ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ബ്രഹ്മണസ്പതിയും ബൃഹസ്പതിയും ദേവത. (കേക)
വിഭുവായുൽക്കൃഷ്ടാന്നം വായ്ക്കുമങ്ങയെ ഞങ്ങൾ:
ബ്രഹ്മണസ്പതേ, ബ്രഹ്മസ്വാമി മുമ്പരില്‍ മുമ്പ-
നങ്ങസ്മല്‍സ്തുതി കേട്ടു വാഴ്ക, രക്ഷയ്ക്കായ് ഗ്ഗേഹേ! 1
വാനവന്മാരും നേടീ, യജ്ഞാംശം ബൃഹസ്പതേ;
വന്മഹസ്സാളും സൂര്യൻ കിരണങ്ങളെപ്പോലേ,
നിർമ്മിച്ചതങ്ങുന്നല്ലോ, സർവമന്ത്രങ്ങളെയും! 2
ന്നരുൾവൂ, ബൃഹസ്പതേ, യജ്ഞസിദ്ധിയ്ക്കായ്ബ്ഭവാൻ,
ഘോരമായ്ദ്ധ്വസ്താരിയായ്ദ്ദീപ്രമായ് രക്ഷോഘ്നമായ്-
ക്കാറിനെപ്പിളർപ്പതായ് വിണ്‍പൂകിപ്പതാം തേരില്‍! 3
ദുരിതം തൊടുകില്ലാ, ഭവാനു തരുന്നോനെ.
ബ്രഹ്മദ്വിട്ടിനെ നീറ്റും നിഹതക്രോധന്‍ ഭവാൻ;
ഇമ്മട്ടില്‍പ്പെരുതു, നിൻമാഹാത്മ്യം ബൃഹസ്പതേ! 4
മമ്മനുഷ്യനെത്തീണ്ടാ, പാപവും സന്താപവും;
മാററാരോ ചതിയരോ ദ്രോഹിയ്ക്കില്ലൊരേടത്തും;
മാററിനിർത്തുമേ, കൊലക്കൂട്ടരെയെല്ലാം ഭവാന്‍! 5
ഞങ്ങൾ നിന്മഖത്തിന്നായ് സ്തോത്രങ്ങൾ പാടീടുന്നു:
ഞങ്ങളില്‍ച്ചതികൂട്ടന്നവന്റെ ദുര്‍ബുദ്ധിയ്ക്കു
ഭംഗമഞ്ജസാ ഭവിയ്ക്കേണമേ, ബൃഹസ്പതേ! 6
യൊന്നുമേ ചെയ്തിട്ടില്ലാത്തെങ്ങളെ ദ്രോഹിയ്ക്കുമോ;
നീക്കുക, വഴിയില്‍നിന്നവനെബ്ബൃഹസ്പതേ;
തീർക്കുകി,ക്രതുവിന്നു നേര്‍വഴി ഞങ്ങൾക്കു നീ! 7
നങ്ങയെ വിളിയ്ക്കുന്നൂ ദുഃഖതാരക, ഞങ്ങൾ:
ദേവനിന്ദകരെ നീ മുടിയ്ക്ക, ബൃഹസ്പതേ;
കേവലസുഖം നേടീടൊല്ല, ദുർന്നടത്തക്കാർ! 8
കി,മ്മനുഷ്യരില്‍നിന്നു കാമ്യമാം ധനം ഞങ്ങൾ;
ദൂരത്തോ സമീപത്തോ ഞങ്ങളെക്കയ്യേറുന്ന
വൈരികളാകും കർമ്മഹീനരെത്തുലയ്ക്ക നീ! 9
നിറവു വരുത്തും നിര്‍മ്മലനാം നിന്‍ യോജിപ്പാല്‍!
