ഗൃത്സമദൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ബ്രഹ്മണസ്പതിയും ഇന്ദ്രനും ദേവത. (കേക)
യിമ്മഹാനവവാക്കാല്‍സ്സേവിച്ചിടാവൂ ഞങ്ങൾ!
ഞങ്ങൾതന്‍ സ്തോതാവു നിൻമിത്രമായ് സ്തുതിയ്ക്കുന്നു-
ണ്ട; – ങ്ങതിന്നൊത്ത ഫലം ഞങ്ങളെയേല്പിച്ചാലും! 1
ക്കനത്ത മുകിലിനെപ്പിളർത്താനരിശത്താല്‍;
വീഴ്ത്തിനാൻ വീഴാതെനിന്നതിനെ; – ദ്ധനങ്ങളെ-
പ്പൂഴ്ത്തിയ മലയിലും ബ്രഹ്മണസ്പതി പുക്കാൻ! 2
വസ്തുവുമുടഞ്ഞുപോയ്; പരുഷം പതുപ്പാർന്നൂ;
ഗോക്കളെക്കേറ്റീ; ചീന്തീ വലനെ; മന്ത്രംകൊണ്ടു
പോക്കി, കൂരിരുൾ; പേർത്തും സൂര്യനെത്തെളിയിച്ചൂ! 3
ത്താൻതന്നേ പിളർത്തിയോ ബ്രഹ്മണസ്പതി കെല്പാൽ;
അതിനെത്തന്നേ മോന്തുമർക്കാംശുവെല്ലാം പില്പാ-
ടധികം നിറയ്ക്കുന്നൂ, ചേർന്നൊത്തു വർഷാഭ്രത്തെ! 4
നിർമ്മിതി നിങ്ങൾക്കായിത്തിങ്ങളാണ്ടുകളാലേ
വന്നെത്തുമുദകത്തിന്‍ കതകു തുറക്കുമ്പോ-
ളൊന്നിനെബ്ഭുജിയ്ക്കും ഭൂവൊ,ന്നിനെ ദ്യോവും സ്വൈരം! 5
ത്തണഞ്ഞാര്‍, ചുഴലവുമലഞ്ഞുനടന്നെവർ;
അറിവേറിയോരവര്‍ മായകൾ കണ്ടു,ൾപ്പൂകാൻ
പുറപ്പെട്ടേടത്തെയ്ക്കേ മടങ്ങിപ്പോന്നീടിനാര്‍. 6
ത്തായൊരു മാർഗ്ഗേ നിന്നക്കവികൾ നേരുറ്റവര്‍
ഇരുകൈത്തിരുമ്മലാ,ലങ്ങില്ലാതിരുന്ന ചു-
ട്ടെരിയും ചെന്തീ ചമച്ചെറിഞ്ഞാർ, പാറക്കെട്ടില്‍. 7
മുദ്ദിഷ്ടസ്ഥലത്തെങ്ങും ബ്രഹ്മണസ്പതിദേവന്‍:
അർത്ഥസാധകമല്ലോ, വിശ്വദൃക്കവനെയ്യും
ബുദ്ധിജാതവും കർണ്ണസ്പൃക്കുമാമമ്പോരോന്നും! 8
കീർത്തിതൻ പുരോഹിതന്‍ ബ്രഹ്മണസ്പതിദേവൻ;
ദ്രഷ്ടാവാമവൻ കൊറ്റും നല്‍സ്വത്തും വളർക്കയാല്‍
ക്ലിഷ്ടതയെന്ന്യേ ജ്വലിയ്ക്കുന്നു, ചൂടേകും സൂര്യൻ! 9
പുഷ്ടങ്ങളു,ദാരങ്ങൾ, മുഖ്യങ്ങൾ, സംപ്രാപ്യങ്ങൾ;
ഭരിതാന്നനാം കമനീയന്റെയിസ്സമ്പത്താ-
ലിരുന്നു ഭുജിയ്ക്കുന്നൂ, രണ്ടുകൂട്ടരും സൌഖ്യം! 10
ബ്ഭരിപ്പിതെ, ല്ലാംകൊണ്ടും വിഭുവാം സ്തുത്യനെവൻ;
ദേവര്‍തൻ പ്രതിനിധിയായേറ്റം പുകൾപ്പെട്ടോ-
നേ,വർക്കും മുകളിലാ, ബ്രഹ്മണസ്പതിദേവൻ! 11
നിർത്തിയ്ക്കില്ലൊ,രുത്തരും നിങ്ങൾതൻ പ്രവൃത്തിയെ;
ഇങ്ങാഗമിപ്പിൻ, തീറ്റയ്ക്കിരുതേരശ്വങ്ങൾപോ-
ലെ,ങ്ങൾതന്നവിസ്സിന്നായ് ബ്രഹ്മണസ്പതീന്ദ്രരേ! 12
കവിയാം സഭ്യന്‍ സ്തുതിച്ചൊരുക്കുന്നുണ്ടു ധനം.
