ഗൃത്സമദനോ കൂർമ്മനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വരുണന്‍ ദേവത. (കേക)
ഭുവനമൊട്ടുക്കിവൻ മേന്മയാലടക്കട്ടേ;
പുരുസന്തോഷം യഷ്ടാവിന്നേകുമധിപനാം
വരുണദേവങ്കല്‍ ഞാന്‍ സദ്യശസ്സർത്ഥിയ്ക്കുന്നേൻ! 1
വരുണ, സുഭഗന്മാരാകാവൂ, ശുഭധ്യാന-
പരരായ് സ്തുതിച്ചെങ്ങൾ നിൻപരിചരണത്താല്‍:
പൊല്ക്കതിര്‍ പൊഴിയ്ക്കുന്ന പുലരി വരുമ്പോളു-
ള്ളഗ്നികൾ പോലായ്ത്തീരുക,ന്വഹം വാഴ്ത്തും ഞങ്ങൾ! 2
മരുവീടാവൂ, ഞങ്ങൾ വരുണ, സുനേതാവേ;
ആദിത്യദേവന്മാരേ, ഞങ്ങൾക്കു മാപ്പേകേണം,
ബാധിയ്ക്കപ്പെടാത്തോരാം ഭവാന്മാര്‍ സഖ്യത്തിന്നായ് ! 3
നീരുതിർക്കുകമൂലം നദികളൊഴുകുന്നൂ –
പാറ്റില്ല വാട്ട,മവയ്ക്കില്ല നില്ക്കലു,മവ
പക്ഷികൾപോലേ പറന്നൂഴിയില്‍പ്പതിയ്ക്കുന്നു! 4
വരട്ടേ, നിൻതണ്ണീരിൻപുഴ ഞങ്ങൾതൻപക്കല്‍;
പൊട്ടൊലാ, വ്രതം നെയ്യുമെന്റെ നൂല്‍ – കാലത്തിൻമു-
മ്പൊട്ടുമേ ജീർണ്ണിയ്ക്കൊല്ലാ, കർമ്മത്തിൻകളേബരം: 5
ച്ചരുൾക, സമ്രാട്ടായ സത്യവാൻ ഭവാനെന്നെ:
പൈക്കുട്ടിയുടെ കയര്‍പോലഴിയ്ക്കുകെന്‍പാപം;
നേര്‍ക്കൊരു നിമിഷവുമാളാകാ, ഭവദന്യന്‍! 6
വധഹേതികൾ വിടൊല്ലെ,ങ്ങളില്‍പ്പാപിധ്വംസിൻ;
ജ്യോതിസ്സില്‍നിന്നെങ്ങാനുമകലെപ്പോകായ്കെങ്ങൾ;
ബാധകന്മാരെപ്പോക്കുകെ,ങ്ങൾക്കു പൊറുപ്പാൻ നീ! 7
ലുരചെയ്യാവൂ, ഞങ്ങളങ്ങയ്ക്കു നമസ്കാരം:
ഗിരിമേലെന്നവിധമങ്ങയിലല്ലോ, വീഴാ-
തുറച്ചുനിന്നീടുന്നു, കർമ്മങ്ങൾ ദുരാധർഷ! 8
കു; – ന്യാർജ്ജിതത്താലാകൊല്ലെ,ന്റെ ഭക്ഷണം സ്വാമിൻ;
പെരുതു പുലരികളെനിയ്ക്കു വെളുത്തിട്ടി-
ല്ല; – രുൾക,ങ്ങന്നേരത്തെങ്ങൾക്കു ജീവനമാർഗ്ഗം! 9
മെൻതമ്പുരാനേ, പേടിത്തൊണ്ടനാമെങ്കല്‍ച്ചൊന്നാൽ,
ചെന്നായോ തിരുടനോ ഞങ്ങളെക്കൊല്ലാൻ വന്നാ-
ല,ന്നേരം വരുണ, നീ ഞങ്ങളെ രക്ഷിയ്ക്കേണം! 10
വരുണ, ധരിപ്പിയ്ക്കായ്കാ,ത്മീയദാരിദ്ര്യം ഞാന്‍:
പൊറുപ്പുമുതല്‍ പോയോനാകൊലാ, പുരാനേ, ഞാൻ;
പെരികെ വാഴ്ത്താം, യജ്ഞേ സുവീരാന്വിതരെങ്ങൾ! 11
[1] ഇവൻ – വരുണനെ സ്തുതിയ്ക്കുന്നവൻ. മേന്മയാല്‍ – വരുണപ്രസാദലബ്ധമായ മഹത്ത്വംകൊണ്ട്. അധിപൻ – ഭരിയ്ക്കുന്നവന്‍.
[2] അഗ്നികൾ – പുലര്‍കാലത്തു തുലോം ജ്വലിപ്പിയ്ക്കപ്പെടുമല്ലോ. വാഴ്ത്തും – ഭവാനെ സ്തുതിയ്ക്കുന്ന.
[3] പുരുവീരന്‍ = വളരെ വീരന്മാരോടുകൂടിയവൻ. ഉരുസ്തുതന്‍ = വളരെപ്പേരാല്‍ സ്തുതിയ്ക്കപ്പെട്ടവൻ. ഞങ്ങൾ ചെയ്തുപോയ പാപങ്ങൾക്കു മാപ്പു തന്നു ഞങ്ങളെ നിങ്ങളുടെ സഖാക്കളാക്കണം.
[4] ധാരകന്‍ – ഒരു ചിറപോലെ വെള്ളം നിർത്തുന്നവന്‍. പൂർവാർദ്ധത്തിന്റെ വിവരണമാണു്, ഉത്തരാർദ്ധം:
[5] കാലം – സമാപ്തിസമയം.
[6] ഭയം എങ്കല്‍നിന്നു നീക്കുക – എന്നെ നിർഭയനാക്കുക. പൈക്കുട്ടിയുടെ കയര്‍ പയ്യിനെ കറക്കാൻതുടങ്ങുന്നവൻ അഴിയ്ക്കുന്നതുപോലെ എന്റെ പാപം നീക്കുക; അതിന്നു ഭവദന്യന്‍ (ഭവാനല്ലാതെ മറെറാരാൾ) ആളാകില്ല.
[7] വധഹേതികൾ = കൊലയായുധങ്ങൾ. ബാധകന്മാരെ – ഞങ്ങളെ ഉപദ്രവിയ്ക്കുന്നവരെ.
[8] ബഹൂദ്ഭൂത – വളരെ പ്രദേശങ്ങളില്‍ ആവിർഭവിച്ചവനേ.
[9] വെളുത്തിട്ടില്ല – രാത്രിയുടെ അന്ത്യയാമത്തില്‍ ഉറക്കം വിട്ട് ഋണചിന്തയില്‍ മുഴുകുന്നതിനാല്‍ ഞാന്‍ പ്രായേണ നേരം വെളുക്കുന്നതറിയാറില്ല. അന്നേരത്ത് – പുലര്‍കാലത്ത്. എങ്ങൾക്കു ജീവനമാര്‍ഗ്ഗം അരുൾക (ഉപദേശിച്ചാലും); കടങ്ങൾ വീട്ടി, കഴിച്ചിലിന്നുള്ള വക തന്നാലും എന്നു പര്യവസിതാർത്ഥം.
[10] ബന്ധു – അച്ഛനും മറ്റും. തിരുടൻ – ചോരന്‍.