ഞങ്ങളിലാളാകൊല്ലാ, കയ്യേറാനൊരു ദുഷ്ടന്‍:
മംഗളസ്തോത്രം ചൊല്ലിക്കൈവളരാവൂ, ഞങ്ങൾ! 10
വ,ടരില്‍ച്ചെൽവോന്‍, കാമം പെയ്യുവോൻ, പരന്തപൻ,
ദൃഢദർപ്പരാമുഗ്രന്മാരെയുമടക്കുവോന്‍,
കടമവീട്ടുന്നവൻ, ബ്രഹ്മണസ്പതേ, ഭവാന്‍. 11
ണ്ടേതുഗ്രന്‍ മുതിർന്നീടും, സ്തോതാവെ നിഹനിപ്പാൻ;
അവന്റെ ശസ്ത്രം തീണ്ടായ്കെ,ങ്ങളെ ബ്ബൃഹസ്പതേ;
ജവിയാമദ്ദുഷ്ടന്റെ ചുണ പോക്കാവൂ, ഞങ്ങൾ! 12
പടയില്‍ച്ചെല്‍വോന്‍, ധനം, ധനമേകുന്നോൻ, നാഥന്‍,
പിടികൂടുവാൻനോക്കുമിപ്പടകളെയെല്ലാ-
മുടയ്ക്ക, രഥങ്ങളെപ്പോലവേ ബൃഹസ്പതി! 13
ച്ചുട്ടെരിച്ചാലും, തീക്ഷ്ണതാപനായുധത്താല്‍ നീ-
നഷ്ടമായ്ക്കിടന്ന നിന്‍ നവ്യമാം വീര്യം കാണി-
ച്ചി,ട്ടരച്ചാലും, നിന്ദിപ്പോരെ നീ ബൃഹസ്പതേ! 14
യാതൊന്നു ജനങ്ങളില്‍ക്കർമ്മാർത്ഥം വിളങ്ങീടും;
ഋദ്ധിയാല്‍ശ്ശോഭിപ്പിയ്ക്കും, യാതൊന്നു; വിചിത്രമാ-
മദ്ധനം സത്യോല്‍പന്ന, ഞങ്ങളില്‍ വെച്ചാലും നീ! 15
ദേവപൂജനം ചെയ്യില്ലെന്നുള്ളിലുറച്ചവര്‍;
പറ്റലരാമക്കളളന്മാർക്കു നല്കൊല്ലേ, സാമം
മററില്ലെന്നറിഞ്ഞോരാം ഞങ്ങളെ ബൃഹസ്പതേ! 16
സ്സൃഷ്ടനാം ഭവാനല്ലോ, നിർമ്മിച്ചു സാമം, സാമം;
ദുഷ്ടരെ വധിയ്ക്കുമാ ബ്രഹ്മണസ്പതി കട-
പ്പെട്ടവൻ, മഹായജ്ഞകാരിയ്ക്കു കടം തീർപ്പോന്‍! 17
ഗോക്കളെപ്പുറത്തെയ്ക്കു വിട്ടിതാംഗിരസന്‍ നീ;
ഇന്ദ്രനോടൊന്നിച്ചി,രുൾ മൂടിയ മുകിലിനെ-
ച്ചെന്നധോമുഖമാക്കി നിർത്തി, നീ ബൃഹസ്പതേ! 18
കിസ്സൂക്തം; തരികയും ചെയ്ക, മക്കൾക്കു സുഖം;
സർവവും ശുഭമാമേ, ദേവരക്ഷിതമായാല്‍;-
സ്സത്രത്തില്‍ സ്തുതിയ്ക്കാവൂ, സദ്വീരാന്വിതരെങ്ങൾ! 19
[1] ഗണങ്ങൾ – ദേവാദിവർഗ്ഗങ്ങൾ. വിഭു = സ്വാമി. ബ്രഹ്മസ്വാമി = മന്ത്രങ്ങളുടെ അധിപതി. മുമ്പരില്‍ മുമ്പൻ – ഉത്തമോത്തമന്‍. അങ്ങ് = ഭവാന്‍. ഗേഹേ – യജ്ഞഗൃഹത്തില്‍.
[2] ഭവാനുടെ – അങ്ങയുടെ ആളുകളായ.
[3] ഘോരം – ശത്രുക്കൾക്കു ഭയങ്കരം. ധ്വസ്താരി = ശത്രുക്കളെ നശിപ്പിയ്ക്കുന്നത്, ഇതിന്റെ വിവരണമാണു്, രക്ഷോഘ്നമായ് എന്നതു്.
[4] തരുന്നോനെ – ഹവിരർപ്പകനെ. ബ്രഹ്മദ്വിട്ട് = മന്ത്രദ്വേഷി. നീറ്റും – ചുട്ടെരിയ്ക്കും. നിഹതക്രോധൻ = ക്രോധത്തെ നശിപ്പിച്ചവൻ.