ആകാംക്ഷപോലേ തിരിച്ചെടുത്തീടട്ടേ കടം:
യാഗാന്നഭാക്കാണല്ലോ, ബ്രഹ്മണസ്പതിയവൻ! 13
യരിശമമോഘമായ്ത്തീർന്നിതു യഥാകാമം:
ഗോക്കളെക്കേററിപ്പങ്കിട്ടേകിനാൻ വിണ്ണിന്നവൻ;
പൈക്കൂട്ടം പിരിഞ്ഞോടീ, വൻനീര്‍ച്ചാല്‍കണക്കൂക്കില്‍! 14
മുടയോരാകെ,ന്നെന്നും ബ്രഹ്മണസ്പതേ, ഞങ്ങൾ;
ഞങ്ങൾതന്‍ വീരന്മാരെച്ചേർക്ക വീരരോ;ടീശ –
നങ്ങിച്ഛിപ്പതുണ്ടല്ലോ, വിളിയും ഹവിസ്സും മേ! 15
കിസ്സൂക്തം; തരികയും ചെയ്ക മക്കൾക്കു സുഖം.
സർവവും ശുഭമാമേ, ദേവരക്ഷിതമായാൽ;-
സ്സത്രത്തില്‍ സ്തുതിയ്ക്കാവൂ, സദ്വീരാന്വിതരെങ്ങൾ! 16
[1] മഹാനവവാക്കു് – മഹത്തായ പുതിയ സ്തുതി.
[2] കുനിയിയ്ക്കേണ്ടുന്നോര്‍ – രാക്ഷസാദികൾ. വീഴാതെനിന്നത് – വെള്ളം. ധനങ്ങളെപ്പൂഴ്ത്തിയ – ഗോക്കളെ ഗുഹയിലടച്ച.
[3] അദ്ദേവദേവൻ ചെയ്തുതാണ് – ഇതൊക്കെ. വസ്തു – പർവതാദി. പരുഷം പതുപ്പാർന്നൂ – പറുപറുപ്പുള്ള വൃക്ഷവും മറ്റും മൂദുത്വം പൂണ്ടു. കേററീ – ഗുഹയില്‍നിന്നു്. ചീന്തീ = പിളർത്തി. കൂരിരുൾ – വലനിർമ്മിതമായ തമസ്സ്.
[4] തേൻ – മധുരജലം. അത് – മേഘജലം. മോന്തും – വേനല്ക്കാലത്തുകുടിയ്ക്കുന്ന. നിറയ്ക്കുന്നൂ – നീരാവികൊണ്ട്.
[5] ഋത്വിക്കുകളോടും യജമാനന്മാരോടും പറയുന്നു: ശാശ്വതജ്ഞാനനിർമ്മിതി – മന്ത്രനിർമ്മാണം. ഉദകത്തിന്‍ കതക് = മേഘദ്വാരം. ഒന്നിനെ – വർഷജലത്തെ. ഒന്നിനെ ദ്യോവും – ഭൂമിയിൽ മഴയാലുണ്ടാകുന്ന അന്നത്തെ ദ്യോവും ഭുജിയ്ക്കും. സ്വൈരം – നിഷ്പ്രയാസം.
