ഗൃത്സമദനോ, മകന്‍ കൂർമ്മനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ആദിത്യര്‍ ദേവത. (കേക)
മാദിതേയന്മാർക്കായ് ഞാന്‍ നാക്കിനാല്‍ ഹോമിയ്ക്കുന്നേന്‍:
കേൾക്കുകെ,ങ്ങൾതൻ സ്തോത്രമര്യമഭഗമിത്രര്‍,
യോഗ്യനംശുവും ബഹുത്രോദിതൻ വരുണനും! 1
സ്സദൃശകർമ്മാക്കളാം വരുണാര്യമമിത്രര്‍,
ആദിത്യര്‍, സുദീപ്തര്‍ നീരാടിയപോലേ സ്വച്ഛര്‍,
ബാധയേശാത്തോര്‍, വെടിയാത്തവ,രനവദ്യര്‍! 2
ബാധ പററാതേ ശത്രുനിഗ്രഹമിച്ഛിപ്പവര്‍;
ഹൃത്തില്‍ വാണവര്‍ കാണ്മൂ, നന്മതിന്മകൾ; ദൂര-
വർത്തിയുമെല്ലാം തിരുമേനികൾക്കരികത്താം! 3
ദ്ദേവകളാ,ദിത്യന്മാരു,ലകൊക്കയും കാപ്പോര്‍,
വിസ്തീർണ്ണവിജ്ഞാനന്മാര്‍, മേഘാംബു രക്ഷിപ്പവര്‍,
സത്യശാലികൾ, കടപ്പാടുകൾ തീർക്കുന്നവര്‍! 4
ഭാവല്‍ക്കപരിത്രാണം, സുഖദം ഭയപ്പാടില്‍:
നിങ്ങളാല്‍ നടത്തപ്പെട്ട,ഘങ്ങൾ കുഴികൾപോ-
ലിങ്ങു വർജ്ജിയ്ക്കാവൂ, ഞാനദിതിസുതന്മാരേ! 5
മച്ഛവും സുഗമവും മുള്ളില്ലാത്തതുമല്ലോ;
അതിലേ നടത്തുവി,നെങ്ങളെക്കൂട്ടിച്ചൊല്‍വി,-
നഴിയാസ്സുഖം ഞങ്ങൾക്കരുൾവിനാദിത്യരേ! 6
മാതാവാമദിതിയു,മീയര്യമാവും നേരേ;
വരുണമിത്രന്മാർതൻ വലിയ സുഖം നേടു-
ക,രിഷ്ടു പിണയാതേ ഭൂരിവീരരൊത്തെങ്ങൾ! 7
മൂന്നു കർമ്മങ്ങളിവർക്കുണ്ടു, യാഗത്തിൻമധ്യേ;
എത്ര ശോഭനം, ഭവാന്മാരുടെ സത്യംകൊണ്ടു
മെത്തിയ മഹത്ത്വം മിത്രാര്യമവരുണരേ! 8
നിദ്രയും മിഴിയ്ക്കിമവെട്ടലുമില്ലാത്തവര്‍,
അർദ്ദിയ്ക്കപ്പെടാത്തോർ, നീരാടിയപോലേ സ്വച്ഛ,-
രുദ്ദീപ്തര്‍ ഭൂരിസ്തുത്യർ പൊമ്പണ്ടമണിഞ്ഞവര്‍! 9
വരുണ, ദേവന്മാർക്കും സകലമനുഷ്യർക്കും:
ഞങ്ങൾക്കു തരികൊ,രു നൂറ്റാണ്ടു നോക്കിക്കാണ്മാൻ;
ഞങ്ങൾക്കു ലഭിയ്ക്കാവൂ, പൂർവനിശ്ചിതായുസ്സും! 10
നറിയില്ലഥ മുമ്പും പിമ്പും ഞാന്‍ വസുക്കളേ;
കാതരനപക്വന്‍ ഞാനെങ്കിലു,മഭയമാം
ജ്യോതിസ്സിലണയ്ക്കേണം, നിങ്ങൾ കൊണ്ടുപോയെന്നെ! 11
നിത്യപോഷകരവര്‍ കൈവളർത്തവനുമേ
വിത്തവും വിഖ്യാതിയും ലഭിച്ചു ധനം നല്കി
സ്തുത്യനായ്ത്തേരില്‍ക്കേറി നടക്കും, ഗൃഹങ്ങളില്‍! 12
ബ്ബാധ പറ്റാതേ മേവും, സത്സസ്യതോയോപാന്തേ;
ഭൂരിഭക്ഷ്യവും നല്ല വീരരുമവന്നുണ്ടാം;
ദൂരത്തോ സമീപത്തോ ദ്രോഹിയ്ക്കപ്പെടില്ലവന്‍! 13
മഥവാ തെറ്റേതാനും ഞങ്ങള്‍ ചെയ്തിരിക്കിലും!
