ഋഷുപുത്രൻ സൂനു ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; ഋഭുക്കളും അഗ്നിയും ദേവതകൾ. (‘ദ്വാരകാമന്ദിരം’ പോലെ.)
ഗോവെപ്പോലൂഴിയെ നേടീ,
ആയൃഭുക്കളുടെ സൂനൂ-
വാഞ്ഞുകേറും പെരുംപോരിൽ! 1
നായ ജാതവേദസ്സിനെ:
ചെമ്മേ കൊണ്ടുപോകുമല്ലോ,
നമ്മുടെ ഹവിസ്സദ്ദേവൻ! 2
നീതനായീടുന്നു, യജ്ഞേ;
സൂരപ്രഭൻ വൃതൻ ചേർപ്പോൻ
തേറുന്നവനല്ലോ, താൻതാൻ! 3
ദേവനരപീഡ നീക്കി:
അധ്വരാർത്ഥം സൃഷ്ടനല്ലോ,
ശക്തിമാനെക്കാളും ശക്തൻ! 4
[1] ഋഷി, തന്നെപ്പറ്റിതന്നേ പറയുന്നു: പെറ്റ – ഗോവെപ്പോലെ – കറവപ്പയ്യിനെപ്പോലെ. ആഞ്ഞുകേറും – ശത്രുക്കൾ തോല്ക്കുമാറു പൊരുതും.
[2] ഋത്വിക്കുകളോടു്: ആഹരിപ്പിൻ – വേദിയിലെയ്ക്കു കൊണ്ടുവരുവിൻ. ജ്വലൽപ്രജ്ഞൻ = ഉജ്ജ്വലിയ്ക്കുന്ന ബുദ്ധിയോടുകൂടിയവൻ. കൊണ്ടുപോകും – ദേവകൾക്കു കൊടുക്കാൻ.
[3] അമർത്ത്യേച്ഛു – ദേവന്മാരെ യജിപ്പാനിച്ഛിയ്ക്കുന്നവൻ, അഗ്നി. നീതനായീടുന്നു – കൊണ്ടുവരപ്പെടുന്നു. വൃതൻ – ഋത്വിഗാദികളാൽ പരിവൃതൻ. ചേർപ്പോൻ – ഹവിസ്സു ദേവകളിൽ ചേർക്കുന്നവൻ, എത്തിയ്ക്കുന്നവൻ. തേറുന്നവൻ – യജിപ്പായറിയുന്നവൻ.