ഗൃത്സമദന്‍ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ബൃഹതിയും ഛന്ദസ്സ്; വായ്വിന്ദ്രാദികൾ ദേവതകൾ.
വെച്ചിരിയ്ക്കുന്നു; പോകാറുണ്ടല്ലോ, സോമിഗൃഹേ ഭവാന്‍. 2
വായ്വിന്ദ്രരേ, നിയുത്ത്വാന്മാര്‍ നിങ്ങൾ നേതാക്കൾ സാമ്പ്രതം
വന്നെത്തുവിൻ; പാല്‍ പകർന്ന മിന്നും സോമം കുടിയ്ക്കുവിന്‍! 3
സോമം പിഴിഞ്ഞിരിയ്ക്കുന്നു; കേൾപ്പിനിങ്ങെന്റെയീ വിളി! 4
ചേരുന്നു, നേരുള്ളവനില്‍ദ്ധനങ്ങളുടെ നായകര്‍. 6
അക്ഷോഭ്യനല്ലോ, വിശ്വത്തെത്തൃക്കണ്പാർത്തീടുവോനവൻ! 10
പിമ്പേ വന്നണയാ, പാപം; നന്മ ഞങ്ങൾക്കു മുന്നിലാം! 11
കല്പിച്ചേകട്ടെയഭയം, വിരോധികളെ വെല്ലുവോൻ! 12
ഇതാ, വിരിച്ച ദർഭപ്പുല്ലി,ങ്ങിരിയ്ക്കുവിനേവരും! 13
കാമ്യം മത്തുപിടിപ്പിയ്ക്കുമിതു നിങ്ങൾ കുടിയ്ക്കുവിൻ! 14
പൂഷാദ്യരാം ദേവകളേ, ചെവിക്കൊള്ളുവിനെൻവിളി! 15
കഷ്ടിക്കാർ ഞങ്ങൾ; ഞങ്ങൾക്കങ്ങമ്മേ, പുഷ്ടി തരേണമേ! 16
ദേവന്മാരിലണയ്ക്കട്ടെ,ദ്യാവാപൃത്ഥ്വികൾ സാമ്പ്രതം! 20
[1] നിയുത്തുക്കൾ – വായുവിന്റെ അശ്വങ്ങൾ.
[2] നിയുത്ത്വാനായ് = നിയുത്തുക്കളോടുകൂടി. സോമിഗൃഹേ – സോമം പിഴിയുന്നവന്‍റെ, യജമാനന്റെ ഗൃഹത്തില്‍.
[5] സ്ഥിരോത്തമസഭാന്തരേ = ശാശ്വതവും ഉല്‍കൃഷ്ടവുമായ സഭാസ്ഥാനത്തു്. സ്നിഗ്ദ്ധര്‍ = സസ്നേഹര്‍.
[7] അശ്വഗോലാഭകാരര്‍ = അശ്വങ്ങളുടെയും ഗോക്കുളുടെയും ലാഭം (ലബ്ധി) ഉണ്ടാക്കുന്നവർ; ഞങ്ങൾക്ക് അശ്വങ്ങളെയും ഗോക്കളെയും കിട്ടിയ്ക്കാൻ.
[8] വൃഷ്ടവിത്തര്‍ = ധനവർഷികൾ.
[9] സ്തവാർഹര്‍ = സ്തൃത്യർ.
[11] ഇന്ദ്രനെങ്കില്‍ – അദ്ദേഹം ഇന്ദ്രനാണെങ്കില്‍ ഞങ്ങൾക്കു സുഖം നല്കും; നല്കാഞ്ഞാല്‍ ഇന്ദ്രനല്ല!
[14] മധുരം – സോമരസം. ശുനഹോത്രരില്‍ – ഗൃത്സമദന്മാരുടെ പക്കല്‍.
[17] ശുനഹോത്രരില്‍ – ഗൃത്സമദന്മാരുടെ ഇടയില്‍ സോമം കുടിച്ചു മദം കൊണ്ടാലും.
[18] സജലേ = ജലസഹിതേ. സംഭൃതാന്നേ = അന്നം സംഭരിച്ചവളേ.
[19] ഇരുവര്‍ – ദ്യാവാവൃഥിവികൾ. നിങ്ങളില്‍ എന്നു തുടങ്ങുന്ന വാക്യം പ്രത്യക്ഷകഥനം: ഞങ്ങൾ നിങ്ങളിലും ഹവിസ്സുകൾ കൊണ്ടുപോകുന്ന അഗ്നിയിങ്കലും അർത്ഥിപ്പു – നന്മ തരേണമേ എന്നു പ്രാർത്ഥിയ്ക്കുന്നു.
[21] കനിവുറ്റവരേ – ദയയുള്ള ദ്യാവാപൃഥിവികളേ.