അംബരീക്ഷനെന്ന രാജാവിന്റെ പുത്രൻ സിന്ധുദ്വീപനോ, ത്രിശിരസ്സു തന്നെയോ ഋഷി; ഗായത്രിയും വർദ്ധമാനയും പ്രതിഷ്ഠയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; തണ്ണീർ ദേവത.
അന്നത്തിന്നും മഹത്താം നൽക്കാഴ്ചയ്ക്കും യോഗ്യരാക്കുവിൻ! 1
കുടിപ്പിപ്പിൻ, കുതുകമോടമ്മമാരെന്നപോലവേ! 2
പ്രാപിയ്ക്കാവൂ, തുലോം ഞങ്ങൾ; നല്കെ,ങ്ങൾക്കു വളർച്ചയും! 3
തന്നുകൊണ്ടൊഴുകീടട്ടേ, തണ്ണീർദ്ദേവികളെങ്ങളിൽ! 4
അത്തണ്ണീരോടു കുശലമഭിയാചിച്ചിടുന്നു, ഞാൻ. 5
അഗ്നിയാം വിശ്വശംഭൂവും’; ജലം സകലഭേഷജം! 6
തികച്ചും തന്നരുൾക: ഞാൻ നോക്കാവൂ, സൂര്യനെച്ചിരം ! 7
കേറി ദ്രോഹിച്ചതോ, ശാപമിട്ടതോ, നുണ ചൊന്നതോ! 8
വരികഗ്നേ, സതോയൻ നീ; തേജസ്സെങ്കലണയ്ക്ക, നീ ! 9
[1] കാഴ്ച – അറിവ്.
[2] മധു – രസം. കുതുകമോട് – പുത്രന്റെ വളർച്ച കാംക്ഷിച്ച് അമ്മമാർ മുലകൊടുക്കുന്നതുപോലെ.
[3] കൊറ്റിന്ന് – അന്നം കിട്ടാൻ. വളർച്ച – സന്താനസമൃദ്ധി.
[4] ശാന്തി – രോഗശമനം. പരിഹാരം – രോഗനിവാരണം. എങ്ങളിൽ – ഞങ്ങളുടെ അടുക്കൽ.
[6] ഇതു മുതൽ നാലൃക്കുകളുടെ ടിപ്പണി ഒന്നാം മണ്ഡലത്തിലെ 20-ാം സൂക്തത്തിലുണ്ടു്.