തന്നരുള്‍കെ,നിയ്ക്കു നിൻമേദുരാഭയജ്യോതി-
സ്സിന്ദ്ര: ഞങ്ങളില്‍ വരൊല്ലി,രുണ്ട നെടുംരാത്രി! 14
പരിപോഷിപ്പിയ്ക്കു,മസ്സുഭഗന്‍ വാനിൻവെള്ളം;
ഇരുവീടുകൾ പൂകും, പടയിലമർത്തവ;-
നിരുപാതികളവന്നധീനങ്ങളുമാകും! 15
വൈരിയ്ക്കു പരത്തിയ കെണിയുമാദിത്യരേ,
ഒരശ്വരഥാരൂഢൻപോലെ ഞാന്‍ കടക്കേണം;
പെരുതാം ഗൃഹത്തില്‍പ്പാർക്കാവു, നിർബാധം ഞങ്ങൾ! 16
വരുണ, ധരിപ്പിയ്ക്കായ്കാ,ത്മീയദാരിദ്ര്യം ഞാൻ:
പൊറുപ്പുമുതല്‍ പോയോനാകൊലാ, പുരാനേ, ഞാൻ;
പെരികെ വാഴ്ത്താം, യജ്ഞേ സുവീരാന്വിതരെങ്ങൾ! 17
[1] നൈ തൂകും വചസ്സ് – മന്ത്രങ്ങളില്‍നിന്നു പാലും നെയ്യുമൊഴുകുമെന്നു തൈത്തിരീയം പറയുന്നു. നാക്കിനാല്‍ – നാവാകുന്ന ജുഹുകൊണ്ട്. ആദിതേയന്മാര്‍ (അദിതിപുത്രന്മാര്‍) എട്ടുപേരത്രേ: മിത്രന്‍, വരുണന്‍, ധാതാവ്, അര്യമാവ്, അംശു, ഭഗന്‍, ഇന്ദ്രന്‍, വിവസ്വാന്‍. യോഗ്യന്‍ – ത്രാണിയുള്ളവന്‍. ബഹുത്രോദിതന്‍ = വളരെയിടങ്ങളില്‍ (അനുഗ്രഹാർത്ഥം) ആവിർഭവിച്ചവന്‍.
[2] മതിവെച്ചരുൾക – കല്പിച്ചു ശ്രദ്ധിയ്ക്കട്ടെ. സദൃശകർമ്മാക്കൾ = ഒരേതരം കർമ്മത്തോടുകൂടിയവര്‍. ബാധ – ശത്രുപീഡയും മറ്റും. വെടിയാത്തവര്‍ – ഭക്തരെ ത്യജിയ്ക്കാതെ അനുഗ്രഹിയ്ക്കുന്നവര്‍.
[3] ബഹുനേത്രര്‍ = വളരെക്കണ്ണുകളുള്ളവര്‍. ഹൃത്തിൽ – പ്രാണികളുടെ ഹൃദയത്തില്‍. ദൂരവർത്തി = ദൂരസ്ഥിതം.
[4] മേഘാംബു (മേഘജലം) രക്ഷിപ്പവര്‍ – യഥാകാലം മഴ പെയ്യിയ്ക്കാന്‍. കടപ്പാടുകൾ – സ്തോതാക്കൾ വീട്ടേണ്ടുന്ന കടങ്ങൾ.
[5] ഭാവല്‍ക്കപരിത്രാണം = ഭവാന്മാരുടെ രക്ഷണം. അഘങ്ങൾ = പാപങ്ങൾ. കുഴികൾപോലെ – കുഴികളില്‍ വീഴാതിരിപ്പാന്‍ മനസ്സിരുത്തുന്നതുപോലെ.