[5] സാധുരക്ഷകന്‍ = വഴിപോലെ രക്ഷിയ്ക്കുന്നവന്‍. കൊലക്കൂട്ടര്‍ = ഹിംസകര്‍.
[6] വഴി – സന്മാർഗ്ഗം. സുദൃക്ക് = വഴിപോലെ കാണുന്നവന്‍, സർവജ്ഞന്‍. നിന്മഖത്തിന്നായ് – അങ്ങയെ യജിപ്പാൻ. ഭംഗം = നാശം.
[7] തീർക്കുക = ഉണ്ടാക്കുക.
[8] അംഗരക്ഷകന്‍ – ഞങ്ങളൂടെ ദേഹം രക്ഷിയ്ക്കുന്നവന്‍. അസ്മല്‍പരന്‍ – ഞങ്ങളില്‍ താല്‍പര്യമുളളവന്‍. ഇതുമൂലം കൂട്ടിച്ചൊല്ലുവോന്‍ – ഞങ്ങളുടെ ഗുണത്തെ അധികമാക്കി പറയുന്നവൻ. ദുഖതാരക = ദുഃഖങ്ങളെ കടത്തിവിടുന്നവനേ. കേവലസുഖം – ദുഃഖസ്പർശമില്ലാത്ത, മികച്ച സുഖം.
[9] നിന്നാല്‍ – അങ്ങയുടെ തുണയാല്‍.
[10] അഗ്ര്യാന്നം – ഉത്തമഹവിസ്സ്. നിറവ് – അഭീഷ്ടപൂർത്തി. യോജിപ്പ് = ചേച്ച, തുണ. കൈവളരാവൂ – വർദ്ധിയ്ക്കുമാറാകട്ടെ.
[11] കയ്യേറുന്നോന്‍ – ശത്രുക്കളെ ആക്രമിയ്ക്കുന്നവന്‍.
[12] ജവി = വേഗവാന്‍.
[13] ആനമിച്ചുപഗമ്യന്‍ = നമസ്കരിച്ചു സമീപിയ്ക്കപ്പെടേണ്ടുന്നവന്‍. ധനം ധനം – ആദരത്താല്‍ ദ്വിരുക്തി. ഇപ്പടകൾ – ഹിംസകസേനകൾ. രഥങ്ങളെപ്പോലവേ – യുദ്ധത്തില്‍ എതിർതേരുകളെ ഉടയ്ക്കുന്നതുപോലെ.
[14] തീക്ഷ്ണതാപനായുധം = മൂർച്ചയേറിയ, തപിപ്പിയ്ക്കുന്ന ആയുധം.
[15] അദ്ധനം – ബ്രഹ്മതേജസ്സാകുന്ന ധനം. സത്യോല്‍പന്ന = സത്യത്തില്‍ നിന്നു ജനിച്ചവനേ.
[16] സാമം മററില്ലെന്ന് – അങ്ങല്ലാതെ മറെറാരു സാമമില്ലെന്ന്, അങ്ങുതന്നെ സാമമെന്ന്.
[17] ത്വഷ്ടാവു് = പ്രജാപതി. സാമം സാമം – ഓരോ സാമവും. ഉത്തരാർദ്ധം പരോക്ഷവചനം. മഹായജ്ഞകാരി = വലിയ യാഗം ചെയ്യുന്നവന്‍.
[18] ഗോരോധിഗിരിദ്വാരം = ഗോക്കളെത്തടഞ്ഞ പർവതത്തിന്റെ ഗുഹ. തവ പൂകാന്‍ = അങ്ങയ്ക്കു കടപ്പാന്‍. തുറന്നൂ – താനേ തുറന്നു. ആംഗിരസന്‍ – അംഗിരോഗോത്രോല്‍പന്നന്‍. അധോമുഖമാക്കി നിർത്തി – ഭൂമിയില്‍ മഴ പെയ്യാന്‍.
[19] വിശ്വയന്താവ് = ജഗന്നിയാമകന്‍. ദേവരക്ഷിതമായാല്‍ – അങ്ങയെപ്പോലുള്ള ദേവന്മാര്‍ രക്ഷിച്ചാല്‍. സത്രം = യാഗം.