സോമാഹുതി ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (“താമരക്കണ്ണൻ” പോലെ)
ഹോതാവു പിതൃരക്ഷാർത്ഥം;
വെന്നടക്കേണ്ടും മാന്യമാം ധന-
വൃന്ദം നേടാവൂ, സാന്നർ നാം. 1
സപ്തകം പാടേ വ്യാപിപ്പൂ;
മര്‍ത്ത്യൻപോലപ്പോതാവെട്ടാം യജ്ഞ-
കൃത്യവും ചെയ്വൂ നിശ്ശേഷം! 2
ചൊല്ലാനുമറിവോനവൻ
ഋത്വിക്കർമ്മത്തിലെല്ലാം വ്യാപിപ്പൂ,
ചക്രത്തില്‍ നേമിപോലവേ! 3
കൃത്താം പ്രശാസ്താവുണ്ടായി;
സത്യമാമേതല്‍ക്കർമ്മത്തില്‍ക്കേറും,
വിദ്വാന്‍ കൊമ്പത്തുപോലവേ! 4
ഹസ്താംഗുലികൾ നൂറുരു,
മൂന്നിലും മുഖ്യമാമിന്നേഷ്ടാവിൻ
മൂർത്തിയെശ്ശുശ്രൂഷിയ്ക്കുന്നു. 5
ത്തന്തികേ ചെല്ലുംവേളയില്‍
ഹൃഷ്ടനായ് ത്തീരു,മധ്വര്യു,വിവൻ,
വൃഷ്ടിയാല്‍ നെല്ലുപോലവേ! 6
നേന്തുമാറാകി,ങ്ങാർത്ത്വിജ്യം;
സ്തോത്രം ചൊല്ലാവൂ നാമുടന,തി-
മാത്രം നല്കാവൂ, ഹവ്യവും! 7
പൂജാർഹർക്കെല്ലാം ധാരാളം:
അങ്ങയ്ക്കുതന്നെയുള്ളതാണല്ലോ,
ഞങ്ങൾ നടത്തുമീ യാഗം! 8
[1] പിതാവ് = പാലകന്‍. ഹോതാവ് – അഗ്നി. പിതൃരക്ഷാർത്ഥം – യജമാനന്മാരെ രക്ഷിപ്പാൻ. സാന്നർ – ഹവിസ്സാകുന്ന അന്നത്തോടുകൂടിയവര്‍.
[2] സത്രനേതാവ് = യജ്ഞനിർവാഹകന്‍. രശ്മിസപ്തകം – ഏഴു ഹോത്രങ്ങൾ. പോതാവു് – ദേവകളുടെ പോതാവെന്ന ഋത്വിക്കായ അഗ്നി. മർത്ത്യന്‍ – മനുഷ്യനായ പോതാവ്. എട്ടാം – സപ്തഹോത്രങ്ങളോടുകൂടി എട്ടാമത്തെ കർമ്മവും നിർവഹിയ്ക്കുന്നു.
[3] എടുപ്പാനും – അധ്വര്യുവായിനിന്നു ഹവിസ്സു കൈക്കൊൾവാനും. സ്തോത്രം ചൊല്ലാനും – ഹോതാവായിനിന്നു സ്തുതിപ്പാനും. വ്യാപിപ്പൂ – പെരുമാറുന്നു. ചക്രം = തേരുരുൾ. നേമി = ഉരുൾച്ചുററ്.
[4] ശുദ്ധികൃത്ത് = വിശുദ്ധിയുണ്ടാക്കുന്നവന്‍. പ്രശാസ്താവു് – ദേവന്മാരുടെ പ്രശാസ്താവെന്ന ഋത്വിക്കായ അഗ്നി. ഉണ്ടായി = ജനിച്ചു. സത്യം – തീർച്ചയായും ഫലപ്രദം. ഏതല്‍ക്കർമ്മം = ഇവന്റെ (അഗ്നിയുടെ) കർമ്മം; കർമ്മങ്ങൾ. വിദ്വാന്‍ – അറിവുള്ള യജമാനൻ. കൊമ്പത്തുപോലവേ – മരംകേറുന്നവന്‍ ഒരു കൊമ്പിന്മേൽ നിന്നു മറെറാരു കൊമ്പിന്മേല്‍ കേറുന്നതുപോലെ, കർമ്മങ്ങൾ ക്രമേണ അനുഷ്ഠിയ്ക്കും.
[5] മുത്തണച്ച് = സന്തോഷമുളവാക്കിക്കൊണ്ടു്. ഇതില്‍ – കർമ്മത്തില്‍. ഹസ്താംഗുലികൾ = കൈവിരലുകൾ. നൂറുരു – വളരെ പ്രാവശ്യം. മൂന്നിലും മുഖ്യം. മൂന്നഗ്നികളുടേതിനെക്കാളും മുന്തിയ. ഇന്നേഷ്ടാവ് – ദേവകളുടെ നേഷ്ടാവെന്ന ഋത്വിക്കായ ഈ അഗ്നി.
[6] അമ്മതന്നനുജത്തി – വേദിയുടെ അനുജത്തി, ജൂഹു. ഹൃഷ്ടനായ്ത്തീരും = ഹർഷിയ്ക്കും. അധ്വര്യുവിവൻ – ദേവകളുടെ അധ്വര്യു, ഈ അഗ്നി.
[7] ഋത്വിക്കായോന്‍ – ദേവന്മാരുടെ ഋത്വിക്കായ അഗ്നി. ഇങ്ങ് – മനുഷ്യരുടെ. ആർത്ത്വിജ്യം ഏന്തുമാറാക – ഋത്വിക്കിന്റെ ചുമതല വഹിയ്ക്കട്ടെ. അതിമാത്രം = ധാരാളം.
[8] വിദ്വാന്‍ – അങ്ങയുടെ മാഹാത്മ്യമറിയുന്ന യജമാനന്‍. പൂജാർഹര്‍ – ദേവന്മാർ. ധാരാളം ആചരിയ്ക്കട്ടെ – വളരെ പൂജനമനുഷ്ഠിയ്ക്കട്ടേ; അതിന്നനുഗ്രഹിച്ചാലും.