[6] അച്ഛം = നിർമ്മലം. കൂട്ടിച്ചൊല്ലുക – ഉള്ളതിലധികം ഗുണം പറയുക. അഴിയാസ്സുഖം = സുദൃഢമായ (അംഭഗമായ) സൌഖ്യം.
[7] മാററാർക്കപുറത്താക്കുക – ശത്രുക്കളാകുന്ന പുഴയുടെ മറുകരയിലണയ്ക്കട്ടെ. പുരാന്മാര്‍ – ആദിത്യര്‍.
[8] മൂലോകം – ഭൂമ്യന്തരിക്ഷസ്വർഗ്ഗങ്ങൾ. മുത്തേജസ്സും (അഗ്നി – വായു – സൂര്യരെയും) ഭരിപ്പോരാണു് (വഹിച്ചുപോരുന്നു). മൂന്നുകർമ്മങ്ങൾ – സവനത്രയം. ഉത്തരാർദ്ധം പ്രത്യക്ഷോക്തി.
[9] സ്തോതൃമർത്ത്യർക്കായ് – സ്തുതിയ്ക്കുന്ന മനുഷ്യർക്കുവേണ്ടി. അർദ്ദിയ്ക്കുപ്പെടാത്തോര്‍ – അസുരാദികളാല്‍ അപീഡിതര്‍. ഭൂരിസ്തുത്യര്‍ = വളരെയാളുകളാല്‍ സ്തുതിയ്ക്കപ്പെടേണ്ടുന്നവർ.
[10] ഒരു നൂറ്റാണ്ടു തരിക – ഞങ്ങളെ ശതായുസ്സുകളാക്കുക. പൂർവനിശ്ചിതായുസ്സും (നൂറുവയസ്സും) ഞങ്ങൾക്കു കിട്ടുമാറാകണം.
[11] കാതരന്‍ = അധീരന്‍. അപക്വന്‍ – മനസ്സിന്നു പക്വത വന്നിട്ടില്ലാത്തവന്‍. ജ്യോതിസ്സ് = വെളിച്ചം, ജ്ഞാനം.
[12] അർപ്പിച്ചോനും – ഹവിസ്സു നല്കിയവനും. ധനം നല്കി – യാചകർക്ക്.
[13] സത്സസ്യതോയോപാന്തേ = നല്ല സസ്യങ്ങളുള്ള ജലത്തിന്നരികില്‍.
[14] മേദുരം – മഹത്ത്.
[15] അവനെ (ആദിത്യര്‍ കൊണ്ടുനടത്തുന്നവനെ) മിളിതമാര്‍ (ചേർന്നുനില്ക്കുന്ന ഇരുപേര്‍ (ദ്യാവാപൃഥിവികൾ) വർദ്ധിപ്പിയ്ക്കും. വാനിന്‍വെള്ളം – വർഷജലം. അവന്‍ പടയില്‍ (ശത്രുക്കളെ) അമർത്ത് ഇരുവീടുകൾ (സ്വഗൃഹവും, കൈവശപ്പെടുത്തിയ പരഗൃഹവും) പൂകും. ഇരുപാതികൾ – മർത്ത്യരും, അമർത്ത്യരും.
[16] ദ്രോഹിയ്ക്കു തീർത്ത – രാക്ഷസാദികളെ തോല്പിയ്ക്കാന്‍ നിർമ്മിച്ച. വൈരിയ്ക്കു – ശത്രക്കളെ കുടുക്കാന്‍. ഒരശ്വരഥാരുഢന്‍പോലെ – കുതിരത്തേരില്‍ക്കേറിയവന്‍ ദുർഗ്ഗമാർഗ്ഗങ്ങളെ വേഗത്തില്‍ പിന്നിടുന്നതുപോലെ.
[17] എന്റെ ദാരിദ്യം ഒരു സ്നേഹിതധനികന്റെ അടുക്കല്‍ അറിയിയ്ക്കാന്‍ (അറിയിച്ചു, വല്ലതും തരണമെന്നിരക്കാൻ) എനിയ്ക്കു സംഗതിവരരുത്.