളിയോ;
ബ്രഹ്മണസ്പതേ, രാഷ്ട്ം പൂകിയ്ക്കു-
കു,ണ്മാനതേകുമെങ്ങളെ! 1
ക്കൂട്ടരെക്കീഴമർക്ക, നീ
സംഗരോത്സുകന്മാരെയു,മീറ
ഞങ്ങളിലാളുന്നോനെയും! 2
സേവിയാക്കട്ടേ, സോമവും
അങ്ങയെയമ്മട്ടെല്ലാബ്ഭൂതവു,-
മങ്ങശേഷഗനാംവണ്ണം! 3
മീതെയായ്, നേടീ കീർത്തിയും;
വെച്ചേന,തിതാ, വാനവന്മാരേ-
നിശ്ശത്രുവായേനല്ലോ, ഞാൻ! 4
പൊൽപ്പുരാനാകുമാറീ ഞാൻ
മാറ്റരെക്കൊന്നേൻ, നിശ്ശത്രുവായേൻ,
രാഷ്ട്രം നേടിനേൻ, ധൃഷ്ണുവായ്! 5
[1] അഭീവർത്തഹവ്യം – നേരേ ചെല്ലുന്ന ഹവിസ്സ്; അഭീവർത്തന്റെ, എന്റെ ഹവിസ്സ്. അത് (ഹവിസ്സ്) ഉണ്മാൻ തരുന്ന ഞങ്ങളെ രാഷ്ട്രം പൂകിയ്ക്കുക – രാഷ്ട്രത്തെയ്ക്കയച്ചാലും.
[2] രാജാവിനോടു്: പിച്ചക്കൂട്ടരെ – അറുപിശുക്കരായ (ഞങ്ങൾക്കൊന്നും തരാത്ത) ആളുകളെ. കീഴമർക്ക എന്ന ക്രിയാപദം ഉത്തരാർദ്ധത്തിലും ചേർക്കുക.
[3] രാഷ്ട്രസേവി – രാജ്യം ഭരിയ്ക്കുന്നവൻ. എല്ലാബ്ഭൂതവും (പൃഥിവ്യാദി ഭൂതങ്ങളുമെല്ലാം) അങ്ങയെ രാഷ്ട്രസേവിയാക്കട്ടെ. അങ്ങ് = ഭവാൻ. അശേഷഗൻ – സർവത്ര ചെല്ലുന്നവൻ; എങ്ങും ആജ്ഞാകരൻ.
[4] വെച്ചേൻ – നിങ്ങൾക്കു ഭുജിപ്പാൻ. നിശ്ശത്രു = ശത്രുരഹിതൻ.
[5] രാജാവു പറയുന്നു: ആളുകൾ – അമാത്യാദികൾ. പൊൽപ്പുരാൻ – നല്ല രാജാവ്. ധൃഷ്ണു – ശത്രുധർഷകൻ.