സോമാഹുതി ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.
ഇസ്സൂക്തംകൊണ്ടുമൂർജ്ജസ്സിന്പുത്ര സാർവത്രികക്രതോ! 2
പൂജിയ്ക്കാം ദ്രവിണോദസ്സേ, നുതിയാലെങ്ങൾ പൂജകർ! 3
ആട്ടിപ്പായിയ്ക്കയുംചെയ്കെ,ങ്ങളില്‍നിന്നു രിപുക്കളെ! 4
നല്കട്ടെ വൻകെല്പു,മവന്‍ നമുക്കായിരമന്നവും! 5
വന്നാലും, ദൂത, ഹോതാവേ, രക്ഷയ്ക്കർച്ചിപ്പവങ്കല്‍ നീ! 6
ജനങ്ങൾക്കും സഖാക്കൾക്കും ഹിതൻ ദൂതൻകണക്കിനേ! 7
യഥാക്രമം ചെയ്ക മഖ; – മിദ്ദർഭയിലിരിയ്ക്കുക! 8
[1] ഈ സ്തവങ്ങൾ – എന്റെ സ്തുതികൾ.
[2] ഇതുകൊണ്ട് – ഈ ആഹുതികൊണ്ട്. ഇസ്സൂക്തംകൊണ്ടും സേവിയ്ക്കാം. ഊർജ്ജസ്സ് = ബലം. സാർവത്രികക്രതോ – എല്ലാടത്തും യജിയ്ക്കപ്പെടുന്നവനേ.
[3] ദ്രവ്യം – ഹവിസ്സാകുന്ന ധനം.
[4] അതു – ഞങ്ങളൂടെ സ്തുതി. മഘവാന്‍ = അന്നവാന്‍.
[6] തുലോം യുവാവ് = യുവതമന്‍. രക്ഷയ്ക്കർച്ചിപ്പവങ്കല്‍ – രക്ഷാർത്ഥിയായി പൂജിയ്ക്കുന്നവന്റെ (എന്റെ) അടുക്കല്‍.
[7] ഉള്ളില്‍ – ആളുകളുടെ ഹൃദയത്തില്‍; ജനഹൃദയജ്ഞന്. ദ്വിജന്മജ്ഞന്‍ – രണ്ടു കൂട്ടരെയും, യഷ്ടാക്കളെയും യഷ്ടവ്യരെയും അറിയുന്നവൻ, ദൂതൻകണക്കിനേ – ജനാഭിപ്രായമറിയാന്‍ രാജാവിനാല്‍ നിയുക്തനായ ദൂതന് അതു മനസ്സിലാക്കുന്നതുപോലെ, ഭവാൻ ഞങ്ങളുടെ ഉള്ളറിയുന്നു.
[8] പൂർത്തി – ഇഷ്ടപൂർത്തി. ഇങ്ങ് – ഞങ്ങൾക്ക്. ഉയിര് – ചൈതന്യം.