[6] പണികൾ – അസുരര്‍. നിധിയെ – ഗോധനത്തെ. അവര്‍ – അംഗിരസ്സുകൾ. മായകൾ – അസുരരുടെ. ഉൾപ്പൂകാന്‍ പുറപ്പെട്ടേടത്തെയ്ക്കേ – ഗുഹയില്‍ കടക്കാന്‍ എവിടെനിന്നു പുറപ്പെട്ടുവോ, അവിടെയ്ക്കുതന്നെ.
[7] അക്കവികൾ – അംഗിരസ്സുകൾ. കൈപ്പടങ്ങൾ കൂട്ടിത്തിരുമ്മി തിയ്യുണ്ടാക്കി.
[8] എയ്ത്തുവില്ല് – അമ്പെയ്യുന്ന വില്ല്. വിശ്വദൃക്ക് – ജഗദ്ദ്റഷ്ടാവ്. അമ്പ് – മന്ത്രം. കർണ്ണസ്പൃക്കു് = ചെവികളെ സ്പർശിക്കുന്നതു്; ശ്രോത്രഗ്രാഹ്യം. തൊടുത്തുവലിയ്ക്കുമ്പോൾ അമ്പും കർണ്ണസ്പൃക്കാകുമല്ലോ. മന്ത്രംകൊണ്ട് അദ്ദേഹം എന്തും സാധിയ്ക്കും!
[9] മന്ത്രബലംകൊണ്ടു ചേർത്തിണക്കിടും – വേര്‍പെട്ടവയെ. കീർത്തിതന്‍ = സ്തുതന്‍.
[10] ഭരിതാന്നന്‍ = അന്നങ്ങളെ സംഭരിയ്ക്കുന്നവന്‍. രണ്ടുകൂട്ടരും – ദേവകളും മനുഷ്യരും.
[12] നിങ്ങൾക്കുള്ളതൊക്കയും സത്യമേ – നിങ്ങളെക്കുറിച്ചുള്ളതു മുഴുവനും യഥാർത്ഥംതന്നെയാണു്; അതില്‍ ഗുണാരോപണമൊന്നുമില്ല. നിർത്തിയ്ക്കില്ല – ആരും ആളാവില്ല, മുടക്കാന്‍. അവിസ്സിന്നായ് – ഹവിസ്സു ഭുജിപ്പാന്‍. ബ്രഹ്മണസ്പതീന്ദ്രർ = ബ്രഹ്മണസ്പതിയും ഇന്ദ്രനും.
[13] ശൂരഘനന്റെ – ശൂരരായ രാക്ഷസാദികളെ ഹനിയ്ക്കുന്ന ബ്രഹ്മണസ്പതിയുടെ. കുതിരകൾ ശ്രവിയ്ക്കും – നമ്മുടെ സ്തുതി കേൾക്കും; അവ അദ്ദേഹത്തെ ഇവിടെ കൊണ്ടുവരും. സഭ്യന്‍ – ഹോതാവ്. ധനം – ഹവിസ്സ്. കടം – നാം കൊടുത്തുതീർക്കേണ്ടത്.
[14] വിണ്ണിന്ന് – ദേവന്മാർക്ക്. പിരിഞ്ഞ് ഓടി – വെവ്വേറെ ഉടമസ്ഥന്മാരുടെ അടുക്കലെയ്ക്കു പാഞ്ഞുപോയി.
[15] വടിവില്‍ – വഴിപോലെ. വീരന്മാരെ വീരരോടു ചേർക്ക – പുത്രന്മാരെ പുത്രന്മാരോടു ചേർത്താലും; ഞങ്ങൾക്കു പൌത്രരും ഉണ്ടാകട്ടെ. ഇച്ഛിപ്പതുണ്ടല്ലോ – അതിനാല്‍, ഞാനപേക്ഷിച്ചതു ചെയ്യുക.